Indian
മംഗളുരുവില്‍ നിന്ന് കാണാതായ പ്രമുഖ വ്യവസായി ബി.എം മുംതാസ് അലിയുടെ മൃതദേഹം കുലൂര്‍ പാലത്തിന് കീഴെ ഫാല്‍ഗുനിപ്പുഴയില്‍ കണ്ടെത്തി. തന്നെ ഹണി ട്രാപ്പില്‍പ്പെടുത്താന്‍ ഒരു സംഘം ശ്രമിച്ചെന്ന് കുടുംബ ഗ്രൂപ്പില്‍ മെസേജ് അയച്ചിരുന്നു. ഇത് പ്രകാരം ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മുംതാസ് അലി കുലൂര്‍ പാലത്തിന് മുകളില്‍ നിന്ന് ഫാല്‍ഗുനിപ്പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. വിവരം കിട്ടിയതിന് പിന്നാലെ പൊലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പടെയുള്ളവര്‍ രക്ഷപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങി. ഇരുട്ടുന്നത് വരെ തെരച്ചില്‍ നടത്തിയെങ്കിലും മുംതാസ് അലിയെ കണ്ടെത്താനായിരുന്നില്ല. പാലത്തിന് 15 മീറ്റര്‍ അകലെയായി തിങ്കളാഴ്ച രാവിലെയാണ് മുംതാസ് അലിയുടെ മൃതദേഹം പൊങ്ങിയത്. ഹണി ട്രാപ്പില്‍ കുടുക്കി പണം
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ അഞ്ച് എംഎല്‍എമാരെ സഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്. ഗവര്‍ണറുടെ നിര്‍ദ്ദേശത്തിനെതിരെ വ്യാപക വിമര്‍ശനം. നിയമസഭയിലേക്ക് അഞ്ച് അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി പ്രയോഗിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും നാഷണല്‍
കഠിനമായ വയറുവേദനയുമായി എത്തിയ 21 കാരിയുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടു കിലോ മുടി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. തന്റെ അഞ്ചാം വയസ് മുതല്‍ യുവതി തലമുടി പൊട്ടിച്ചെടുത്ത് തിന്നുമായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. അവസരം കിട്ടുമ്പോഴൊക്കെ പൊട്ടിച്ചെടുത്ത് വായില്‍ വെച്ചിരുന്ന സ്വന്തം മുടിയാണ് 16 വര്‍ഷം കൊണ്ട് രണ്ട് കിലോ ഭാരമുള്ളതായി മാറിയതെന്നും
മംഗളുരുവില്‍ കാണാതായ പ്രമുഖ വ്യവസായി മുംതാസ് അലിക്ക് വേണ്ടിയുള്ള തെരച്ചില്‍ കുലൂര്‍ പുഴയില്‍ തുടരുകയാണ്. പുഴക്കരയില്‍ മുന്‍വശം തകര്‍ന്ന നിലയില്‍ കണ്ടെത്തിയ മുംതാസ് അലിയുടെ ബിഎംഡബ്ലിയു കാറില്‍ പോലിസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുലൂര്‍ പാലത്തിന് മുകളില്‍ നിന്ന് മുംതാസ് അലി താഴേക്ക് ചാടി എന്ന നിഗമനത്തിലാണ് പൊലിസ്. മംഗളുരു നോര്‍ത്തിലെ മുന്‍
തമിഴ്നാട്ടില്‍ ബൈക്കപകടത്തില്‍ പെണ്‍സുഹൃത്ത് മരിച്ചതിന് പിന്നാലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി ബസിന് മുന്നില്‍ ചാടി ജീവനൊടുക്കി. മധുരാന്തകം സ്വദേശി സബ്രീനയും സുഹൃത്ത് യോഗീശ്വരനുമാണ് മരിച്ചത്. ഇരുവരും മൂന്നാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ്. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലുണ്ടായ അപകടത്തിലാണ് സബ്രീന മരിച്ചത്. മാമല്ലപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇരുവരും.
ചെന്നൈയിലെ വ്യോമസേന എയര്‍ഷോ ദുരന്തത്തില്‍ മരണം അഞ്ചായി. സൂര്യാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. 96 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നിര്‍ജലീകരണം കാരണം 250ലേറെ പേര്‍ കുഴഞ്ഞു വീണതായും റിപ്പോര്‍ട്ടുണ്ട്. 13 ലക്ഷത്തോളം പേരാണ് മറീന ബീച്ചിലെ വ്യോമാഭ്യാസം കാണാന്‍ എത്തിയത്. ആയിരങ്ങള്‍ ഇന്നലെ രാവിലെ 8 മണി മുതല്‍ തന്നെ മറീനയില്‍ തടിച്ചുകൂടിയിരുന്നു. രാവിലെ 11 മണിയോടെ മറീന
ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സ്‌കൂള്‍ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്‌കൂളില്‍ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാര്‍ഥികള്‍ പ്രചരിപ്പിച്ചത്. പഠനത്തില്‍ പിന്നാക്കമായ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപിക പ്രത്യേക ട്യൂഷന്‍ ക്ലാസ് നല്‍കിയിരുന്നു. ഇതിനിടെ
ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സ്‌കൂള്‍ അധ്യാപകനെയും ഭാര്യയേയും മക്കളെയും വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി. ചോദ്യം ചെയ്യലില്‍ മുഖ്യ പ്രതി ചന്ദന്‍ വര്‍മ കൊലപാതക കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. സ്‌കൂള്‍ അധ്യാപകന്റെ ഭാര്യ പൂനവും പ്രതിയും തമ്മില്‍ വര്‍ഷങ്ങളായി അവിഹിത ബന്ധത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അടുത്തിടെ വഷളായതാണ്
മസ്‌കറ്റില്‍ നിന്ന് 146 യാത്രക്കാരുമായി ചെന്നൈയിലെത്തിയ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ചെന്നൈ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. ഒമാന്‍ എയര്‍വെയ്‌സ് വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തിന്റെ മടക്കയാത്ര റദ്ദാക്കി. എല്ലാ യാത്രക്കാര്‍ക്കും നഗരത്തിലുടനീളമുള്ള ഹോട്ടലുകളില്‍ താമസസൗകര്യം