Kerala

'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചതിങ്ങനെ
തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീവെച്ചു കൊന്ന കേസിലെ പ്രതി ഹമീദിന്റെ ചോദ്യം കെട്ട നടുക്കത്തിലാണ് പോലീസ്. 'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചത്.  മകനോടും കുടുംബത്തോടുമുള്ള കടുത്ത പകയിലാണ് പിതാവ് ഹമീദ് കൊച്ചു മക്കള്‍ അടക്കം നാല് പേരെ തീവെച്ചു കൊന്നത്. മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം.ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസല്‍ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരാണു മരിച്ചത്. ഫൈസലിന്റെ പിതാവ് ആലിയക്കുന്നേല്‍ ഹമീദ് മക്കാറിനെ (79) പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും പ്രതി ഭക്ഷണ കാര്യത്തില്‍ വീഴ്ച വരുത്തിയില്ല.

More »

ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നായ 'എയര്‍ബസ് എച്ച് 145' ഇനി കേരളത്തിലും ; നൂറു കോടി ചെലവാക്കി ഡോ രവി പിള്ള
ആഡംബര ഹെലികോപ്റ്ററുകളില്‍ ഒന്നായ 'എയര്‍ബസ് എച്ച് 145' ഇനി കേരളത്തിലും. ലോകത്ത് ആകെ 1,500 'എയര്‍ബസ് എച്ച് 145' ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. അതാണിപ്പോള്‍ പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ബി.രവി പിള്ള കേരളത്തിലേക്ക് എത്തിച്ചിരിക്കുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ എയര്‍ബസ് നിര്‍മിച്ച ഹെലികോപ്റ്റര്‍ വാങ്ങുന്നത്. 100 കോടിയോളം രൂപ ചെലവഴിച്ചാണ് ഡോ. ബി.രവി പിള്ള

More »

പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഒരു മാസം കൂടിയുള്ളപ്പോള്‍ കുടുംബത്തിനെ തേടി ദാരുണ മരണം ; ഹമീദിന്റെ ക്രൂരതയില്‍ പൊഴിഞ്ഞത് വലിയ സ്വപ്നങ്ങള്‍
ചീനികുഴിയിലെ ഹമീദിന്റെ ക്രൂരതയില്‍ പൊലിഞ്ഞത് രണ്ട് കുഞ്ഞു പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ കൂടിയാണ്. മുഹമ്മദ് ഫൈസലിന്റെ മക്കളായ മെഹ്‌റയുടെയും അസ്‌നയുടെയും പുതിയ വീട് ഇന്ന് നിശബ്ദമാണ്. പിതാവ് ഹമീദിന്റെ ശല്യം നിരന്തരമായതോടെയാണ് ഫൈസല്‍ പുതിയൊരു വീട് നിര്‍മ്മിച്ച് അങ്ങോട്ടേക്ക് മാറാന്‍ തീരുമാനിച്ചത്. പണി ഏകദേശം പൂര്‍ണ്ണമായും പൂര്‍ത്തിയായ പുതിയ വീട്ടിന്റെ മുറ്റത്ത് നിറയെ

More »

വിമാനം പോലൊരു ബസ്; ഇനിയിപ്പോള്‍ ഇതാകുമോ ഉദ്ദേശിച്ചത്, സുധാകരന്റൈ നിര്‍ദ്ദേശത്തെ പരിഹസിച്ച് വി ശിവന്‍കുട്ടി
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഫ്‌ളൈ ഇന്‍ കേരള പദ്ധതിയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കെ റെയിലിന് പകരമായി ബസുകള്‍ പോലെ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് കെ സുധാകരന്‍ മുന്നോട്ട് വെച്ചത്. ഇതിനെ ഫെയ്‌സ്ബുക്കിലൂടെ ട്രോളിയിരിക്കുകയാണ് മന്ത്രി. ഇങ്ങനെ മതിയോ എന്ന് ചോദിച്ച് ബസിന് ചിറകുകള്‍ വച്ച ചിത്രം പങ്കിട്ടുകൊണ്ട് ഇനിയിപ്പോള്‍

More »

തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 44 കാരിയായ ഭാര്യ യുവാവിനൊപ്പം ഒളിച്ചോടിയതായി പരാതി
കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരുന്ന 58 കാരന് കൂട്ടിരുന്ന 44 കാരിയായ ഭാര്യ യുവാവിനൊപ്പം കടന്നതായി പരാതി. ചികിത്സക്കുശേഷം വീട്ടിലെത്തിയ പള്ളിപ്പുറം സ്വദേശിയാണ് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ അള്‍സര്‍ ബാധിച്ച് ജനുവരി 17 മുതല്‍ 26വരെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൂട്ടിരിക്കാനെത്തിയ ഭാര്യ, മറ്റൊരു രോഗിയുടെ

More »

വിമര്‍ശനം ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്; പത്മജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജെബി മേത്തര്‍
പത്മജ വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍ . വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശനം ഉന്നയിക്കുന്നവരും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.േെ ജബി മേത്തര്‍ വ്യക്തമാക്കി. മനസ് വല്ലാതെ

More »

ഭക്ഷണത്തില്‍ മട്ടന്‍ ഉള്‍പ്പെടുത്താത്തതിന്റെ ദേഷ്യം ; സ്വത്തു തര്‍ക്കവും ; കുടുംബത്തെ കൊലപ്പെടുത്തിയത് പ്രതികാരം കൊണ്ടെന്ന് ഹമീദ്
മകനെയും കുടുംബത്തെയും വീടിന് തീയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഹമീദുമായി പോലീസിന്റെ തെളിവെടുപ്പ് നടത്തി. മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം.സ്വത്ത് തര്‍ക്കത്തിന് പുറമേ മറ്റുപലകാര്യങ്ങളെച്ചൊല്ലിയും ഹമീദ് വീട്ടില്‍ നിരന്തരം

More »

യുവാവ് ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്തയറിഞ്ഞ് പുറപ്പെട്ടു; ഭാര്യയും സഹോദരിയും കാറിടിച്ച് മരിച്ചു
യുവാവിന്റെ മരണവാര്‍ത്തയറിഞ്ഞ് സംഭവസ്ഥലത്തേക്ക് തിരിച്ച ഭാര്യയും ഇവരുടെ സഹോദരിയും കാറിടിച്ചു മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി ജി കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), ഇവരുടെ സഹോദരി ശാരിമോള്‍ (31) എന്നിവര്‍ മരിച്ചത്. ശനിയാഴ്ച രാത്രി 9.30ഓടെ വാഴമുട്ടം ബൈപ്പാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്തായിരുന്നു അപകടം. കോവളം

More »

ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി
വധഗൂഢാലോചന കേസ് പ്രതി ദിലീപിന്റെ ഫോണില്‍ നിന്നും കോടതി രേഖകളും നശിപ്പിച്ചതായി സൈബര്‍ വിദഗ്ദന്‍ സായ് ശങ്കറിന്റെ മൊഴി. കോടതിയില്‍ നിന്നും കൈമാറിയ രഹസ്യ രേഖകളാണ് ദിലീപിന്റെ Q3 മൊബൈല്‍ ഫോണില്‍ നിന്ന് നശിപ്പിച്ചതെന്ന് സായ് ശങ്കര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.വാട്‌സ്‌സാപ്പ് വഴിയാണ് രേഖകള്‍ ദിലീപിന്റെ ഫോണില്‍ എത്തിയത്. ആരാണ് കോടതി രേഖകള്‍ ദിലീപിന് കൈമാറിയതെന്ന് സായ്

More »

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെയും മകളുടെയും

കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ യുവതിയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നിഗമനം

കണ്ണൂര്‍ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂര്‍ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും

മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയില്‍ മൃതദേഹം ; അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍

പയ്യന്നൂരില്‍ കാണാതായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ചു കുടുംബം രംഗത്ത്. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍

കൊച്ചിയില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന് ; പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു

പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തും. കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. പനമ്പിള്ളിനഗറില്‍

ഡ്രൈവര്‍ യദുവിനെതിരായ റിപ്പോര്‍ട്ട് ; നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിനെതിരായ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും. ഡ്രൈവിങിനിടെ ഒരു മണിക്കൂറിലധികം സമയം യദു ഫോണില്‍ സംസാരിച്ചെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി