Indian

റീലിലൂടെ കണ്ടെത്തിയത് ഒരുവര്‍ഷം മുമ്പ് കാണാതായ അമ്മയെ; ഫോട്ടോഗ്രാഫര്‍ക്ക് നന്ദി പറഞ്ഞ് യുവാവ്
18 വര്‍ഷം മുന്‍പ് കാണാതായ സഹോദരനെ ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ കണ്ടെത്തിയ യുവതിയുടെ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അത്തരത്തിലൊരു വാര്‍ത്തയാണ് മുംബൈയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത്. സാമൂഹമാധ്യമത്തില്‍ ഫോട്ടോഗ്രാഫര്‍ ശിവാജി ധൂതെ പോസ്റ്റുചെയ്ത റീലിലൂടെ 34കാരനായ മുംബൈ നിവാസിക്ക് തിരികെ കിട്ടിയത് സ്വന്തം അമ്മയെയാണ്. വീട്ടിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഒരുവര്‍ഷം മുമ്പാണ് മുംബൈ നിവാസിയുടെ അമ്മ വീടുവിട്ടുപോയത്. പൊലീസില്‍ പരാതി നല്‍കി മാസങ്ങളോളം അമ്മയ്ക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ഇയാള്‍. ബന്ധുക്കളുടെ വീടുകളിലെല്ലാം തിരഞ്ഞിട്ടും അമ്മയെ കണ്ടെത്താനായില്ല. അതിനിടെ, കഴിഞ്ഞ ദിവസമാണ് സുഹൃത്ത് ഒരു വീഡിയോ അയച്ചുകൊടുത്തത്. ഈ റീലില്‍ കാണുന്നത് അമ്മയാണോ എന്നൊരു സംശയമുണ്ടെന്നും ശബ്ദം ഉള്‍പ്പെടെ അതുപോലെ ഉണ്ടെന്നും പറഞ്ഞുകൊണ്ടാണ്

More »

കേന്ദ്ര ബജറ്റ്: എക്‌സൈസ് തീരുവ കുറച്ചു; നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറയും
കേന്ദ്ര ബജറ്റില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് വില കുറച്ചു. ലെതര്‍, തുണിത്തരങ്ങള്‍, മരുന്നുകള്‍ എന്നിവയ്ക്ക് വില കുറയും. സ്വര്‍ണത്തിനും വെള്ളിക്കും വില കുറയും. മത്സ്യങ്ങള്‍ക്കുള്ള തീറ്റ ഉള്‍പ്പടെ മൂന്ന് ഉല്‍പന്നങ്ങള്‍ക്കും നികുതി കുറയ്ക്കും. ചെമ്മീന്‍ തീറ്റയ്ക്ക് ഉള്‍പ്പടെ വില കുറയുമെന്നാണ് പ്രഖ്യാപനം. കസ്റ്റംസ് തീരുവ കുറച്ചതാണ് പല ഉല്‍പ്പന്നങ്ങളുടെയും വില

More »

ബജറ്റില്‍ നാല് കോടി യുവാക്കള്‍ക്ക് തൊഴില്‍ അവസരം, ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പദ്ധതി, പത്ത് ലക്ഷം വരെ വിദ്യാഭ്യസ വായ്പ ; കര്‍ഷകര്‍ക്കും സഹായം
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. തൊഴില്‍, മധ്യവര്‍ഗം, ചെറുകിട ഇടത്തരം മേഖലകള്‍ക്കാണ് ബജറ്റില്‍ പ്രാധാന്യമെന്ന് പറഞ്ഞു തുടങ്ങിയ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ സുശക്തമെന്ന് പറഞ്ഞു. പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ ഉറപ്പാക്കാനും നൈപുണ്യ വികസനത്തിനും അഞ്ച് പദ്ധതികള്‍. വിദ്യാഭ്യസ, നൈപുണ്യ

More »

അറിയാതെ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പതിഞ്ഞു; ഒരുവര്‍ഷം മുന്‍പ് കാണാതായ അമ്മയെ കണ്ടെത്തി യുവാവ്
ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി ഒരുവര്‍ഷം മുന്‍പ് കാണാതായ അമ്മയെ കണ്ടെത്തി യുവാവ്. വീട്ടിലെ ചില പ്രശ്‌നങ്ങള്‍ കാരണം വീട് വിട്ട് പോയതായിരുന്നു മുബൈ സ്വദേശിയുടെ അമ്മ. പൊലീസില്‍ പരാതി നല്‍കി ഒരു വര്‍ഷത്തോളമായി തങ്ങളുടെ അമ്മയെ കാത്തിരിക്കുകയായിരുന്നു സ്ത്രീയുടെ വീട്ടുക്കാര്‍. മാസങ്ങളോളം അമ്മയ്ക്കുവേണ്ടി യുവാവും തിരച്ചിലിലായിരുന്നു. അടുത്ത ബന്ധുക്കളുടെ വീടുകളിലെല്ലാം

More »

ഗര്‍ഭച്ഛിദ്രത്തിനിടെ മരണപ്പെട്ട യുവതിയേയും രണ്ടു കുട്ടികളേയും ജലാശയത്തിലേക്ക് എറിഞ്ഞ് കാമുകന്‍
യുവതിയെയും രണ്ട് കുട്ടികളെയും ജലാശയത്തിലേക്ക് എറിഞ്ഞതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.യുവതിയുടെ കാമുകന്‍ ഗജേന്ദ്ര ദഗദ്‌ഖൈര്‍, ഇയാളുടെ സുഹൃത്ത് രവികാന്ത് ഗെയ്ക്‌വാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  പൂനെയിലെ ഇന്ദ്രായണി നദിയിലെക്കാണ് യുവതിയെയും രണ്ട് കുട്ടികളെയും എറിഞ്ഞത്. രണ്ടാഴ്ച മുമ്പ് യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം

More »

24 കാരനായ യുവാവിന് 40 ദിവസത്തിനിടെ പാമ്പു കടിയേറ്റേത് ഏഴു തവണ ; വിദഗ്ധ സമിതി കാരണം കണ്ടെത്തി
ഉത്തര്‍പ്രദേശില്‍ 24കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴു തവണ പാമ്പു കടിയേറ്റേന്ന ആരോപണം തെറ്റാണെന്ന് വിദഗ്ധ സമിതി. ഫത്തേപൂര്‍ ജില്ലയിലെ സൗര ഗ്രാമത്തില്‍ നിന്നുള്ള വികാസ് ദ്വിവേദിയാണ് തന്നെ ഏഴു തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. എന്നാല്‍ യുവാവിനെ ഒരു വട്ടം മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം വികാസിന്റെ തോന്നലാണെന്നും വിദഗ്ധ സമിതി വിലയിരുത്തി.

More »

'ഭക്ഷണശാലയില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ രാംദേവിന് പ്രശ്‌നമില്ല, പിന്നെ റഹ്മാന് എന്താണ് പ്രശ്‌നം? ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവില്‍ വിവാദമായി ബാബാ രാംദേവിന്റെ പരാമര്‍ശം
കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലുള്ള ഭക്ഷണശാലകളില്‍ ഉടമയുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവില്‍ പ്രതിഷേധം കനക്കുന്നതിനിടെ വിവാദ പരാമര്‍ശവുമായി യോഗ ഗുരു ബാബാ രാംദേവ്. 'ഭക്ഷണശാലയില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ രാംദേവിന് പ്രശ്‌നമില്ല, പിന്നെ റഹ്മാന് എന്താണ് പ്രശ്‌നം?' എന്നാണ് ബാബാ രാംദേവിന്റെ ചോദ്യം. കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇത്തരമൊരു

More »

പ്രതിഷേധിച്ച സ്ത്രീകള്‍ക്കു മേല്‍ മണ്ണിട്ട് ഭാഗികമായി കുഴിച്ചിട്ടു ; ഒരാള്‍ അറസ്റ്റില്‍ ;രണ്ടുപേര്‍ക്കായി അന്വേഷണം തുടരുന്നു
മധ്യപ്രദേശിലെ രേവ ജില്ലയില്‍ പ്രതിഷേധത്തിനിടെ രണ്ട് സ്ത്രീകളെ മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചുമൂടി. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളെയാണ് മണ്ണിനടിയില്‍ ഭാഗികമായി കുഴിച്ചിട്ടത്.  മധ്യപ്രദേശിലെ മംഗാവ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിക്കുമ്പോഴായിരുന്നു സംഭവം. ട്രക്ക് ഉപയോഗിച്ച് സ്ത്രീകളുടെ ശരീരത്ത് മണ്ണ്

More »

വര്‍ഗ്ഗീയ സംഘര്‍ഷ സാധ്യത ; ജലാഭിഷേക് യാത്രയില്‍ നൂഹില്‍ ഇന്റര്‍നെറ്റ് നിയന്ത്രണം
ഹരിയാനയില്‍ ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയുടെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ നൂഹ് ജില്ലയില്‍ കര്‍ശന നിയന്ത്രണം. ജില്ലയില്‍ ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ് നിരോധനമേര്‍പ്പെടുത്തി. കൂട്ടമായുള്ള എസ്എംഎസുകള്‍ക്കും നിയന്ത്രണമുണ്ട്. കഴിഞ്ഞ വര്‍ഷം ജലാഭിഷേക് യാത്രക്കിടെ വലിയ സംഘര്‍ഷമുണ്ടായിരുന്നു. ഇത്തവണയും സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് ഹരിയാന സര്‍ക്കാര്‍ നിയന്ത്രണം

More »

എട്ടുവര്‍ഷം മുന്‍പ് മരിച്ച ബന്ധുവുമായി അവിഹിതം ആരോപിച്ച് റിട്ട. അധ്യാപകന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി

അവിഹിതം ആരോപിച്ച് റിട്ട. അധ്യാപകന്‍ ഭാര്യയെ വെട്ടി കൊലപ്പെടുത്തി. ബിഹാറിലെ അര്‍വല്‍ സ്വദേശിയായ ബീര്‍ബല്‍ പ്രസാദ്(76) ആണ് ഭാര്യ സുമതി സിന്‍ഹയെ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ബീര്‍ബല്‍ പ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുവര്‍ഷം മുന്‍പ് മരിച്ച തന്റെ

'അബ്യുസിവ് ബിജെപി അങ്കിള്‍'; സുരേഷ് നഖുവയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി

ബിജെപി മുംബൈ യൂണിറ്റ് വക്താവ് സുരേഷ് നഖുവയെ പരിഹസിച്ച് യൂട്യൂബര്‍ ധ്രുവ് റാഠി. മനനഷ്ടം ആരോപിച്ച് ബിജെപി നേതാവ് സുരേഷ് നഖുവ നല്‍കിയ ഹര്‍ജിയില്‍ കോടതി സമന്‍സ് അയച്ചതിന് പിന്നാലെയാണ് ദ്രുവ് റാഠിയുടെ പരിഹാസം. അമ്മാവന്റെ അധിക്ഷേപ ചരിത്രം ഒരിക്കല്‍ കൂടി പരസ്യമാക്കുമെന്നും ദ്രുവ്

ഷിരൂരില്‍ അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തില്‍ ; കാണാതായ ട്രക്ക് കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍; അടിയൊഴുക്ക് വെല്ലുവിളി, ചെളി നീക്കല്‍ തുടരുന്നു

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തില്‍. ട്രക്ക് കണ്ടെത്താന്‍ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. പുഴയുടെ അടിയിലേക്ക് പോകാനാകുമോ എന്നത് സംബന്ധിച്ച് പരിശോധന. അതേസമയം ഇടവിട്ട്

ഡല്‍ഹി നഗരത്തില്‍ ഓടുന്ന കാറില്‍ അഭ്യാസം നടത്തിയ 'സ്‌പൈഡര്‍മാന്‍' കസ്റ്റഡിയില്‍

ഡല്‍ഹി നഗരത്തില്‍ ഓടുന്ന കാറില്‍ അഭ്യാസം നടത്തിയ 'സ്‌പൈഡര്‍മാന്‍' കസ്റ്റഡിയില്‍. നജാഫ്ഗഡ് സ്വദേശിയായ ആദിത്യ(20)നാണ് സ്‌പൈഡര്‍മാന്റെ വേഷമണിഞ്ഞ് കാറിന്റെ ബോണറ്റിന് മുകളില്‍ അപകടകരമായ രീതിയില്‍ യാത്ര ചെയ്തത്. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനാണ് ദ്വാരക ട്രാഫിക് പൊലീസ്

ഹൈദരാബാദില്‍ വ്യാപാര സ്ഥാപത്തില്‍ തീപിടുത്തം; 10 വയസുകാരിക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരിക്ക്

ഹൈദരാബാദിലെ ജിയാഗുഡ ഏരിയയില്‍ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ വെങ്കിടേശ്വര നഗര്‍ കോളനിയിലെ ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. പത്ത് വയസുകാരിയായ ശിവപ്രിയയാണ്

ഐസ്‌ക്രീം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് 4 വയസുകാരിയെ പീഡിപ്പിച്ചുകൊന്നു, ബന്ധുവായ 34 കാരന്‍ പിടിയില്‍

നാല് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 34കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു പൊലീസാണ് ചൊവ്വാഴ്ച 34കാരനെ അറസ്റ്റ് ചെയ്തത്. നാല് വയസുകാരിയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായിട്ടുള്ളത്. ഐസ്‌ക്രീം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ചായിരുന്നു പീഡനമെന്നാണ് ഇയാള്‍ പൊലീസിനോട്