Australia

ആകാശത്ത് പ്രത്യേക നിറത്തില്‍ വെളിച്ചം; ലോകം അവസാനിക്കുമെന്ന് ഭയന്ന് ജനം; അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യം!
 ഓസ്‌ട്രേലിയയിലെ ഒരു പട്ടണത്തില്‍ വൈകുന്നേരം ആകാശം പിങ്ക് നിറത്തില്‍ തിളങ്ങിയപ്പോള്‍ ലോകം അവസാനിക്കാറായെന്ന് ഭയന്ന് ജനം ആശങ്കപ്പെട്ടു. കുട്ടികളോട് ഒരു പ്രശ്‌നവുമില്ലെന്ന് പറയുമ്പോഴും മാതാപിതാക്കള്‍ ഭയപ്പാടിലായി. വെളിച്ചത്തിന്റെ ഉറവിടം തേടി നടന്ന അന്വേഷണം ഒടുവില്‍ എത്തിയത് നോര്‍ത്തേണ്‍ വിക്ടോറിയയിലെ മില്‍ഡുറയിലാണ്.  ഇവിടെ വളരെ രഹസ്യമായി നിലനിന്ന ഒരു കഞ്ചാവ് തോട്ടത്തില്‍ നിന്നായിരുന്നു വെളിച്ചം പുറത്തുവന്നത്. അന്യഗ്രഹജീവികളാകുമെന്നും, ലോകാവസാനമെന്നുമൊക്കെ നിമിഷനേരം കൊണ്ട് ഉയര്‍ന്ന അഭ്യൂഹങ്ങളാണ് ഇതോടെ അവസാനിച്ചത്.  2016ലാണ് ഓസ്‌ട്രേലിയയില്‍ മെഡിക്കല്‍ ഉപയോഗത്തിന് കഞ്ചാവ് വളര്‍ത്തല്‍ നിയമപ്രകാരമാക്കി മാറ്റിയത്. വിനോദോപാധിയായി ഇപ്പോഴും കഞ്ചാവിന് വിലക്കുണ്ട്. ഏതാനും കഞ്ചാവ് ഫാമുകള്‍ വളരെ രഹസ്യമായി മാത്രം പ്രവര്‍ത്തിച്ച്

More »

നിരവധി ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നു ; യാത്രക്കാര്‍ക്ക് ഏറ്റവും മോശം മാസമായി ജൂണ്‍ ; ജീവനക്കാരുടെ കുറവ് വിമാനത്താവള പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നു
ഓസ്‌ട്രേലിയയില്‍ വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ താറുമാറായിരിക്കുകയാണ്. നിരവധി വിമാനങ്ങളാണ് റദ്ദാക്കുന്നത്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ ബ്യൂറോ ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് റിസര്‍ച്ച് ഇക്കണോമിക്‌സ് സമാഹരിച്ച കണക്കുകള്‍ പ്രകാരം ക്വാണ്ടാസ്, വിര്‍ജിന്‍, ജെറ്റ്സ്റ്റാര്‍, റെക്‌സ് എയര്‍ലൈന്‍സ് എന്നീ വിമാനങ്ങളില്‍ 63 ശതമാനം മാത്രമാണ് ജൂണില്‍

More »

വാക്‌സിനേയും മറികടന്ന് കോവിഡ് ; രോഗം വന്നവരില്‍ വീണ്ടും അസുഖം ബാധിക്കുന്നു ; ആശങ്കയാകുന്നു കോവിഡ് വ്യാപനം
ഒമിക്രോണിന്റെ പുതിയ ഉപ വകഭേദങ്ങള്‍ മുന്‍പുള്ള കോവിഡ് ബാധയില്‍  നിന്നും വാക്‌സിനേഷനില്‍ നിന്നും ലഭിച്ച  പ്രതിരോധശേഷി മറികടക്കുമെന്നു  ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ടിലെ  പുതിയ പ്രതിദിന കേസുകളില്‍ 25 ശതമാനവും ന്യൂയോര്‍ക്കിലെ  18 ശതമാനവും മുന്‍പ് കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നതാണെന്ന് പഠനങ്ങള്‍  സൂചിപ്പിച്ചു. ഒരുവട്ടം കോവിഡ്

More »

ഹൗസിംഗ് വിപണി തണുക്കുന്നു; 15% വരെ ഡിസ്‌കൗണ്ടില്‍ സിഡ്‌നിയിലെ പ്രാന്തപ്രദേശങ്ങളില്‍ പ്രോപ്പര്‍ട്ടികള്‍ വില്‍പ്പനയ്ക്ക്
 സിഡ്‌നിയിലെ ചില മേഖലകളില്‍ വമ്പിച്ച ഡിസ്‌കൗണ്ടില്‍ പ്രോപ്പര്‍ട്ടികളുടെ വില്‍പ്പന നടക്കുന്നതായി റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തോളം വില കുതിച്ചുയര്‍ന്ന ശേഷം വില്‍പ്പനക്കാര്‍ സ്ഥിതി മാറുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് ഈ ഡിസ്‌കൗണ്ട്.  വിപണിയിലെത്തുന്ന പ്രോപ്പര്‍ട്ടികളില്‍ 10 മുതല്‍ 15 വരെ ഡിസ്‌കൗണ്ട് നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

More »

ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് കൂടുതല്‍ കാലാവസ്ഥാ എമര്‍ജന്‍സികള്‍; 2022 തീരുന്നതിന് മുന്‍പ് കൂടുതല്‍ വെള്ളപ്പൊക്ക ദുരിതങ്ങള്‍ തേടിയെത്തും
 ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കൂടുതല്‍ വെള്ളപ്പൊക്ക ദുരിതങ്ങള്‍ നേരിടാനുള്ള തയ്യാറെടുപ്പില്‍ ഓസ്‌ട്രേലിയയുടെ എമര്‍ജന്‍സി റിലീഫ് ഏജന്‍സികള്‍. വരുന്ന മാസങ്ങളില്‍ ഓസ്‌ട്രേലിയയുടെ കിഴക്കന്‍ മേഖലകളില്‍ മഴ കൂടുതല്‍ ദുരിതം സൃഷ്ടിക്കുമെന്ന് മീറ്റിയോറോളജി ബ്യൂറോ വ്യക്തമാക്കി.  ഈ വര്‍ഷം തുടര്‍ച്ചയായി തേടിയെത്തുന്ന മൂന്നാമത്തെ ലാ നിനാ പ്രതിഭാസമാണ് ഈ

More »

ഹെലികോപ്ടര്‍ തകര്‍ന്നുവീണു; ധനികരായ ടൂറിസ്റ്റുകളെയും, മുന്‍ അത്‌ലറ്റിനെയും കരടികള്‍ ഭക്ഷണമാക്കി!
 ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട രണ്ട് ടൂറിസ്റ്റുകളുടെയും, ഒരു മുന്‍ അത്‌ലറ്റിനെയും വലിച്ചിഴച്ച് കൊണ്ടുപോയ കരടികള്‍ ഇവരെ അകത്താക്കി. മുന്‍ ബയാത്‌ലണ്‍ താരം ഇഗോര്‍ മാലിനോവ്‌സ്‌കി, 25 പറത്തിയ ഹെലികോപ്ടറാണ് തകര്‍ന്നത്. റഷ്യയിലെ കാംചാട്ക പ്രദേശത്താണ് സംഭവം.  പ്രമുഖ ബിസിനസ്സുകാരി സോയാ കെയ്‌ഗൊറോഡോവാ, മെബൈല്‍ ഫോണ്‍ കമ്പനി ടെലി2 എക്‌സിക്യൂട്ടീവ് സെര്‍ജി കോലെസ്‌ന്യാക്

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് മരണത്തില്‍ അമ്പതു ശതമാനം വര്‍ദ്ധന ; കോവിഡ് വേരിയന്റ് വ്യാപനം ആശങ്കയാകുന്നു
ന്യൂ സൗത്ത് വെയില്‍സിലെ കോവിഡ് മരണങ്ങള്‍ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധിച്ചു. ഒമിക്രോണ്‍ വേരിയന്റിന്റെ മൂന്നാം തരംഗം സംസ്ഥാനത്താകെ ആശങ്കയാകുകയാണ്.ജൂലൈ 16 വരെയുള്ള കഴിഞ്ഞ ആഴ്ചയിലെ കണക്കില്‍ 142 പേരാണ് മരിച്ചത്. മുന്‍ ആഴ്ചയിലെ അപേക്ഷിച്ചു 94 പേരാണ് മരിച്ചത്, ന്യൂ സൗത്ത് വെയില്‍സില്‍ ഈ വര്‍ഷം 3200ലധികം കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച പ്രതിദിനം 12,000

More »

പലിശ നിരക്ക് വര്‍ഷാന്ത്യത്തില്‍ 2.6% തൊടുമെന്ന് സിബിഎ മുന്നറിയിപ്പ്; ലോണെടുത്തവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുമോയെന്ന് ആശങ്ക
 വര്‍ഷത്തിന്റെ അവസാനത്തോടെ പലിശ നിരക്കുകള്‍ 2.60 ശതമാനത്തില്‍ എത്തുമെന്ന് പ്രവചിച്ച് കോമണ്‍വെല്‍ത്ത് ബാങ്ക് വിദഗ്ധര്‍. ഇത് പല കുടുംബങ്ങള്‍ക്കും താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാകുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.  ആര്‍ബിഎ നടപടികള്‍ മൂലം ചില ഓസ്‌ട്രേലിയന്‍ കുടുംങ്ങള്‍ പ്രതീക്ഷിച്ചതിലും കടുത്ത രീതിയില്‍ ചെലവഴിക്കല്‍ വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് ഇവര്‍

More »

ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള ഓസ്‌ട്രേലിയന്‍ കമ്പനികള്‍ ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം തുടരാന്‍ ഉപദേശിച്ചു; കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ വീണ്ടും വീട്ടിലിരുന്ന് ജോലി?
 കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജോലിക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ഉപദേശിച്ച് ഓസ്‌ട്രേലിയയിലെ രണ്ട് വലിയ എംപ്ലോയര്‍മാര്‍. ടെല്‍സ്ട്രാ, വെസ്റ്റ്പാക് എന്നീ കമ്പനികളാണ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചത്.  ജോലി സ്ഥലത്തെ സാഹചര്യം സന്തുലിതമായി കൊണ്ടുപോകാന്‍ ബിസിനസ്സുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനം കൈക്കൊള്ളാമെന്ന്

More »

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്