പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ചു പോയ യുവതി സുഹൃത്തിനൊപ്പം അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍മക്കളെ ഉപേക്ഷിച്ചു പോയ യുവതി സുഹൃത്തിനൊപ്പം അറസ്റ്റില്‍
തിരുവനന്തപുരം നെടുമങ്ങാട് പ്രായപൂര്‍ത്തിയാകാത്ത 2 പെണ്‍മക്കളെ ഉപേക്ഷിച്ച് മുപ്പതുകാരനൊപ്പം പോയ നാല്‍പ്പത്തിനാലുകാരിയും യുവാവും അറസ്റ്റില്‍. നെടുമങ്ങാട് കരിപ്പൂര് കാരാന്തല എംഎസ് കോട്ടേജ് ഇടവിളാകം വീട്ടില്‍ എസ് മിനിമോള്‍(44), കാച്ചാണി ഊന്നംപാറ ഷൈജു ഭവനില്‍ ജെ ഷൈജു(30, ജിംനേഷ്യം ട്രൈനര്‍) എന്നിവരെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്.

മിനിമോളുടെ നെയ്യാറ്റിന്‍കര സ്വദേശിയായ ഭര്‍ത്താവ് 9 വര്‍ഷമായി ഗള്‍ഫിലാണ്. ഗള്‍ഫില്‍ നിന്നും ഇന്നലെ നാട്ടില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയെ കാണാനില്ലെന്ന് വലിയമല പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മിനിമോളും ഷൈജുവും അറസ്റ്റിലായത്.

അഞ്ച് വര്‍ഷമായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. 5 ദിവസം മുന്‍പാണ് ഇരുവരും വീട് വിട്ടിറങ്ങിയതെന്നും ഇക്കഴിഞ്ഞ 17ന് കാച്ചാണിയിലെ ഒരു ഓഡിറ്റോറിയത്തില്‍ വച്ച് മിനിമോളും ഷൈജുവും വിവാഹിതരായെന്നും പൊലീസ് അറിയിച്ചു. മിനിമോള്‍ക്ക് 11ഉം 13ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത് എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഇവരെ കോടതിയില്‍ ഹാജരാക്കി. മിനിമോളെ കോടതി റിമാന്‍ഡ് ചെയ്തു. ഷൈജുവിനെ ജാമ്യത്തില്‍ വിട്ടു.

Other News in this category



4malayalees Recommends