മോര്‍ട്ടണ്‍ഗ്രോവ് സെന്റെ മേരിസ് ക്‌നാനായ ദൈവാലയത്തില്‍ പാദുവായിലെ വി.അന്തോണിസിന്റ തിരുനാള്‍ ആചരിച്ചു

മോര്‍ട്ടണ്‍ഗ്രോവ് സെന്റെ മേരിസ് ക്‌നാനായ ദൈവാലയത്തില്‍ പാദുവായിലെ വി.അന്തോണിസിന്റ തിരുനാള്‍ ആചരിച്ചു
ഷിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റെ മേരിസ് ക്‌നാനായ ദൈവലായത്തില്‍ ജൂണ്‍ പതിമൂന്നിനു ചൊവ്വാഴ്ച വൈകിട്ട നടന്ന വിശുദ്ധ കുര്‍ബാനയോടു കൂടി പാദുവായിലെ വി.അന്തോണിസിന്റെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ ഭക്ത്യാദരവോടെ ആചരിച്ചു. ഷിക്കാഗോ സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ റവ. ഫാ . ജോണിക്കുട്ടി പുലിശ്ശേരി ലദീഞ്ഞിലും വി.ബലിയര്‍പ്പണത്തിലും തുടര്‍ന്ന് നടത്തിയ നൊവേനയിലും മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍ തോമസ് മുളവനാല്‍: അസി.വികാരി റവ ഫാ. ബോബന്‍ വട്ടേബുറത്ത് എന്നിവരടോപ്പം സഹകാര്‍മികനായിരുന്നു റവ.ഫാ. ബിനോയി പിച്ചളക്കാട്ട് എസ്.ജെ തിരുന്നാല്‍ സന്ദേശം നല്‍കി


സുവിശേഷ മൂല്യങ്ങള്‍ അനുവര്‍ത്തിച്ച് വിശുദ്ധിയില്‍ ജീവിച്ച് അനേകവൃന്ദം മനുഷ്യരുടെ ജീവിത സാക്ഷ്യങ്ങളിലാണ് കത്തോലിക്ക സഭ സ്ഥാപിതമായിരികുന്നതെന്നും, ജീവിതത്തെ സ്വഭാവികതലത്തിലേക്ക് ഉയര്‍ത്തുന്ന മിസ്റ്റിക്കുകളും, ജീവിതത്തെ തപം ചെയ്ത് ദൈവീകതയിലേയ്ക് ഉയര്‍ത്തുന്ന സന്ന്യാസികളും, ദാര്‍ശനീകരുമായ വിശുദ്ധരുടെ മുന്‍നിരയില്‍ നില്കുന്ന വ്യക്തികളില്‍ ഒരാളായ പാദുവായിലെ വി.അന്തോനീസ് അനുകരിച്ച ദൈവീക സുകൃതങ്ങളും, സുവിശേഷ സന്ദേശങ്ങളും മാതൃകയാക്കുവാന്‍ ഈ തിരുനാളാചരണം സഹായകമാകട്ടെയെന്ന് തന്റെ തിരുന്നാല്‍ സന്ദേശത്തില്‍ റവ. ഫാ ബിനോയി ആശംസിച്ചു. വി.അന്തോനിസിന്റെ നാമധേയത്തില്‍ നടത്തിയ പ്രത്യേക തിരുകര്‍മങ്ങളിലും പ്രാര്‍ത്ഥനകളിലും വിശുദ്ധന്റെ തിരുസൊരൂപത്തിന്മേല്‍ പൂമാല ചാര്‍ത്തി വണങ്ങുന്നതിലും ധാരാളം വിശ്വാസികള്‍ പങ്കെടുത്തു. സ്റ്റിഫന്‍ ചൊള്ളബേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

Other News in this category4malayalees Recommends