20 കാരിയെ സുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം നാലാംനിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു ; പ്രതി പിടിയില്‍

20 കാരിയെ സുഹൃത്ത് ബലാത്സംഗം ചെയ്ത ശേഷം നാലാംനിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു ; പ്രതി പിടിയില്‍
യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് എറിഞ്ഞു.നിര്‍മ്മാണം നടന്നിരുന്ന കെട്ടിടത്തിന്റെ നാലാം നിലയില്‍ വച്ചാണ് 20 കാരിയായ പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്തത്.ആഗസ്ത് 11ന് ഡല്‍ഹിയിലെ ബീഗംപൂരിലാണ് സംഭവം.ഡല്‍ഹിയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു പെണ്‍കുട്ടി.ബിഎസ്എ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പീഡിപ്പിച്ച സുഹൃത്ത് രോഹിത്തിനെ അറസ്റ്റ് ചെയ്തു.ഇവര്‍ ഒരുമിച്ച് ജോലി ചെയ്തു വരികയായിരുന്നു.തന്ത്രപരമായി പ്രതി പെണ്‍കുട്ടിയെ ഇവിടെക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു.വെള്ളിയാഴ്ച വൈകീട്ട് ജോലി തീര്‍ന്ന ശേഷം അച്ഛന്റെ കാറില്‍ കയറ്റി എല്ലാവരേയും കൊണ്ടിറക്കാമെന്ന് പറഞ്ഞു.കാറെടുക്കാനെന്ന് പറഞ്ഞ് യുവതിയുമായി കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്തേക്ക് പോയി.മറ്റ് സഹപ്രവര്‍ത്തകരോട് ബീഗംപൂരില്‍ കാത്തിരിക്കാന്‍ പറഞ്ഞു.അരമണിക്കൂറിന് ശേഷം കെട്ടിടത്തിന് മുകളില്‍ നിന്ന് ആരോ വീഴുന്ന ശബ്ദം കേട്ട് എത്തിയപ്പോഴാണ് സംഭവം എല്ലാവരുമറിഞ്ഞത്.ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Other News in this category4malayalees Recommends