'എത്ര പെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെടുന്നു, അതൊന്നും ചര്‍ച്ചയല്ല, ഇവളെന്താ മാലാഖയോ': നടിയെ അപമാനിച്ച് സംഗീത ലക്ഷ്മണ

'എത്ര പെണ്‍കുട്ടികള്‍ റേപ്പ് ചെയ്യപ്പെടുന്നു, അതൊന്നും ചര്‍ച്ചയല്ല, ഇവളെന്താ മാലാഖയോ': നടിയെ അപമാനിച്ച് സംഗീത ലക്ഷ്മണ
26ാം കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ എത്തിയ നടി ഭാവനയെ അപമാനിച്ച് അഭിഭാഷക സംഗീത ലക്ഷ്മണ രംഗത്ത് വന്നിരുന്നു. റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത് എന്നു തുടങ്ങുന്ന കുറിപ്പിലാണ് സംഗീത ലക്ഷ്മണ ഭാവനയെ അധിക്ഷേപിച്ചത്. ഇതിന് മറുപടിയുമായി മാല പാര്‍വതി അടക്കമുള്ളവര്‍ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ, തന്റെ പ്രസ്താവന വീണ്ടും ആവര്‍ത്തിക്കുകയാണ് സംഗീത. ആക്രമിക്കപ്പെട്ട കേസില്‍ നടി ഇരയാണെന്ന് തെളിയിക്കണമെന്ന് സംഗീത വെല്ലുവിളിക്കുകയാണ്. വീണ്ടും വീണ്ടും നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകളാണ് സംഗീത ലക്ഷ്മണയില്‍ നിന്ന് ഉണ്ടാകുന്നത്.

'ഇരയാണെന്ന് അവള്‍ തെളിയിക്കട്ടെ. പ്രൂവ് ചെയ്യട്ടെ. ഇവള്‍ എന്ത് നായികയാണ്? എന്ത് തരണം ചെയ്തു എന്നാണ് പറയുന്നത്. ഭര്‍ത്താവിനെ കിട്ടി, കരിയര്‍ ഉണ്ട്, സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ കണ്ട റെക്കോര്‍ഡ്‌സ് വെച്ച്, താന്‍ ഇരയായിരുന്നു എന്ന് തെളിയിക്കാന്‍ അവര്‍ക്ക് കഴിയില്ല. വളരെ ബുദ്ധിമുട്ടാണ്. ആക്രമിക്കപ്പെട്ടു എന്ന് തെളിയിക്കാന്‍ അവള്‍ക്ക് സാധിക്കില്ല. ആ കുട്ടി പറയുന്നത് മുഴുവന്‍ സത്യമല്ല. സത്യമായിട്ടുള്ളത് മുഴുവന്‍ ആ കുട്ടി പറഞ്ഞിട്ടുമില്ല. കുട്ടി അല്ല സ്ത്രീ, അവളെ യുവനടി എന്ന് പോലും വിളിക്കണ്ട. പ്രായമായി വരുന്നു. യുവനടി എന്നൊക്കെ വിളിച്ച് ഗ്ലാമര്‍ കൊടുക്കുന്നു. എത്രയോ കേസുകളില്‍ ഒരെണ്ണം മാത്രമാണ് അവള്‍. കേരള പേ

ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചു എന്നാണ് പറയുന്നത്. തന്റെ വക്കീലന്മാര്‍ക്ക് നല്‍കിയെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. ദൃശ്യങ്ങള്‍ ഏല്‍പ്പിച്ചെന്ന് പള്‍സര്‍ സുനി പറയുന്ന രണ്ട് വക്കീലന്മാര്‍ ഡിസ്ചാര്‍ജ് വാങ്ങി. അവര്‍ക്ക് ഡിസ്ചാര്‍ജ് വാങ്ങിക്കൊടുത്ത, ശ്രീകുമാര്‍ എന്ന് പറയുന്ന വക്കീലാണ് ഇപ്പോള്‍ നടിക്ക് വേണ്ടി ഹൈക്കോടതിയില്‍ അപ്പീല്‍ ചെയ്യുന്നത്. ഇതൊക്കെ ആരെങ്കിലും അറിയുന്നുണ്ടോ? അതീജീവത ആണെന്ന് പറയുന്നു. എന്ത് സര്‍വൈവ് ചെയ്തു എന്നാണ് പറയുന്നത്? കോടതി വിധി വന്നിട്ട് വേണം ആ സര്‍വൈവല്‍ ആഘോഷിക്കാന്‍. അവരെന്താണ് ഭയക്കുന്നത്. എന്തിനാണ് ഈ കോപ്രായങ്ങള്‍? കോടതിയോടും നിയമവ്യവസ്ഥിതിയോടും ബഹുമാനവും വിശ്വാസവുമുണ്ടെങ്കില്‍, അവര്‍ ചെയ്യേണ്ടത് 6 മാസം കൂടി കോപ്രായങ്ങള്‍ ഒന്നും കാണിക്കാതെ അടങ്ങി നില്‍ക്കുക എന്നതാണ്. താന്‍ വലിയ മാലാഖയാണെന്ന് ജങ്ങള്‍ക്ക് മുന്‍പില്‍ വരുത്തിതീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇതെല്ലം. കോടതിയെ ഭയപ്പെടുത്താനാണ് ഇതെല്ലാം ചെയ്യുന്നത്. അവളുടെ ഭാഗം ശരിയാണെന്നും സത്യമാണെന്നും അവള്‍ തെളിയിക്കട്ടെ. ഇവളുടെ കേസ് സീരിയലില്‍ പോലും വര്‍ക്കാകില്ല', സംഗീത ലക്ഷ്മണ പറയുന്നു.

പോലീസിന്റെ വെബ്‌സൈറ്റില്‍ നോക്കിയാല്‍ മതി. എത്ര കേസുകളാണുള്ളത്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ. ആ പീഡനക്കേസുകളില്‍ ആര്‍ക്കും ഒന്നും പറയാനില്ലേ. ഇവള്‍ക്ക് മാത്രമെന്താ കൊമ്പുണ്ടോ? ഫെമിനിച്ചികള്‍ ഒക്കെ ബഹളം വെക്കുന്നുണ്ടല്ലോ.സംഗീത പറയുന്നു.

Other News in this category



4malayalees Recommends