Kerala

നടന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് കുരുക്കായി ഡിജിറ്റല്‍ തെളിവുകള്‍ ; ദിലീപിന്റെ ഒരു ഫോണില്‍ നിന്നുമാത്രം 12 വ്യത്യസ്ത നമ്പറുകളിലേക്കുള്ള ചാറ്റുകള്‍ ഡിലീറ്റാക്കിയതായി കണ്ടെത്തി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ്  അടക്കമുള്ള പ്രതികള്‍ക്ക് കുരുക്കായി ഡിജിറ്റല്‍ തെളിവുകള്‍. ദിലീപിന്റെയും സഹോദരന്‍ ശിവകുമാറിന്റെയും (അനൂപ്) സഹോദരീ ഭര്‍ത്താവ് സൂരജിന്റെയുമടക്കം ഫോണുകളിലെ വാട്‌സാപ്പ് ചാറ്റുകള്‍ ബോധപൂര്‍വ്വം ഡിലീറ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഒരു ഫോണില്‍ നിന്നുമാത്രം 12 വ്യത്യസ്ത നമ്പറുകളിലേക്കുള്ള ചാറ്റുകളാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക സാക്ഷികളടക്കമുള്ളവരാണ് ഇവര്‍. ജനുവരി 30ന് ഉച്ചക്ക് 1.30നും 2.30നും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇതിന് ഒരു ദിവസം മുമ്പാണ് തെളിവായേക്കുമെന്ന് കരുതുന്ന സന്ദേശങ്ങള്‍ നശിപ്പിക്കപ്പെട്ടത്.

More »

'ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കണം, യുവ നേതൃത്വം വരണം, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗത്വം ഉള്‍പ്പെടെ എല്ലാ പ്രധാന സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണം', നിര്‍ദ്ദേശങ്ങളുമായി തരൂര്‍
കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശങ്ങളുമായി ശശി തരൂര്‍ എം.പി. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാനും ആഭ്യന്തരകലഹങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടി നേതൃത്വം നടപടികള്‍ സ്വീകരിക്കണം. നേതൃതലത്തിലേക്ക് പുതുമുഖങ്ങളേയും യുവാക്കളേയും എത്തിച്ച് മാറ്റം വരുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മാതൃഭൂമിയില്‍ 'വെല്ലുവിളി ഏറ്റെടുക്കണം' എന്ന തലക്കെട്ടില്‍

More »

ക്ഷേത്രത്തില്‍ തൊഴുതു നില്‍ക്കേ കള്ളന്‍ മാല മോഷ്ടിച്ചു ; കരഞ്ഞു തളര്‍ന്ന 67 കാരിയ്ക്ക് സ്വന്തം വളകള്‍ ഊരി നല്‍കി യുവതി
ക്ഷേത്ര നടയില്‍ തൊഴുതുകൊണ്ടിരിക്കെ യുവതിയുടെ മാല മോഷ്ടിച്ചു. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്. സ്വര്‍ണ്ണം നഷ്ടപ്പെട്ടതോടെ സങ്കടപ്പെട്ട് വീട്ടമ്മ ക്ഷേത്ര നടയില്‍ വച്ച് കരയാന്‍ തുടങ്ങി. എന്നാല്‍, ഇത് കണ്ട ഒരു യുവതി അവരുടെ രണ്ട് വളകള്‍ വീട്ടമയ്ക്ക് ഊരിക്കൊടുക്കുകയും, ഇത് വിറ്റ്

More »

12 ഫോണ്‍ നമ്പറുകളിലേക്കുള്ള വാട്‌സപ്പ് ചാറ്റ് വിവരങ്ങള്‍ പ്രതികള്‍ നശിപ്പിച്ചു,മുംബൈയിലെ ലാബുടമയുടെ മൊഴി നിര്‍ണ്ണായകം ; നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ശ്രമം ; ദിലീപ് കൂടുതല്‍ കുരുക്കിലേക്ക് ?
വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൂടുതല്‍ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. 12 ഫോണ്‍ നമ്പറുകളിലേക്കുള്ള വാട്‌സപ്പ് ചാറ്റ് വിവരങ്ങള്‍ പ്രതികള്‍ നശിപ്പിച്ചു എന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നശിപ്പിച്ച വിവരങ്ങള്‍ തിരികെയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഫൊറന്‍സിക് ലാബിന്റെ സഹായം തേടി. ഫൊറന്‍സിക് റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ലഭിച്ചേക്കും. ഫോണ്‍ വിവരങ്ങള്‍

More »

കൊലക്കേസ് പ്രതികള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യസത്കാരം: പോലീസുകാരന് സസ്‌പെന്‍ഷന്‍
കൊലക്കേസ് പ്രതികള്‍ക്കൊപ്പം യൂണിഫോമില്‍ മദ്യസത്കാരത്തില്‍ പങ്കെടുത്ത് പോലീസുകാരന്‍, കൈയ്യോടെ സസ്‌പെന്‍ഡ് ചെയ്ത് നടപടി. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഗുണ്ടാസംഘത്തോടൊപ്പമായിരുന്നു ജിഹാന്റെ മദ്യസത്കാരം. കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റല്‍ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ

More »

കീപ്പ് ക്വയറ്റ് ; കെ സുധാകരനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്റെ പോസ്റ്റ്
സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസ് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതില്‍ നടപടിയെടുക്കുമെന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ തീരുമാനത്തിനെതിരെ പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ്. നുസൂര്‍. ട്വിറ്ററിലൂടെയാണ് നുസൂര്‍ കെ.പി.സി.സി അധ്യക്ഷനെ പരിഹസിച്ച് കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചത്. ചെവിയും വായും കണ്ണും പൊത്തി നില്‍ക്കുന്ന മൂന്ന് കുരങ്ങിന്റെ ഡമ്മി

More »

പഠിക്കുന്ന കാലത്ത് അടിച്ചതിന്റെ ദേഷ്യം ; വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപകനെ മര്‍ദ്ദിച്ച് യുവാവ്
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് അലനല്ലൂരില്‍ സോഡാ കുപ്പി കൊണ്ട് അധ്യാപകനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു. അലനല്ലൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ.എ അബ്ദുള്‍ മനാഫിനാണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ അധ്യാപകന്‍ ചികിത്സയിലാണ്. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിസാമുദ്ദീന്‍ സോഡാ കുപ്പികൊണ്ട് അധ്യാപകന്റെ തലയ്ക്ക്

More »

ഒന്നര വയസുകാരിയുടെ കൊലപാതകം; സിപ്‌സി അറസ്റ്റില്‍
കൊച്ചിയില്‍ ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കിക്കൊന്ന സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍. അങ്കമാലി സ്വദേശിയായ ഇവരെ തിരുവന്തപുരം പൂന്തുറയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സിപ്‌സിയെ ഉടന്‍ കൊച്ചി പൊലീസിന് കൈമാറും. ബാലനീതി നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ തിരുവന്തപുരം ബീമാപ്പള്ളി

More »

അഞ്ച് സംസ്ഥാനങ്ങളെ വിറ്റുതുലച്ച വേണുഗോപാലിന് ആശംസകള്‍, പെട്ടിതൂക്കി വേണുഗോപാലിനെ ഒഴിവാക്കൂ... കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പ്രതിഷേധം
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനേറ്റ് കനത്ത പരാജയത്തെത്തുടര്‍ന്ന് എ ഐ സിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ പടനീക്കം. കെ സി വേണുഗോപാലിനെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍ വ്യാപകമാകുന്നു . പോസ്റ്റര്‍ ശ്രീകണ്ഠാപുരം എരുവേശി എന്നീ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. അഞ്ച്

More »

കര്‍ണാടകയില്‍ മണ്ണിടിച്ചില്‍, മണ്ണിനടിയിലായിട്ട് നാലു ദിവസം ; കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് സിദ്ധരാമയ്യ

കര്‍ണാടകയിലെ അഗോളയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഇടപെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ആര്‍ ഹിതേന്ദ്രയോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഓഫീസ് അറിയിച്ചു. എഐസിസി

എച്ച് 1 എന്‍ 1; എറണാകുളത്ത് നാല് വയസുകാരന്‍ മരിച്ചു

എറണാകുളത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് നാല് വയസുകാരന്‍ മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോണ്‍ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനിബാധിതനായ ലിയോണിനെ ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എച്ച് വണ്‍ എന്‍ വണ്‍ പോസിറ്റീവാണെന്ന് ആശുപത്രി

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങളിലൂടെ ചോര്‍ന്നു ; അന്വേഷണം വേണമെന്ന് ആവശ്യം

കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ചകള്‍ ചോര്‍ന്നതില്‍ നേതൃത്വത്തിന് അതൃപ്തി. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയത് ആരാണെന്ന് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്. കെപിസിസി അധ്യക്ഷന് എതിരെയുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം സംബന്ധിച്ച വിവരങ്ങളായിരുന്നു

കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല,പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്ന് കെ മുരളീധരന്‍

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്ന് കെ മുരളീധരന്‍. മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല. വയനാട് കെപിപിസിസി എക്‌സിക്യൂട്ടിവില്‍ തൃശൂര്‍ പരാജയം ചര്‍ച്ചയായിട്ടില്ല. ചര്‍ച്ച ചെയ്യാതിരിക്കാനാണ് താന്‍ പങ്കെടുക്കാതിരുന്നത്. വയനാട്

'പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി'; സംഭവം ആലുവയിലെ നിര്‍ദ്ധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്ന്

ആലുവയില്‍ പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിര്‍ദ്ധനരായ പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. സ്ഥാപനത്തിന്റെ അധികൃതര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം സംഭവത്തില്‍

കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യം, ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല ; കടുത്ത വിമര്‍ശനം ഉയര്‍ത്തി വി ഡി സതീശന്‍

കെപിസിസി നേതൃ ക്യാമ്പില്‍ അധ്യക്ഷന്‍ കെ സുധാകരനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി ഓഫീസിലേക്ക് കയറാന്‍ പറ്റാത്ത സാഹചര്യമാണെന്ന് സതീശന്‍ പറഞ്ഞു. ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാന്‍ കൊള്ളില്ല. മണ്ഡലം പുനഃസംഘടനയില്‍ എ ഗ്രൂപ്പും കെ സുധാകരനെതിരെ