അശ്രദ്ധമായി വാഹനമോടിച്ച 9 പേര്‍ക്കെതിരെ ഷാര്‍ജ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു; 23 വാഹനങ്ങള്‍ പിടിച്ചെടുത്തു

അശ്രദ്ധമായി വാഹനമോടിച്ച 9 പേര്‍ക്കെതിരെ ഷാര്‍ജ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തു; 23 വാഹനങ്ങള്‍ പിടിച്ചെടുത്തു

ഷാര്‍ജ: അശ്രദ്ധമായ ഡ്രൈവിംഗിനെ തുടര്‍ന്ന് ഷാര്‍ജ പോലീസ് 23 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഒമ്പത് നിയമലംഘകര്‍ക്കെതിരെ കേസെടുത്ത് പബ്ലിക്ക് പ്രോസിക്യൂഷന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാരുടെ ജീവന് വെല്ലുവിളിയായി ഡ്രൈവ് ചെയ്തതിന്റെ പേരിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ട്രാഫിക്ക്, ലൈസന്‍സ് ഡിപ്പാര്‍ട്ടുമെന്റകളുടെ സഹകരണത്തോടെ നടന്ന 'അല്‍ ഫജിര്‍ ഡിറ്റക്ടര്‍' കാമ്പയിനിംഗിന്റെ ഭാഗമായിട്ടാണ് പോലീസ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തതെന്ന് ഷാര്‍ജ പോലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ അബ്ദുള്ള മുബാറക്ക് ബിന്‍ അമീര്‍ പറഞ്ഞു.


അല്‍ സുബൈര്‍ ഏരിയയിലെ എമിറേറ്റ്‌സ് റോഡില്‍ യുവാക്കള്‍ അപകടകരമായ രീതിയില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതായി പോലീസ് ഓപ്പറേഷന്‍ റൂമിലേക്ക് നിരവധി പരാതികള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. അര്‍ദ്ധരാത്രികളില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് വഴിയാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി ആരംഭിച്ചത്. ഇതേ തുടര്‍ന്ന് പോലീസ് ഒരു സെക്യൂരിറ്റി ഓപ്പറേഷന് നേതൃത്വം നല്‍കുകയായിരുന്നു. റോഡുകളില്‍ നിരീക്ഷണ ക്യാമറകളും പോലീസ് ഘടിപ്പിച്ചു.

ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാന്‍ യുവാക്കളായ ഡ്രൈവര്‍മാരോട് ബ്രിഗേഡിയര്‍ ബിന്‍ അമീര്‍ ആവശ്യപ്പെട്ടു. അമിത വേഗതയില്‍ വാഹനമോടിച്ച് കടുത്ത പിഴ ഏറ്റുവാങ്ങാതിരിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

Other News in this category4malayalees Recommends