Kerala

അഫ്ഗാനിസ്ഥാനിലും സിറിയയിലും തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പോരാടി കൊല്ലപ്പെട്ടത് 16 മലയാളികള്‍ ; ഐഎസില്‍ ചേര്‍ന്ന് ചാവേറായത് ഒരു സ്ത്രീ ഉള്‍പ്പെടെയെന്ന് റിപ്പോര്‍ട്ട് ; കണക്കുകള്‍ ഞെട്ടിക്കുന്നത്
അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട മലപ്പുറം സ്വദേശി നജീബിന്റെ മരണവാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. ഐ.എസ് മാഗസിന്‍ നജീബിനെ കുറിച്ചെഴുതിയ ലേഖനം പുറത്തുവന്നതോടെയായിരുന്നു ഇത്. ഇതിന് പിന്നാലെ, മറ്റൊരു മലയാളി യുവാവ് ആയ മുഹമ്മദ് മുഹ്‌സിന്റെ മരണവാര്‍ത്തയും ചര്‍ച്ചയായി. ഐ.എസില്‍ ചേര്‍ന്ന് കൊല്ലപ്പെട്ട മലയാളികളെ കുറിച്ച് അടുത്തിടെ പുറത്തുവന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. 2020 ആഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം, നാടും വീടും വിട്ട് ഐ.എസിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ രാജ്യം കടന്നവരില്‍ 16 പേരുടെ മരണം സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലും സിറിയയിലും തീവ്രവാദ സംഘടനയ്ക്ക് വേണ്ടി പോരാടി കൊല്ലപ്പെട്ടത് 16 മലയാളികളാണ്. അഫ്ഗാനിസ്ഥാന്‍, താലിബാന്‍ കീഴടക്കിയതോടെ ഇവിടുത്തെ ജയിലില്‍ കഴിയുകയായിരുന്ന മലയാളികളെ തുറന്നു വിട്ടിരുന്നു. ഇവരെ, എവിടേക്ക്

More »

എറണാകുളത്ത് 50 വയസുകാരന് നാവില്‍ കറുത്ത രോമങ്ങള്‍ വളരുന്ന വിചിത്രരോഗം ; പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് അമേരിക്കന്‍ ജേര്‍ണല്‍
എറണാകുളത്ത് 50 വയസുകാരന് നാവില്‍ കറുത്ത രോമങ്ങള്‍ വളരുന്ന വിചിത്രരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലിംഗുവ വില്ലോസ നിഗ്ര കറുത്ത രോമമുള്ള നാവ് എന്നാണ് ഈ രോഗം അറിയപ്പെടുന്നത്. നാവില്‍ രോമം വളരുന്നതായി ഇയാള്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ ഡെര്‍മറ്റോളജി ക്ലിനിക്കില്‍ ചികിത്സ തേടി. ഇതേ തുടര്‍ന്നാണ് ഇതൊരു രോഗവസ്ഥയാണെന്ന് കണ്ടെത്തിയത്. 20 ദിവസം കൊണ്ടാണ് ഈ അവസ്ഥ

More »

സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും നേതൃത്വം നല്‍കി ; ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ പരാതിയുമായി നടി
ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ളയ്‌ക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി നടി. അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ചാണ് പരാതി. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും അദ്ദേഹം നേതൃത്വം നല്‍കിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയ്ക്കാണ് നടിയുടെ പരാതി. അതേസമയം, നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന

More »

വലിച്ചെറിഞ്ഞ എലിവിഷ ട്യൂബിലെ പേസ്റ്റ് വായിലായി, മൂന്ന് വയസുകാരന് ദാരുണാന്ത്യം
മലപ്പുറത്ത് ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബിനുള്ളിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്ന് വയസുകാരന്‍ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കോയംകുളം കുപ്പിവളവിലെ സുഹൈലയുടേയും അന്‍സാറിന്റേയും ഏകമകനായ റസിന്‍ ഷായാണ് മരിച്ചത്. ഉപയോഗ ശൂന്യമായതിനെ തുടര്‍ന്ന് വലിച്ച് എറിഞ്ഞ എലി വിഷത്തിന്റെ ട്യൂബെടുത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയുടെ വായില്‍ പോയത്. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍

More »

ബോചെ ഗോള്‍ഡ് ലോണ്‍ 15 ശാഖകളുമായി ബാംഗ്ലൂരില്‍
ബോചെ ഗോള്‍ഡ് ലോണ്‍ കര്‍ണാടകയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. മാര്‍ച്ച് 15 നും ഏപ്രില്‍ 14 നും ഇടയിലുള്ള ഒരു മാസത്തിനുള്ളില്‍ ബോചെ ഗോള്‍ഡ് ലോണിന്റെ 15 ശാഖകള്‍ ബാംഗ്ലൂരില്‍ ആരംഭിക്കും. ആദ്യ ശാഖയുടെ ഉദ്ഘാടനം മാര്‍ച്ച് 15 നു രാവിലെ 10 മണിക്ക് മത്തിക്കരയില്‍ ബോചെ ഉദ്ഘാടനം ചെയ്യും. മത്തിക്കര, ജാലഹള്ളി, ചിക്കബനവാര, മാടനായകനഹള്ളി, കുനിഗല്‍, മഗാദി, ദൊഡ്ഡബല്ലാപ്പൂര്‍,

More »

സുഹൃത്തായ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവും ആത്മഹത്യ ചെയ്തു
സുഹൃത്തായ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ യുവാവും ആത്മഹത്യ ചെയ്തു. മടവൂര്‍ ചാങ്ങയില്‍കോണത്താണ് പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. സമൂഹമാധ്യമത്തിലൂടെ ഈ വിവരമറിഞ്ഞ, സുഹൃത്തായ നിലമേല്‍ സ്വദേശിയും തൂങ്ങിമരിക്കുകയായിരുന്നു. മടവൂര്‍ പുലിയൂര്‍കോണം ചാങ്ങയില്‍കോണം കൃഷ്ണഭവനില്‍ അക്ഷര (17), നിലമേലിലെ ബസ് ഉടമകൂടിയായ

More »

ആറു മാസത്തിനിടെ ഇടുക്കിയില്‍ ജീവനൊടുക്കിയത് 12, 13 വയസ്സുകാരായ വിദ്യാര്‍ത്ഥികള്‍ ; കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ ദുരൂഹം
ആറു മാസത്തിനിടെ ഇടുക്കി നെടുങ്കണ്ടത്ത് ജീവൊടുക്കിയത് രണ്ടു വിദ്യാര്‍ഥികള്‍. 12, 13 വയസുകാരായ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. എന്നാല്‍ കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങള്‍ ദുരൂഹമാണ്. ഇതില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്. നെടുങ്കണ്ടം താലൂക്ക് ഓഫിസ് ജീവനക്കാരന്‍ ജോഷി സുബിത ദമ്പതികളുടെ മകന്‍ അനന്തുവിനെ ഞായാറാഴ്ച്ച വൈകിട്ടാണ് റവന്യൂ ക്വട്ടേഴ്‌സിനുള്ളില്‍

More »

അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍
പിഎഫ് ലോണ്‍ അപേക്ഷിയിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ അധ്യാപികയെ ലൈംഗിക ഉദ്ദേശ്യത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്‍ വിനോയ് ചന്ദ്രന് സസ്‌പെന്‍ഷന്‍. കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഓഫീസില്‍ ജൂനിയര്‍ സൂപ്രണ്ടായ ആര്‍ വിനോയ് ചന്ദ്രന്‍ ഗയിന്‍ പിഎഫിന്റെ സംസ്ഥാന നോഡല്‍ ഓഫിസറാണ്. പൊതുവിദ്യാഭ്യാസ വകുപ്പാണ് സസ്‌പെന്‍ഡ് ചെയ്തത്. പ്രോവിഡന്റ്

More »

ക്ഷേത്രത്തില്‍വെച്ച് മാല മോഷണം പോയ വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയ യുവതിയെ തിരിച്ചറിഞ്ഞു
ക്ഷേത്രത്തില്‍വെച്ച് മാല മോഷണം പോയ വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയ യുവതിയെ തിരിച്ചറിഞ്ഞു. ചേര്‍ത്തല മരത്ത്വാര്‍വട്ടം സ്വദേശി ശ്രീലതയാണ് കൊല്ലം മൈലം സ്വദേശി സുഭന്ദ്രയ്ക്ക് വളകള്‍ ഊരി നല്‍കിയത്. സ്വര്‍ണ മാല മോഷണം പോയതില്‍ സുഭന്ദ്രയുടെ വേദന കണ്ടായിരുന്നു ആ സ്‌നേഹ സമ്മാനം. അതേസമയം ചെയ്തത് വലിയ കാര്യമായി കരുതുന്നില്ലെന്ന് ശ്രീലത പറഞ്ഞു. കണ്ണിന്

More »

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ

മാറിയത് പാന്‍ നമ്പറിലെ ഒരക്ഷരം, അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ പകപ്പോക്കല്‍: എം എം വര്‍ഗീസ്

സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലെ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് ബാങ്കിന്റെ വീഴ്ചയെന്ന് പാര്‍ട്ടി സെക്രട്ടറി എം എം വര്‍ഗീസ്. സംഭവത്തില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയോട് ബാങ്ക് ഓഫ് ഇന്ത്യ ക്ഷമ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. പാന്‍

മേയര്‍ ഡ്രൈവര്‍ തര്‍ക്കം ; കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി തമ്പാനൂര്‍ പൊലീസ്. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത്

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്ന് എ എ റഹീം എംപി. ഇതേ രീതിയിലുള്ള ആക്രമണമാണ് വടകരയിലെ സ്ഥാനാര്‍ത്ഥി കെകെ ഷൈലജക്കെതിരെയും നടന്നത്. അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ