കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് സഞ്ചരിക്കവെ കടയുടമയായ യുവതിയെ വെട്ടികൊലപ്പെടുത്തി ; അയല്‍വാസിയായ പ്രതിയ്ക്കായി തെരച്ചില്‍ ; അമ്മയെ ക്രൂരമായി അക്രമിക്കുന്നത് കണ്ട് ഞെട്ടി മക്കള്‍

കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് സഞ്ചരിക്കവെ കടയുടമയായ യുവതിയെ വെട്ടികൊലപ്പെടുത്തി ; അയല്‍വാസിയായ പ്രതിയ്ക്കായി തെരച്ചില്‍ ; അമ്മയെ ക്രൂരമായി അക്രമിക്കുന്നത് കണ്ട് ഞെട്ടി മക്കള്‍
കൊടുങ്ങല്ലൂരില്‍ മക്കള്‍ക്കൊപ്പം വീട്ടിലേയ്ക്ക് സഞ്ചരിക്കവെ കടയുടമയായ യുവതിയെ വെട്ടികൊലപ്പെടുത്തി. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. അയല്‍വാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. തുണക്കട നടത്തുകയാണ് റിന്‍സി. കടയില്‍ റിയാസ് മുന്‍പ് ജോലി ചെയ്തിരുന്നതായാണ് വിവരം.

റിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷമാണ് റിയാസ് വെട്ടിയത്. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി കട അടച്ച് മക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവര്‍.

ശേഷം, റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് സ്‌കൂട്ടര്‍ തടയുകയും റിന്‍സിയെ വെട്ടുകയുമായിരുന്നു. അക്രമം കണ്ട് നടുങ്ങിയ റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. കുട്ടികള്‍ ആക്രമണത്തില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമ്മയുടെ വിയോഗം കണ്‍മുന്‍പില്‍ കണ്ടതിന്റെ പകപ്പിലാണ് ഇപ്പോഴും കുട്ടികള്‍. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട റിയാസ് ഒളിവിലാണ്. നാസറാണ് റിന്‍സിയുടെ ഭര്‍ത്താവ്.

Other News in this category



4malayalees Recommends