Indian

ബൈക്കില്‍ പങ്കാളികളുടെ അപകടകരമായ സ്‌നേഹ പ്രകടനം ; അന്വേഷണം തുടങ്ങി പൊലീസ്
ഉത്തര്‍പ്രദേശില്‍ ബൈക്കില്‍ അഭ്യാസപ്രകടനവുമായി കമിതാക്കള്‍. യുവാവ് തന്റെ പങ്കാളിയെ ബൈക്കിന്റെ മുന്നില്‍ ഇന്ധന ടാങ്കില്‍ ഇരുത്തി ബൈക്ക് ഓടിച്ച് പോകുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു ഇവരുടെ യാത്ര.  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കാണ്‍പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയിലാണ് സംഭവം.വാഹനത്തിന്റെ വിവരങ്ങള്‍ പരിശോധിച്ച് യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാണ്‍പൂരിലെ ആവാസ് വികാസ് പ്രദേശത്താണ് യുവാവ് താമസിക്കുന്നതെന്നും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് മുമ്പ് 10 തവണയെങ്കിലും ഇയാള്‍ക്കെതിരെ പിഴ ഈടാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.  

More »

പൂനെയില്‍ ആശങ്കയായി ഗില്ലന്‍ ബാരി സിന്‍ഡ്രോം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു
പൂനെയില്‍ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) എന്ന അപൂര്‍വരോഗബാധിതരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 100 കവിഞ്ഞു. 26 പേര്‍ വെന്റിലേറ്ററിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹതര്യത്തില്‍ രോഗികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. നിലവില്‍ 68 സ്ത്രീകളും 33 പുരുഷന്‍മാരുമാണ്

More »

മദ്യപിച്ച് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമം ; അധ്യാപകനെ അറസ്റ്റ് ചെയ്ത് ബിഹാര്‍ പൊലീസ്
മദ്യപിച്ച് ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ റിപ്പബ്ലിക് ദിന ആഘോഷത്തിനിടെയാണ് സംഭവം. പ്രദേശവാസികള്‍ മിനാപൂര്‍ എംഎല്‍എ മുന്ന യാദവിനെ വിവരമറിയിക്കുകയും ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. ധരംപൂര്‍ ഈസ്റ്റിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ സഞ്ജയ് കുമാര്‍

More »

ബിസിനസ് പങ്കാളി വഞ്ചിച്ചതിന്റെ പക ; 12 ഉം 8ഉം വയസ്സുള്ള കുട്ടികളെ കൊലപ്പെടുത്തി കെട്ടിത്തൂക്കി 70 കാരന്റെ ക്രൂരത
ബിസിനസ് പങ്കാളി വഞ്ചിച്ചതിന്റെ പകയെ തുടര്‍ന്ന് അയാളുടെ രണ്ട് മക്കളേയും കെട്ടിത്തൂക്കി വയോധികന്‍. രാജസ്ഥാനിലെ ജോധ്പൂരിലെ ബോറനടയിലാണ് സംഭവം. തന്നു (12), ശിവ്പാല്‍ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്യാം സിംഗ് ഭാട്ടി (70) എന്നയാളാണ് കൃത്യം നടത്തിയത്. കുട്ടികളെ സ്‌കൂളില്‍ നിന്നും സ്വന്തം വീട്ടില്‍ കൂട്ടിക്കൊണ്ടുവന്നാണ് ഇയാള്‍ കൊലനടത്തിയത്. 9 മാസം മുമ്പാണ് പ്രതിയായ ശ്യാം സിംഗ് ഭാട്ടി

More »

സാധാരണക്കാര്‍ക്ക് നീണ്ട കാത്തിരിപ്പ് ; സെയ്ഫിന് അതിവേഗം 25 ലക്ഷം ഇന്‍ഷുറന്‍സ് അനുവദിച്ചതില്‍ ആശങ്ക അറിയിച്ച് ഡോക്ടര്‍മാരുടെ സംഘടന
കത്തിക്കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് അതിവേഗത്തില്‍ ഇന്‍ഷുറന്‍സ് തുക അനുവദിച്ചതില്‍ ആശങ്ക അറിയിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് (എഎംസി).  സെയ്ഫിന് എങ്ങനെയാണ് അതിവേഗം 25 ലക്ഷം രൂപ അനുവദിച്ചതെന്നാണ് സംഘടനയുടെ ചോദ്യം. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് ചികിത്സ

More »

റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം ; ഇന്തോനേഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥി
76ാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. ദില്ലിയിലെ കര്‍ത്തവ്യപഥില്‍ റിപ്പബ്ലിക് ദിന പരേഡിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. രാവിലെ പത്തരയ്ക്കാണ് മാര്‍ച്ച്പാസ്റ്റ് ആരംഭിക്കുക. ഡല്‍ഹി നഗരത്തിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബിയാന്റോയാണ് ഇത്തവണ മുഖ്യാതിഥി. രാവിലെ 10.30ന് രാഷ്ട്രപതി

More »

സത്യസന്ധരല്ലാത്ത നേതാക്കളുടെ ലിസ്റ്റില്‍ രാഹുല്‍ഗാന്ധി ; ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരെ ആംആദ്മി പാര്‍ട്ടി പുറത്തിറക്കിയ പോസ്റ്ററിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും അല്ലെങ്കില്‍ കോടതിയെ

More »

കാമുകിയുടെ മുന്‍ വിവാഹത്തിലുളള നാല് മാസം പ്രായമുളള കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തി 15 കാരന്‍
കാമുകിയുടെ മുന്‍ വിവാഹത്തിലുളള നാല് മാസം പ്രായമുളള കുഞ്ഞിനെ കൊന്ന് പതിനഞ്ചുകാരന്‍. ഗുജറാത്തിലെ വല്‍സാദ് ജില്ലയിലാണ് സംഭവം. മുസ്?കാന്‍ അസ്ഗറലി എന്ന യുവതിയുടെ പരാതിയില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ ഉമര്‍ഗാം സ്വദേശിനിയാണ് മുസ്‌കാന്‍. സാധനങ്ങള്‍ വാങ്ങുന്നതിനായി മുസ്‌കാന്‍ മാര്‍ക്കറ്റില്‍ പോയ സമയത്തായിരുന്നു

More »

ഇന്ത്യ കാത്തിരുന്ന വിധിയെത്തി ; മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ തഹവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കയിലെ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.  ഏറെക്കാലമായി തഹാവൂര്‍ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തര്‍ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. കനേഡിയന്‍ പൗരത്വമുള്ള പാകിസ്ഥാന്‍ വംശജനാണ് തഹാവൂര്‍

More »

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; കര്‍ണാടകയില്‍ അച്ഛന്‍ മകളെ തല്ലിക്കൊന്നു

കര്‍ണാടകയില്‍ അച്ഛന്‍ മകളെ തല്ലിക്കൊന്നു. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാത്തതില്‍ പ്രകോപിതനായതിനെത്തുടര്‍ന്നാണ് ബീദറില്‍ 18 വയസുകാരിയായ മോണിക്ക മോത്തിരാമ ജാദവിനെ അച്ഛന്‍ മോത്തിരാമ തല്ലിക്കൊന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മകളെ തല്ലി അവശയാക്കുകയായിരുന്നു.

'നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ, ഇനിയും തമ്മിലടിക്കൂ' - കോണ്‍ഗ്രസിനെയും ആം ആദ്മിയെയും രൂക്ഷമായി വിമര്‍ശിച്ച് ഒമര്‍ അബ്ദുല്ല

ഡല്‍ഹിയില്‍ ബിജെപി വന്‍ വിജയത്തിലേക്കെന്ന് സൂചന നല്‍കി വ്യക്തമായ ലീഡ് നേടുമ്പോള്‍, ഇന്ത്യാ സഖ്യത്തിനെതിരെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ബിജെപിയുടെ കൈകളിലേക്ക്

27 വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹി ബിജെപിയുടെ കൈകളിലേക്ക്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി വിജയത്തിലേക്ക് കുതിക്കുകയാണ്. തുടര്‍ച്ചയായി വീണ്ടും അധികാരത്തിലേറാന്‍ മോഹിച്ച എഎപിക്ക് കാലിടരുകയാണ്. വോട്ടെണ്ണല്‍ തുടങ്ങി ആദ്യ മണിക്കൂര്‍

ലളിതമായ രീതിയില്‍ മകന്റെ വിവാഹം; സാമൂഹിക സേവനത്തിന് അദാനിയുടെ സംഭാവന 10,000 കോടി

മകന്റെ വിവാഹം ലളിതമായ രീതിയില്‍ നടന്നതായി അറിയിച്ചിരിക്കുകയാണ് ശതകോടീശ്വരനായ ഗൗതം അദാനി. വിവാഹത്തിന്റെ ചിത്രങ്ങള്‍ അദാനി തന്നെ പങ്കുവെക്കുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഗൗതം അദാനിയുടെ ഇളയ മകനായ ജീത്ത് അദാനിയുടേയും വജ്രവ്യാപാരിയായ ജെയ്മിന്‍ ഷായുടെ മകള്‍ ദിവ ജെയ്മിന്‍

നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം ; സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ഭര്‍ത്താവ് അടക്കം നാല് പ്രതികള്‍ പിടിയിലായി ; സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമായി

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലെ സ്‌കൂളില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം. സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ഭര്‍ത്താവ് അടക്കം നാല് പ്രതികള്‍ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ തല്ലിതകര്‍ത്തു.

മകള്‍ക്ക് കുട്ടികളുണ്ടാകാന്‍ രണ്ട് വയസുകാരനെ ബലി നല്‍കി യുവതി ; കൈകാലുകള്‍ ഛേദിച്ച നിലയില്‍ മൃതദേഹം

ബിഹാറില്‍ രണ്ട് വയസുകാരനെ ബലി നല്‍കിയ സംഭവത്തില്‍ യുവതിയുള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. മകള്‍ ഗര്‍ഭിണിയാകാന്‍ കുട്ടിയെ ബലി നല്‍കണമെന്ന മന്ത്രവാദിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശിയായ കുട്ടി ജനുവരി 22നാണ് ബിഹാറിലെത്തുന്നത്. അമ്മയോടൊപ്പം അമ്മയുടെ