'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചതിങ്ങനെ

'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചതിങ്ങനെ
തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും തീവെച്ചു കൊന്ന കേസിലെ പ്രതി ഹമീദിന്റെ ചോദ്യം കെട്ട നടുക്കത്തിലാണ് പോലീസ്. 'എല്ലാരും തീര്‍ന്നോ' എന്നായിരുന്നു കസ്റ്റഡിയിലുള്ള ഹമീദ് പോലീസിനോട് ആദ്യം ചോദിച്ചത്. മകനോടും കുടുംബത്തോടുമുള്ള കടുത്ത പകയിലാണ് പിതാവ് ഹമീദ് കൊച്ചു മക്കള്‍ അടക്കം നാല് പേരെ തീവെച്ചു കൊന്നത്.

മകനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് കസ്റ്റഡിയിലും യാതൊരു കൂസലുമില്ലാതെയായിരുന്നു ഹമീദിന്റെ പെരുമാറ്റം.ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസല്‍ (ഷിബു–45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിന്‍ (16), അസ്‌ന (13) എന്നിവരാണു മരിച്ചത്. ഫൈസലിന്റെ പിതാവ് ആലിയക്കുന്നേല്‍ ഹമീദ് മക്കാറിനെ (79) പൊലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും പ്രതി ഭക്ഷണ കാര്യത്തില്‍ വീഴ്ച വരുത്തിയില്ല. കൂസലില്ലാത്ത പെരുമാറ്റം എല്ലാവരേയും ഞെട്ടിച്ചു.

എന്നാല്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്നു നാട്ടുകാരും ബന്ധുക്കളും പൊലീസും കരുതിയുമില്ല.

Other News in this category



4malayalees Recommends