പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഒരു മാസം കൂടിയുള്ളപ്പോള്‍ കുടുംബത്തിനെ തേടി ദാരുണ മരണം ; ഹമീദിന്റെ ക്രൂരതയില്‍ പൊഴിഞ്ഞത് വലിയ സ്വപ്നങ്ങള്‍

പുതിയ വീട്ടിലേക്ക് താമസം മാറാന്‍ ഒരു മാസം കൂടിയുള്ളപ്പോള്‍ കുടുംബത്തിനെ തേടി ദാരുണ മരണം ; ഹമീദിന്റെ ക്രൂരതയില്‍ പൊഴിഞ്ഞത് വലിയ സ്വപ്നങ്ങള്‍
ചീനികുഴിയിലെ ഹമീദിന്റെ ക്രൂരതയില്‍ പൊലിഞ്ഞത് രണ്ട് കുഞ്ഞു പെണ്‍കുട്ടികളുടെ സ്വപ്നങ്ങള്‍ കൂടിയാണ്. മുഹമ്മദ് ഫൈസലിന്റെ മക്കളായ മെഹ്‌റയുടെയും അസ്‌നയുടെയും പുതിയ വീട് ഇന്ന് നിശബ്ദമാണ്. പിതാവ് ഹമീദിന്റെ ശല്യം നിരന്തരമായതോടെയാണ് ഫൈസല്‍ പുതിയൊരു വീട് നിര്‍മ്മിച്ച് അങ്ങോട്ടേക്ക് മാറാന്‍ തീരുമാനിച്ചത്. പണി ഏകദേശം പൂര്‍ണ്ണമായും പൂര്‍ത്തിയായ പുതിയ വീട്ടിന്റെ മുറ്റത്ത് നിറയെ ചെടികളും പൂക്കളുമാണ്. മക്കളായ മെഹ്‌റയും അസ്‌നയും നട്ടുനനച്ചുണ്ടാക്കിയതാണ് വീടിന് മുന്നിലെ ചെടികളെല്ലാം. പുതിയ വീട്ടിലേക്ക് മാറുമ്പോള്‍ മുറ്റത്തൊരു പൂന്തോട്ടമുണ്ടാകണമെന്നത് ഇരുവരുടേയും വലിയ ആഗ്രഹമായിരുന്നു. അത് കൊണ്ടാണ് പണിനടക്കുമ്പോള്‍ തന്നെ ഇരുവരും ചേര്‍ന്ന് ഇവിടെ ഒരു പൂന്തോണ്ടമുണ്ടാക്കിയത്. എന്നും ഈ പുതിയ വീട്ടിലെത്തി ചെടികള്‍ നനക്കുന്നതും കുട്ടികളായിരുന്നു.

മൂത്ത മകള്‍ മെഹ്‌റ തൊടുപുഴ എപിജെ അബ്ദുല്‍ കലാം സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥിയും ഇളയമകള്‍ അസ്‌ന കൊടുവേലി സാന്‍ജോ സിഎംഐ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഒരു മാസത്തിനുള്ളില്‍ പുതിയ വീട്ടിലേക്ക് മാറാനുള്ള തയ്യാറെടുപ്പിനിടെയാണ് മകനെയും കുടുംബത്തെയും ഹമീദ് പെട്രോളൊഴിച്ച് ജിവനോടെ കത്തിച്ചത്.

കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇടുക്കി ഹമീദിന്റെ മൂത്ത മകന്‍ ഷാജിയും പറയുന്നു.

Other News in this category



4malayalees Recommends