സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടി വീട്ടുതലങ്കലിലെന്ന് കാമുകന്‍; ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു: സത്യാവസ്ഥ അറിയാന്‍ കേരളസമൂഹം

സ്വാമിയുടെ ലിംഗം ഛേദിച്ച പെണ്‍കുട്ടി വീട്ടുതലങ്കലിലെന്ന് കാമുകന്‍; ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു: സത്യാവസ്ഥ അറിയാന്‍ കേരളസമൂഹം

തിരുവനന്തപുരം: ലൈംഗിക അതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം നിയമവിദ്യാര്‍ത്ഥിനി ഛേദിച്ച വാര്‍ത്ത മലയാളികള്‍ കേട്ടത് വളരെ ഞെട്ടലോടെയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടേയും സ്വാമിയുടെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും സ്വാമിയുടെ അമ്മയുടേതുമായി നിരവധി വെളിപ്പെടുത്തലുകള്‍ കേട്ട് അന്തംവിട്ടിരിക്കുകയാണ് സാക്ഷര കേരളം. എന്താണ് സത്യത്തില്‍ സംഭവിച്ചതെന്ന് സ്വാമിക്കുപോലും അറിയാത്ത അവസ്ഥ.

പുതുതായി പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടിയുടെ കാമുകനും കൃത്യം നടത്താന്‍ സഹായിയുമായ അയ്യപ്പദാസ് തനിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പെണ്‍കുട്ടി വീട്ടുതടങ്കലില്‍ ആണെന്നാണ് പറയുന്നത്. ഇക്കാര്യം ഉന്നയിച്ച് ഇയാള്‍ ഹൈക്കോടതിയില്‍ ഹര്‍ജിയും സമര്‍പ്പിച്ചുകഴിഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി മാറ്റത്തിന് പിന്നില്‍ സംഘ് പരിവാര്‍ ആണെന്ന ആരോപണവും ഉയരുന്നുണ്ട്.


താനല്ല സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത് എന്നായിരുന്നു സ്വാമിയുടെ അഭിഭാഷകന് എഴുതിയ കത്തില്‍ പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ അഭിഭാഷകനുമായി പെണ്‍കുട്ടി നടത്തിയ ഫോണ്‍ സംഭാഷണം പിന്നെയും ആശയക്കുഴപ്പമുണ്ടാക്കി. പെണ്‍കുട്ടി ഇപ്പോള്‍ നിലപാട് മാറ്റിയതിന് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദം ഉണ്ടെന്നും ആക്ഷേപം ഉയര്‍ന്നു. അതിനിടെയാണ് അയ്യപ്പദാസെന്ന പേരില്‍ ഒരു കാമുകന്റെ പേരും ഈ കേസില്‍ ഉയര്‍ന്നുവരുന്നത്. എന്നാല്‍ അയ്യപ്പദാസ് ഇപ്പോള്‍ പറയുന്നത് മറ്റൊന്നാണ്. അയ്യപ്പദാസ് സ്വാമിയുടെ സഹായി കൂടിയായിരുന്നു എന്നതാണ് മറ്റൊരു കാര്യം.


അയ്യപ്പദാസുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു എന്നും ഇത് എതിര്‍ത്തതിലുള്ള ദേഷ്യം കാരണമാണ് സ്വാമിയെ ആക്രമിച്ചത് എന്നും ഒക്കെ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടി ഇപ്പോള്‍ പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞ കാര്യങ്ങള്‍ പ്രകാരം എല്ലാത്തിനും കാരണക്കാരന്‍ അയ്യപ്പദാസ് ആണ്. സ്വാമി തങ്ങളുടെ പണം തട്ടിയെടുക്കുകയായിരുന്നു എന്ന് അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചു എന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ സ്വാമി ലൈംഗികമായി ചൂഷണം ചെയ്തിരുന്നു എന്ന് പറയാന്‍ നിര്‍ബന്ധിച്ചത് അയ്യപ്പദാസ് ആയിരുന്നു എന്നുമാണ്.


Other News in this category4malayalees Recommends