Kerala

ഏറു പടക്കം വാങ്ങി സ്‌ഫോടക വസ്തുക്കള്‍ നിറച്ച് നാടന്‍ ബോംബാക്കി ; കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍ ; വിവാഹത്തിനിടെ നടന്ന സംഘര്‍ഷം കൊലപാതകത്തില്‍ കലാശിച്ചു
കണ്ണൂര്‍ തോട്ടടയില്‍ ബോംബേറില്‍ യുവാവ് മരിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. സി.കെ റുജുല്‍, സനീഷ്, പി. അക്ഷയ്, ജിജില്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ബോംബെറിഞ്ഞ മിഥുനായി തിരച്ചില്‍ തുടരുകയാണ്.ഏറുപടക്കം വാങ്ങി അതില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചാണ് നാടന്‍ ബോംബുണ്ടാക്കിയിരിക്കുന്നത്. ഇന്നലെ പിടിയിലായ അക്ഷയ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണുവാണ് ബോംബേറില്‍ മരിച്ചത്. ബോംബുമായി എത്തിയ സംഘത്തിലെ ആളാണ് ജിഷ്ണു. കഴിഞ്ഞ ദിവസം തോട്ടടയിലെ വിവാഹ വീട്ടില്‍ നടന്ന സംഗീത പരിപാടിയില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായി. തര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഏച്ചൂരില്‍ നിന്ന് വന്ന വരന്റെ സംഘവും വരന്റെ നാട്ടുകാരായ യുവാക്കളും രണ്ട് ചേരിയായി സംഘര്‍ഷത്തിലേര്‍പ്പെട്ടു.

More »

മോഡലുകളുടെ മരണം റോയിക്ക് പങ്കുണ്ടാകാമെന്ന് ബന്ധുക്കള്‍ ; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യം
കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ അപകടത്തില്‍ മരിച്ച മോഡലുകളുടെ ബന്ധുക്കള്‍. പെണ്‍കുട്ടികളുടെ മരണത്തില്‍ റോയി വയലാട്ടിന് നേരിട്ടു പങ്കുണ്ടോ എന്ന് ബന്ധുക്കള്‍ ചോദിക്കുന്നു.സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അപകടത്തില്‍ കൊല്ലപ്പെട്ട അന്‍സി കബീറിന്റെ ബന്ധു പറഞ്ഞു. മോഡലുകള്‍ അപകടത്തില്‍ മരിച്ച ദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍

More »

അന്നനാളത്തില്‍ സേഫ്റ്റി പിന്‍ ; ഡോക്ടര്‍മാരുടെ കരുതലില്‍ എട്ടുമാസം പ്രായമായ കുഞ്ഞിന്റെ ജീവന്‍ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു
അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങി ഗുരുതാവസ്ഥയിലായ എട്ടുമാസം പ്രായമായ കുഞ്ഞിന് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെ പുതുജീവന്‍. മണ്ണുത്തി വല്ലച്ചിറവീട്ടില്‍ വിനോദിന്റെയും ദീപയുടെയും മകനാണ് ഡോക്ടര്‍മാരുടെ കരുതലില്‍ ജീവിതത്തിലേക്ക് തിരികെയെത്തിയത്. സേഫ്റ്റി പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച് ജനുവരി 19ന്

More »

അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണ്ണമാല മോഷ്ടിച്ച സംഭവം ; എംബിഎ ബിരുദധാരിയായ പ്രതി ഓണ്‍ലൈന്‍ ട്രേഡര്‍ ; ജോലിക്ക് നിന്നത് ചായക്കടയില്‍ !
അമ്പലമുക്കിലെ അലങ്കാരച്ചെടിക്കടയിലെ ജീവനക്കാരി വിനിതയെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തി സ്വര്‍ണ മാല മോഷ്ടിച്ച തമിഴ്‌നാട് തോവാള വെള്ള മഠം സ്വദേശി രാജേന്ദ്രന്‍ കൊടുംകുറ്റവാളി. ഇയാളുടെ വിദ്യാഭ്യാസയോഗ്യത അടക്കം കണ്ട് അമ്പരക്കുകയാണ് പൊലീസും. രാജേന്ദ്രന്റെ അഞ്ചാമത്തെ ഇരയാണ് അമ്പലമുക്കില്‍ കൊല്ലപ്പെട്ട വിനീത എം എ ഇക്കണോമിക്‌സ് ബിരുദധാരിയാണ് രാജേന്ദ്രനെന്നാണ് പൊലീസ്

More »

54 കാരനെ ആക്രമണത്തില്‍ നിന്ന് പൊതിഞ്ഞ് രക്ഷിച്ചു; എസ്‌ഐ കിരണ്‍ ശ്യാമിന് ആദരം
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മാനസികാസ്വാസ്ഥ്യമുള്ള ആളിനെ ജനക്കൂട്ടത്തിന്റെ മര്‍ദനത്തില്‍ നിന്നും രക്ഷിച്ച അരുവിക്കര സബ് ഇന്‍സ്‌പെക്ടറെ ആദരിച്ച് കേരളാ പോലീസ്. അരുവിക്കര എസ്‌ഐ കിരണ്‍ ശ്യാമാണ് സോഷ്യല്‍മീഡിയയില്‍ ഹീറോ ആയത്. കിരണ്‍ ശ്യാമിന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പ്രശസ്തിപത്രം സമ്മാനിച്ചു. തിരുവനന്തപുരത്ത് പോലീസ്

More »

അയക്കുന്ന പണം എത്തുന്നത് വ്യാപാരികളുടെ അക്കൗണ്ടിലല്ല ; കൊച്ചിയില്‍ ക്യൂ ആര്‍ കോഡ് മാറ്റിയൊട്ടിച്ച് പണം തട്ടി
കൊച്ചിയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ക്യൂ ആര്‍ കോഡിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്. കാക്കനാട്ടെ രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നായി അയ്യായിരത്തോളം രൂപയാണ് തട്ടിയത്. കടയില്‍ വെച്ച ക്യൂ ആര്‍ കോഡിന് മുകളില്‍ മറ്റൊരു കോഡ് ഒട്ടിച്ചായിരുന്നു പണം തട്ടല്‍. കടകളില്‍ നേരത്തെ സ്ഥാപിച്ച ക്യൂ.ആര്‍ കോഡിന് മുകളില്‍ പേപ്പറില്‍ പ്രിന്റ് ചെയ്‌തെടുത്ത മറ്റൊരു കോഡ് ഒട്ടിച്ചുവെച്ചാണ്

More »

നില വിട്ടു പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്ന നേതാവിനെ നിലയ്ക്കു നിര്‍ത്താനും കര്‍ക്കശ താക്കീത് നല്‍കാനും നേതൃത്വം ഇനിയും മടിക്കരുത് ; മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കെയുഡബ്ല്യുജെ
സാമൂഹ്യ മാധ്യമങ്ങളിലൂടെ എംഎല്‍എ പിവി അന്‍വര്‍ മാധ്യമ പ്രവര്‍ത്തകനെ അധിക്ഷേപിച്ച വിഷയത്തില്‍ പ്രതികരിച്ച് മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെ.യു.ഡബ്ല്യു.ജെ. വസ്തുതാപരമായി വാര്‍ത്ത നിഷേധിക്കുന്നതിനു പകരം ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ അധിക്ഷേപത്തിനും ആക്ഷേപത്തിനുമുള്ള എം.എല്‍.എയുടെ ശ്രമം അങ്ങേയറ്റം അപലപനീയമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി പറഞ്ഞു.

More »

മര്‍ദ്ദനം, മാനസിക രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം ; മലപ്പുറത്ത് ട്രെയ്‌നിന് മുന്നില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാ കുറുപ്പ് കണ്ടെത്തി ; ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണം
മലപ്പുറം വള്ളിക്കുന്നില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തനിക്ക് എന്ത് സംഭവിച്ചാലും അതിന് ഉത്തരവാദികള്‍ ഭര്‍ത്താവും കുടുംബവുമാണ്. ഭര്‍ത്താവ് ഷാലുവും, അമ്മയും സഹോദരിയും നിരന്തരം പീഡിപ്പിച്ചിരുന്നതായി ലിജിനയുടെ ആത്മഹത്യ കുറിപ്പില്‍

More »

ബാബുവിനെ രക്ഷിക്കാന്‍ ചെലവായത് മുക്കാല്‍ കോടിയോളം രൂപ ; ഇനിയും ബില്ലുകള്‍ കിട്ടാനുണ്ടെന്നും തുക ഉയരുമെന്നും ദുന്ത നിവാരണ അതോറിറ്റി ; കണക്കുകള്‍ പുറത്ത്
മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ മുക്കാല്‍ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രാഥമിക കണക്ക്. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍, വ്യോമസേനാ ഹെലികോപ്റ്റര്‍, കരസേനാ , മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം നല്‍കിയത് അരക്കോടി രൂപയാണ്. മലമ്പുഴ ചെറാട് കൂന്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ പുറത്തെത്തിക്കാന്‍ സംസ്ഥാന

More »

സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്, ബംഗാളില്‍ സീറ്റ് പോയില്ലേ ; വിമര്‍ശനവുമായി ജി സുധാകരന്‍

സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഒരു സീറ്റ് മാത്രം കിട്ടിയതില്‍ എന്താണെന്നും അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അവര്‍ വേണമെങ്കില്‍ ആഘോഷിച്ചോട്ടെ, കാരണം ഇതുവരെ ഒന്നും കിട്ടിയിട്ടില്ലല്ലോ.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലീം പ്രീണനം കാരണം ; മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത് ; വെള്ളാപ്പള്ളി നടേശന്‍

ഇടതു, വലതു മുന്നണികള്‍ അതിരുവിട്ട മുസലീം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇടതു, വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

മുരളിയേട്ടാ മാപ്പ്'; തോല്‍വിയ്ക്ക് പിന്നാലെ തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍. ഡിസിസി ഓഫീസിന്റെ ഭാഗത്തും നടുവിലാല്‍ ഭാഗത്തും ആണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ് ഫ്‌ളക്‌സിലുള്ളത്.

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവം ;'' വഴിയോര കച്ചവടക്കാരിയെ ലക്ഷാധിപതിയാക്കി'' കോടതി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരന്‍ തട്ടിയെടുത്ത സംഭവത്തില്‍ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂര്‍ ദീപു സദനത്തില്‍ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യല്‍

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു. ഒരു വീട് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. തീ വെച്ച സമയത്ത് ഇരു വീടുകളിലും ആളുണ്ടായിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ്

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം, ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി ; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ് ധൂര്‍ത്തായി