Kerala

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍
ആലുവയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ പരിശീലനം നല്‍കിയ സംഭവം ഗുരുതര വീഴ്ചയെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. വിഷയം പരിശോധിച്ച അഗ്‌നി രക്ഷാ സേന ഡിജിപി ബി സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആര്‍എഫ്ഒ, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരെയാണ് റിപ്പോര്‍ട്ട്. പോപുലര്‍ ഫ്രണ്ട് പുതിയതായി രൂപം നല്‍കിയ റസ്‌ക്യു ആന്‍ഡ് റിലീഫ് എന്ന വിഭാഗത്തിനായിരുന്നു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയത്. റസ്‌ക്യു ആന്‍ഡ് റിലീഫ് ഉദ്ഘാടന വേദിയിലായിരുന്നു പരിശീലനം. ബി അനീഷ്, വൈ എ രാഹുല്‍ ദാസ്, എം സജാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവര്‍ത്തനങ്ങളുടെ ഡെമോ അരങ്ങേറിയത്. മാര്‍ച്ച് 30

More »

കെ റെയില്‍ അനുകൂലികള്‍ ബോധവല്‍ക്കരണത്തിനായി വരരുത് ; വീടിന് മുന്നില്‍ പോസ്റ്ററുമായി ജനം
സില്‍വര്‍ ലൈനെതിരെ പ്രതിഷേധം തുടര്‍ന്ന് ആലപ്പുഴ ചെങ്ങന്നൂര്‍ നിവാസികള്‍. വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിച്ചാണ് വെണ്‍മണി പഞ്ചായത്തിലെ പുന്തല നിവാസികളുടെ പ്രതിഷേധം. കെ റെയില്‍ അനുകൂലികള്‍ ബോധവല്‍ക്കരണത്തിനായി വരരുത് എന്നാണ് പോസ്റ്ററില്‍ പറഞ്ഞിരിക്കുന്നത്. കെ റെയില്‍ പദ്ധതി സംബന്ധിച്ച് വിട് കയറിയുള്ള പ്രചാരണം സി.പി.എം ആരംഭിച്ചതിന് പിന്നാലെയാണ് നാട്ടുകാരുടെ പുതിയ

More »

'കേരളത്തില്‍ ഭൂമിക്കടിയില്‍ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാകാത്തത്? കേരളത്തില്‍ മാത്രം എന്താണ് പരിസ്ഥിതി പ്രശ്‌നം?' സജി ചെറിയാന്‍
ഇന്നലെവരെ പലതിനെയും എതിര്‍ത്തിട്ടുണ്ടാകുമെന്നും അക്കാലം കഴിഞ്ഞുവെന്നും മന്ത്രി സജി ചെറിയാന്‍. ഇപ്പോള്‍ ചെയ്യേണ്ടത് നാളത്തേക്ക് മാറ്റിയാല്‍ നടക്കാതെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കേരളത്തില്‍ ഭൂമിക്കടിയില്‍ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ

More »

അപ്പോള്‍ ഉള്ളിക്കറി തിന്നാലോ?' ബിരിയാണിക്കെതിരായ സംഘപരിവാര്‍ പ്രചാരണത്തെ പരിഹസിച്ച് വി ശിവന്‍കുട്ടി
ബിരിയാണി കഴിച്ചാല്‍ കുട്ടികള്‍ ഉണ്ടാകില്ലെന്ന തരത്തിലുള്ള സംഘപരിവാര്‍ പ്രചാരണത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അപ്പോള്‍ ഉള്ളിക്കറി തിന്നാലോ എന്നാണ് ശിവന്‍കുട്ടി ചോദിച്ചത്. അപ്പോള്‍ ഇന്നുച്ചയ്ക്ക് ബിരിയാണിയാകാം എന്നും ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നുവെന്ന പേരില്‍ മുമ്പ് ഒരു

More »

ആറ് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായിരുന്നു, ഒന്നരവര്‍ഷത്തോളമായി ചേച്ചി കിടപ്പിലായിരുന്നു ; ഡോ. രമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇടവേള ബാബു
നടനും സുഹൃത്തുമായ ജഗദീഷിന്റെ ഭാര്യ ഡോ. രമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഇടവേള ബാബു. രമ തനിക്ക് ഏറെ പ്രിയപ്പെട്ട സഹോദരിയായിരുന്നുവെന്നും എന്ത് അത്യാവശ്യം വന്നാലും ഓടിച്ചെല്ലാനുള്ള അത്താണിയാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 'ഡോ. രമ ഫൊറന്‍സിക് ഡിപ്പാര്‍ട്‌മെന്റില്‍ ഉന്നതസ്ഥാനത്തു പ്രവര്‍ത്തിച്ച ഒരു ഡോക്ടര്‍ ആണ്. ജഗദീഷേട്ടന്റെ ഭാര്യ എന്നതിലുപരി ഞാന്‍ രമചേച്ചി എന്ന്

More »

ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പൊലീസ് വരുമോ; ചോദ്യം പൊലീസിനോട് തന്നെ, ഒടുവില്‍ പിടി വീണു
ഇങ്ങനെ ഒരു അബദ്ധം ആരും പ്രതീക്ഷിച്ചുകാണില്ല. പാലാ മീനച്ചിലാറിന്റെ കടവില്‍ ഇരുന്ന് മദ്യപിക്കാന്‍ എത്തിയ യുവാക്കളാണ് സ്വയം കുരുക്കിലായത്. ഇവിടിരുന്ന് കള്ളുകുടിച്ചാല്‍ പൊലീസ് വരുമോയെന്ന് യുവാക്കള്‍ അവിടെ മഫ്തി വേഷത്തില്‍ നിന്ന പൊലീസിനോട് ചോദിക്കുകയായിരുന്നു. മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും റെയ്ഡിനായി സ്‌ക്വാഡിനൊപ്പം നിന്ന പാല പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടോംസണ്‍

More »

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയും നടന്‍ ജഗദീഷിന്റെ ഭാര്യയുമായ ഡോ രമ അന്തരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. നടന്‍ ജഗദീഷ് ഭര്‍ത്താവാണ്. രണ്ട് മക്കളുണ്ട്. ഡോക്ടര്‍ രമ്യയും, ഡോക്ടര്‍ സൗമ്യയും. ഡോ നരേന്ദ്ര നയ്യാര്‍ ഐപിഎസ്, ഡോ പ്രവീണ്‍ പണിക്കര്‍ എന്നിവര്‍ മരുമക്കളാണ്. !ഡോ രമയുടെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ വൈകിട്ട് നാല് മണിക്ക്

More »

നടി ആക്രമിക്കപ്പെട്ടത് അപൂര്‍വ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവര്‍ക്ക്; ദിലീപ് സംഘടനയില്‍ നിന്ന് മാറി നില്‍ക്കേണ്ടെന്ന് ഫിയോക് പ്രസിഡന്റ്
നടി ആക്രമിക്കപ്പെട്ടത് അപൂര്‍വ സംഭവമായി തോന്നുന്നത് പുറത്തു നിന്നുള്ളവര്‍ക്കാണെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റ് കെ. വിജയകുമാര്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതിയും ജഡ്ജിയും പറഞ്ഞാലും അത് പുറത്തുനില്‍ക്കുന്നവര്‍ക്ക് തോന്നണമെന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു. 'അന്വേഷണ സംഘം പല കേസുകളും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാറുണ്ട്. എന്നാല്‍

More »

ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും ; പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തി ; കേസില്‍ നിര്‍ണ്ണായകം
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. പള്‍സറിന്റെ സഹതടവുകാരനായ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്. 2018 മെയ് 7 നായിരുന്നു സുനി ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നായിരുന്നു കത്തില്‍ ഉണ്ടായത്. അഭിഭാഷകരെയും

More »

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് പിടിയില്‍

ചേര്‍ത്തലയില്‍ നടുറോഡില്‍ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ഭര്‍ത്താവ് രാജേഷ് പിടിയില്‍. കഞ്ഞികുഴിയിലെ ബാറില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടാണ് ഭാര്യ അമ്പിളിയെ രാജേഷ് റോഡില്‍ തടഞ്ഞുനിര്‍ത്തി

മെത്രാപ്പൊലീത്ത മാര്‍ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലര്‍ച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വൈദികര്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് വിലാപയാത്രയായി തിരുവല്ലയിലേക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാര്‍ക്ക് പരിക്ക് ; ഒഴിവായത് വന്‍ ദുരന്തം

ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക്

യുകെയിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തില്‍ 24 കാരി കുഴഞ്ഞുവീണ് മരിച്ച സംഭവം ; അരളിച്ചെടിയുടെ വിഷം ഉള്ളിലെത്തിയത് ഹൃദയാഘാതത്തിന് കാരണമായെന്ന് പൊലീസ് പ്രാഥമിക റിപ്പോര്‍ട്ട്

24കാരിയായ സൂര്യ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചത് അരളിച്ചെടിയുടെ വിഷം ഉള്ളില്‍ ചെന്നതിനാലാണെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ എത്തിയതാണ് ഹൃദയാഘാതത്തിലേക്കു നയിച്ചതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 28ന് ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട്

മുങ്ങുന്ന കപ്പലില്‍ ലൈഫ് ബോട്ടും പ്രതീക്ഷിച്ചു കഴിയുന്ന കപ്പല്‍ ജീവനക്കാരനെ പോലെയാണ് വീക്ഷണം, മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള ലേഖനത്തിന് മറുപടിയുമായി പ്രതിച്ഛായ

മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുള്ള വീക്ഷണം ലേഖനത്തിന് മറുപടിയുമായി മാണി ഗ്രൂപ്പ് മുഖപത്രം പ്രതിച്ഛായ. കേരള കോണ്‍ഗ്രസ് എമ്മിന്റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റി തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. വീക്ഷണം പത്രത്തിനും അതിന് പിന്നിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ചരിത്രബോധം

അരമണിക്കൂറിനിടയില്‍ രണ്ട് ശസ്ത്രക്രിയ; ചികിത്സാപ്പിഴവിന് ഇരയായ നാലുവയസുകാരിയുടെ ആരോഗ്യത്തില്‍ ആശങ്കയോടെ കുടുംബം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവിന് ഇരയായ കുട്ടിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കയോടെ കുടുംബം. നാലു വയസ്സുകാരിയുടെ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ നിലവില്‍ അന്വേഷണം തുടരുകയാണ്. അപ്പോഴും ബാക്കിയാകുന്നത് ആശങ്ക ഇല്ലാത്ത തകരാറിന് ശസ്ത്രക്രിയ നേരിട്ട