ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല ; കാമുകന്റെ വീടിന് തീയിട്ട് യുവതി

ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും തന്നെ സ്വീകരിച്ചില്ല ; കാമുകന്റെ വീടിന് തീയിട്ട് യുവതി
ഭാര്യയുമായി വേര്‍പിരിഞ്ഞിട്ടും തന്നെ സ്വീകരിക്കാത്തതിന്റെ പേരില്‍ യുവതി യുവാവിന്റെ വീടിനു നേരെ തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടിനു തീവെച്ച കേസില്‍ കാമുകി സുനിത, സുഹൃത്ത് സതീഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലുണ്ടായിരുന്ന ബൈക്കും ഇവര്‍ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.

രാജ്കുമാറും സുനിതയും തമ്മില്‍ അടുപ്പത്തിലായിരുന്നു. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പൂട്ട് തകര്‍ത്ത് അകത്തുകയറിയാണ് മണ്ണെണ്ണയൊഴിച്ച് തീയിട്ടത്. തീപടരുന്നത് കണ്ട അയല്‍ക്കാര്‍ ഓടിയെത്തി തീയണയ്ക്കുകയായിരുന്നു. സംഭവത്തില്‍ രാജ്കുമാറിന് പരാതി ഇല്ലാതിരുന്നിട്ടും പെരുനാട് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.

ഒരു മാസം മുന്‍പ് രാജ്കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഈ കേസിലും ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.

സുനിതയും രാജ്കുമാറും തമ്മിലുള്ള അടുപ്പത്തെ തുടര്‍ന്ന് ഇരുവരുടെയും ജീവിതപങ്കാളികളുമായി വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഭാര്യ ഉപേക്ഷിച്ചിട്ടും രാജ്കുമാര്‍ തന്നെ വിവാഹം കഴിക്കാത്തതിന്റെ വിരോധത്തിലാണ് സുനിത വീടിനും വാഹനത്തിനും തീയിട്ടതെന്ന് പൊലീസ് പറയുന്നു.

Other News in this category



4malayalees Recommends