എടിഎം കാര്‍ഡ് ബ്ലോക്കായതോടെ റഷ്യന്‍ വിദ്യാര്‍ത്ഥി ഇന്ത്യയില്‍ യാചകനായി ; ഒടുവില്‍ സുഷമ സ്വരാജ് വരെയെത്തി സഹായത്തിന്

എടിഎം കാര്‍ഡ് ബ്ലോക്കായതോടെ റഷ്യന്‍ വിദ്യാര്‍ത്ഥി ഇന്ത്യയില്‍ യാചകനായി ; ഒടുവില്‍ സുഷമ സ്വരാജ് വരെയെത്തി സഹായത്തിന്
ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കാണാനുള്ള കൗതുകത്തിന് എത്തിയതാണ് റഷ്യന്‍ വിദ്യാര്‍ത്ഥി ഇവാഞ്ചലിന്‍ ബെര്‍നിക്കോവ് .എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം എടിഎം ബ്ലോക്ക് ചെയ്യപ്പെട്ടു.കാഞ്ചിപുരത്തെ ക്ഷേത്ര നടയില്‍ യാചിച്ചിരുന്ന ഇവാഞ്ചലിനെ സഹായിക്കാനെത്തിയവരില്‍ നാട്ടുകാരും പോലീസും മുതല്‍ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വരെയുണ്ട്.കഴിഞ്ഞ മാസം 24ന് ഇന്ത്യയിലെത്തിയ ഇവാഞ്ചലിന്‍ ഉത്തരേന്ത്യന്‍ സന്ദര്‍ശനത്തിന് ശേഷമാണ് കാഞ്ചീപുരത്തെത്തിയത്.ഇവിടെ വച്ച് പലവട്ടം തെറ്റായി പിന്‍ അടിച്ചത് മൂലം എടിഎം കാര്‍ഡ് ബ്ലോക്കായതോടെ വലഞ്ഞു.കാഞ്ചിപുരം കുമാരകോട്ട ക്ഷേത്രത്തില്‍ ഒരു രാത്രി ചിലവഴിച്ചു.വിശപ്പും ദാഹവും സഹിക്കാതായപ്പോള്‍ ക്ഷേത്രനടയില്‍ യാചകനായി കൈയ്യില്‍ തൊപ്പിയുമായി ഭിക്ഷ തേടുന്ന വിദേശി പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു.ചിലര്‍ പണം നല്‍കുകയും ചെയ്തു.ഇതിനിടെ അന്വേഷിച്ചെത്തിയ പോലീസിനോട് വിവരങ്ങള്‍ പറഞ്ഞു.വയറു നിറച്ചു ഭക്ഷണം വാങ്ങി നല്‍കിയ പോലീസ് ട്രെയ്‌നില്‍ കയറ്റി ചെന്നൈയിലേക്ക് അയച്ചു.

റഷ്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ സംരക്ഷണയില്‍ കഴിയവേയാണ് മന്ത്രി സുഷമ ഇടപ്പെട്ടത്.റഷ്യയും ഇന്ത്യയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവാഞ്ചലിന് എല്ലാ സഹായവും നല്‍കുമെന്നുമായിരുന്നു മന്ത്രിയുടെ വാഗ്ദാനം.

Other News in this category



4malayalees Recommends