Kerala

ജെബി മേത്തറിന് 11 കോടിക്ക് മുകളില്‍ സ്വത്ത് ; റഹീമിന് 26000 രൂപ ; 37 ഓളം കേസുകള്‍
സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെബി മേത്തറാണ് സ്വത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. ഏറ്റവും കുറവ് സിപിഐഎം സ്ഥാനാര്‍ത്ഥിയായി എഎ റഹീമിന്റെ പേരിലും. ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570

More »

മൂന്ന് മണിക്കൂറില്‍ കാസര്‍കോട് തിരുവനന്തപുരം'; ഉമ്മന്‍ ചാണ്ടിയുടെ അതിവേഗ റെയില്‍, സോഷ്യല്‍മീഡിയ പോസ്റ്റ് കുത്തിപ്പൊക്കി പി വി അന്‍വര്‍
പ്രതിപക്ഷം കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ പ്രക്ഷോഭം പ്രതിപക്ഷം ശക്തമാക്കവെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി പി വി അന്‍വര്‍ എംഎല്‍എ. കെ റെയില്‍ പദ്ധതിയുടെ മെച്ചങ്ങള്‍ ചൂണ്ടിക്കാട്ടുന്നതാണ് പോസ്റ്റ്. അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിയേക്കുറിച്ച് ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി

More »

പ്രളയത്തിന് കാര്‍ നഷ്ടപ്പെട്ടപ്പോള്‍ കരഞ്ഞയാളാണ് കിടപ്പാടം നഷ്ടമാകുന്നവരെ തീവ്രവാദിയാക്കുന്നത് ; സജി ചെറിയാനെ വിമര്‍ശിച്ച് കെ സുധാകരന്‍
കെ റെയില്‍ പദ്ധതിയ്‌ക്കെതിരായ പ്രതിഷേധങ്ങളില്‍ തീവ്രവാദ ഇടപെടലുണ്ടെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പ്രളയ സമയത്ത് കാര്‍ പ്രളയ ജലത്തില്‍ ഒലിച്ചുപോയി എന്ന് പറഞ്ഞ് വാവിട്ടുകരഞ്ഞ സജി ചെറിയാന്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും തീവ്രവാദി പട്ടം

More »

പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്, നാലിരട്ടി നഷ്ടപരിഹാരം നല്‍കും, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
കെറെയില്‍ കല്ലിടലിനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോ ഗ്വോ വിളിക്കുന്ന പിപ്പിടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട. പദ്ധതിക്കെതിരെ വിചിത്ര ന്യായങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും പറയുന്നത്. ഭൂമി നഷ്ടമാകുന്നവര്‍ക്ക് സ്വാഭാവികമായും വിഷമമുണ്ടാകും. അതിനായി അവര്‍ക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കും. സങ്കുചിതമായ കക്ഷിരാഷ്ട്രീയ

More »

കോട്ടയത്ത് നിന്ന് കാണാതായ അച്ഛന്റേയും മകളുടേയും മൃതദേഹം കല്ലാര്‍കുട്ടി ഡാമില്‍ നിന്ന് കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയില്‍ നിന്നും കാണാതായ അച്ഛനെയും മകളെയും കല്ലാര്‍കുട്ടി ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷിനെയും മകള്‍ പാര്‍വ്വതിയേയുമാണ് കഴിഞ്ഞ ദിവസം കാണാതായത്. ഇരുവരുടെയും മതദേഹം കല്ലാര്‍കുട്ടി ഡാമില്‍ നിന്നാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. ഇടുക്കി കമ്പംമേട്ടിലെ ബന്ധുവീട്ടിലേക്കെന്ന്

More »

മനുഷ്യത്വമില്ലെങ്കില്‍ എന്ത് വികസനം; മുഖ്യമന്ത്രിയുടെ പഴയ തിരഞ്ഞെടുപ്പ് ഓഡിയോ പങ്കുവെച്ച് വിടി ബല്‍റാം
സില്‍വര്‍ലൈന് എതിരായി സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ 2016ലെ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കോളിന്റെ ഓഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദത്തിലുള്ള പ്രചാരണ ഓഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വികസനത്തിന്റെ പേരില്‍ എന്തൊക്കെയാണ് ചിലര്‍ കാട്ടിക്കൂട്ടുന്നത്, വെറുതെ

More »

'എത്ര പെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെടുന്നു, അതൊന്നും ചര്‍ച്ചയല്ല, ഇവളെന്താ മാലാഖയോ': നടിയെ അപമാനിച്ച് സംഗീത ലക്ഷ്മണ
26ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ എത്തിയ നടി ഭാവനയെ അപമാനിച്ച് അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്ന കുറിപ്പിലാണ് സംഗീത ലക്ഷ്മണ ഭാവനയെ അധിക്ഷേപിച്ചത്. ഇതിന് മറുപടിയുമായി മാല പാര്‍വതി അടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ, തന്റെ

More »

ചൈനയെപ്പോലെയല്ല, കേരള മുഖ്യന് ഒരേസമയം രണ്ട് ഹൂറികളുമായി മധുവിധു; കടുത്ത വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രം
മുഖ്യമന്ത്രി പിണറായി വിജയനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ക്കുമെതിരെ കടുത്ത വിമര്‍ശനവുമായി ആര്‍.എസ്.എസ് മുഖപത്രമായ കേസരി വാരിക. കോഴിക്കോട് മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് പിണറായിയും കാന്തപുരവും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍.എസ്.എസിന്റെ വിമര്‍ശനം. 'ചൈനക്കും

More »

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ചു പോയ യുവതി സുഹൃത്തിനൊപ്പം അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍മക്കളെ ഉപേക്ഷിച്ച് മുപ്പതുകാരനൊപ്പം പോയ  നാല്‍പ്പത്തിനാലുകാരിയും യുവാവും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടില്‍ എസ് മിനിമോള്‍(44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനില്‍ ജെ ഷൈജു(30, ജിംനേഷ്യം ട്രൈനര്‍) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. മിനിമോളുടെ നെയ്യാറ്റിന്‍കര സ്വദേശിയായ

More »

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല ; മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളി

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജി കോടതി തള്ളി. കേസ് കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. മുഖ്യമന്ത്രിയുടെയും മകളുടെയും

കണ്ണൂരില്‍ ആളില്ലാത്ത വീട്ടില്‍ യുവതിയുടെ മൃതദേഹം, കൊലപാതകമെന്ന് സംശയം: യുവതിയെ കൊന്ന് സുഹൃത്ത് ജീവനൊടുക്കിയതെന്ന് നിഗമനം

കണ്ണൂര്‍ പയ്യന്നൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇന്നലെയാണ് കണ്ണൂര്‍ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ മാതമംഗലം കോയിപ്ര സ്വദേശി അനില എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെയും

മുഖത്ത് രക്തം പുരണ്ട് വികൃതമായ നിലയില്‍ മൃതദേഹം ; അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍

പയ്യന്നൂരില്‍ കാണാതായ യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപിച്ചു കുടുംബം രംഗത്ത്. മാതമംഗലം കോയിപ്ര സ്വദേശി അനിലയെയാണ് അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയുടെ മുഖം വികൃതമായ നിലയിലായിരുന്നു. കൊലപാതകത്തില്‍ കൂടുതല്‍

കൊച്ചിയില്‍ കൊല്ലപ്പെട്ട നവജാതശിശുവിന്റെ സംസ്‌കാരം ഇന്ന് ; പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടു

പനമ്പിള്ളി നഗറില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ സംസ്‌കാരം ഇന്ന് രാവിലെ നടത്തും. കേസില്‍ പ്രതിയായ അമ്മയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം മാത്രം കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും. പനമ്പിള്ളിനഗറില്‍

ഡ്രൈവര്‍ യദുവിനെതിരായ റിപ്പോര്‍ട്ട് ; നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ ഡ്രൈവര്‍ യദുവിനെതിരായ പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ കടുപ്പിക്കാന്‍ പൊലീസും കെഎസ്ആര്‍ടിസിയും. ഡ്രൈവിങിനിടെ ഒരു മണിക്കൂറിലധികം സമയം യദു ഫോണില്‍ സംസാരിച്ചെന്ന പൊലീസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം

ബൈക്ക് അപകടം; സഹയാത്രികന്‍ വഴിയില്‍ ഉപേക്ഷിച്ച 17കാരന്‍ മരിച്ചു; കേസെടുത്ത് പൊലീസ്

അപകടത്തില്‍ പരിക്കേറ്റ ആളെ വഴിയില്‍ ഉപേക്ഷിച്ച് സഹയാത്രികന്‍. പത്തനംതിട്ട കാരംവേലിയിലാണ് ദാരുണ സംഭവം. അപകടത്തില്‍ പരിക്കേറ്റ 17കാരന്‍ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സുധീഷിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി