Kerala

കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് സഞ്ചരിക്കവെ കടയുടമയായ യുവതിയെ വെട്ടികൊലപ്പെടുത്തി ; അയല്‍വാസിയായ പ്രതിയ്ക്കായി തെരച്ചില്‍ ; അമ്മയെ ക്രൂരമായി അക്രമിക്കുന്നത് കണ്ട് ഞെട്ടി മക്കള്‍
കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് സഞ്ചരിക്കവെ കടയുടമയായ യുവതിയെ വെട്ടികൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. അയല്‍വാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. തുണക്കട നടത്തുകയാണ് റിന്‍സി. കടയില്‍ റിയാസ് മുന്‍പ് ജോലി ചെയ്തിരുന്നതായാണ് വിവരം. റിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് റിയാസ് വെട്ടിയത്. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി കട അടച്ച് മക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍. ശേഷം, റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് സ്‌കൂട്ടര്‍ തടയുകയും റിന്‍സിയെ

More »

ഒരു സ്ത്രീയെ ഇങ്ങനെ കാലില്‍പ്പിടിച്ച് വലിച്ചിഴയ്ക്കാന്‍ പിണറായി വിജയന്റെ പുരുഷ പൊലീസിന് അധികാരമുണ്ടോ?: വിടി ബല്‍റാം
കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം നടത്തിയതിന് കോട്ടയം മാടപ്പള്ളി മുണ്ടുകുഴിയില്‍ നാട്ടുകാരും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷമാണുണ്ടായത്. . സംഭവത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ചാണ് സ്ഥലത്ത് നിന്നും നീക്കിയത്. ഈ സംഭവത്തില്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് വി ടി ബല്‍റാം . സ്ത്രീകളെ പൊലീസ്

More »

ദിലീപിന്റെ ഫോണിലെ ശേഷിച്ച തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെ; നശിപ്പിച്ചത് ഹയാത്തിലെ വൈഫൈ ഉപയോഗിച്ചത്, സഹായത്തിന് ഡല്‍ഹി സ്വദേശിയുമെന്ന് റിപ്പോര്‍ട്ട്
വധഗൂഢാലോചന കേസില്‍ പ്രതി ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് ബൈജു പൗലോസിനെതിരെ ഹൈക്കോടതിയെ സമീപിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത്

More »

ദിലീപിന്റെ ഫോണിലെ ഒരു വിവരവും നശിപ്പിച്ചിട്ടില്ല, ബൈജു പൗലോസ് വ്യക്തിവിരോധം തീര്‍ക്കുന്നുവെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍. ദിലീപിന്റെ രണ്ട് ഫോണിലെ വിവരങ്ങള്‍ കോപ്പി ചെയ്തിട്ടുണ്ട്. സ്വകാര്യ വിവരങ്ങളാണ് കോപ്പി ചെയ്ത്. ഫോണിലെ ഒരു വിവരവും മായ്ച്ച് കളഞ്ഞിട്ടില്ല. മറ്റാരെങ്കിലും തെളിവ് നശിപ്പിച്ചിട്ടുണ്ടോ എന്ന് തനിക്ക് അറിയില്ല.

More »

കണ്ണൂരില്‍ മൂന്നര വയസുകാരനെ ആയ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി ; പോടാ എന്ന് വിളിച്ചതിന് മര്‍ദ്ദിച്ചതെന്ന് കുട്ടി
കണ്ണൂരില്‍ മൂന്നര വയസുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. കണ്ണൂര്‍ കിഴുന്ന പാറയിലെ അങ്കണവാടി ആയക്കെതിരെയാണ് പരാതി. മുഹമ്മദ് ബിലാല്‍ എന്ന കുട്ടിക്കാണ് മര്‍ദ്ദനമേറ്റത്. കുട്ടിയുടെ പിതാവ് അന്‍ഷാദാണ് സംഭവത്തില്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. പോടാ എന്ന് വിളിച്ചതിന് ആയ മൂന്നര വയസുകാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍

More »

ബോചെ ഗോള്‍ഡ് ലോണിന്റെ 146 ാമത് ബ്രാഞ്ച് ചിക്കബാണവരയില്‍
ബാംഗ്ലൂരില്‍ 30 ദിവസത്തിനുള്ളില്‍ 15 പുതിയ ബ്രാഞ്ചുകളുമായി ബോചെ ഗോള്‍ഡ് ലോണ്‍. മാര്‍ച്ച് 16 ന് രാവിലെ 10.30 ന് നടന്ന ചടങ്ങില്‍  146 ാ മത് ബ്രാഞ്ച് ചിക്കബാണവരയില്‍ ചെയര്‍മാന്‍ ബോചെ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 15 നും എപ്രില്‍ 14 നും മദ്ധ്യേ ബോചെ ഗോള്‍ഡ് ലോണിന്റെ 15 പുതിയ ബ്രാഞ്ചുകളാണ് ബാംഗ്ലൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇന്ത്യയൊട്ടാകെ ചെമ്മണൂര്‍

More »

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറി നല്‍കി ; മാറിപ്പോയെന്ന് തിരിച്ചറിഞ്ഞത് സംസ്‌കാര ശേഷം
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം മാറി നല്‍കി. മരിച്ച യുവാവിന്റെ മൃതദേഹം ആണെന്ന് പറഞ്ഞ മറ്റൊരാളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുകയായരുന്നു. മൃതദേഹം സംസ്‌കരിച്ചതിന് ശേഷമാണ് മാറിപ്പോയ വിവരം അറിയുന്നത്. കഴിഞ്ഞ പതിനൊന്നിനാണ് കരമനകളിയിക്കാവിള ദേശീയപാതയിലെ അപകടത്തില്‍പ്പെട്ട് നടുക്കാട് തെങ്ങുവിള വീട്ടില്‍ ബാബു(53)വും മലയിന്‍കീഴ് വെച്ചുണ്ടായ അപകടത്തില്‍പ്പെട്ട്

More »

കൗണ്‍സിലിങ്ങിന് എത്തിയ പെണ്‍കുട്ടിയെ വൈദീകന്‍ ലൈംഗീകമായി അതിക്രമിച്ചു ; പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ വൈദികന്‍ അറസ്റ്റില്‍
പത്തനംതിട്ട ജില്ലയിലെ കൂടലില്‍ പോക്‌സോ കേസില്‍ വൈദികനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൂടല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് പിടിയിലായത്. കൗണ്‍സിലിംഗിന് വേണ്ടി എത്തിയ പെണ്‍കുട്ടിയെ വൈദികന്‍ ലൈംഗികമായി അതിക്രമിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അധ്യാപിക നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയ്ക്ക്

More »

മോഷ്ടിച്ച നാലു പവന്റെ മാലയും അര പവന്‍ മോതിരവും 67500 രൂപയും തിരിച്ചു നല്‍കി ; കൗതുക സംഭവം നടന്നത് മലപ്പുറത്ത്
മോഷ്ടിച്ച സ്വര്‍ണ്ണവും പണവും തിരിച്ചേല്‍പ്പിച്ച് നന്മയുള്ള ഒരു കള്ളന്‍. മലപ്പുറം ഒലിപ്രം കടവിന് സമീപം ഹാജിയാര്‍ വളവില്‍ 20 ദിവസം മുമ്പ് മോഷണം നടന്ന വീട്ടിലാണ് കൗതുക സംഭവങ്ങള്‍ അരങ്ങേറിയത്. പട്ടാപ്പകല്‍ മോഷണം പോയ സ്വര്‍ണാഭരണവും പണവുമാണ് കവര്‍ച്ച നടന്ന വീട്ടിലെ ഉടമയുടെ കിടപ്പുമുറിയില്‍ നിന്നും തിങ്കളാഴ്ച രാത്രിയോടെ ലഭിച്ചത്. കഴിഞ്ഞമാസം 21നാണ് തെഞ്ചീരി അബൂബക്കര്‍

More »

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി

അണക്കെട്ട് ശക്തിപ്പെടുത്താന്‍ കേരളം അനുവദിക്കുന്നില്ല ; മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്ന് തമിഴ്‌നാട്. ആവശ്യമുന്നയിച്ച് തമിഴ്‌നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശങ്ങള്‍ കേരളം പാലിക്കുന്നില്ല എന്നും തമിഴ്‌നാട് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസ്; യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു

പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവായ യുവതിയുടെ ആരോഗ്യനില മോശമായി തുടരുന്നു. ആന്തരികാവയവങ്ങളില്‍ അണുബാധയുള്ളതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാളെ രാവിലെ ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചതിനു

മേയര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷം, നീതി കിട്ടിയെന്ന് തോന്നുന്നില്ല: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

തന്റെ പരാതിയില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെയും സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെയും കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു. പക്ഷെ നീതി കിട്ടിയെന്ന് തോന്നുന്നില്ല. അവര്‍ മറ്റൊരാളുടെ അടുത്തും ഇങ്ങനെ കാണിക്കരുത്. തന്റെ കേസില്‍ കോടതി അനുകൂല നിലപാട് എടുക്കുമെന്ന്

പിഞ്ചുകുഞ്ഞിനെ ഫ്‌ലാറ്റില്‍ നിന്നെറിഞ്ഞു കൊന്നത് ആര്? നടുക്കുന്ന ക്രൂരത

കൊച്ചി പനമ്പള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഫ്‌ലാറ്റില്‍ നിന്ന് കുഞ്ഞിനെ എറി!ഞ്ഞുകൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ വലിച്ചെറിയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. രാവിലെ 7.45ന്

കൊച്ചിയില്‍ നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ