വനിതാ ഹോംഗാര്‍ഡിനെ കൊണ്ട് മസാജ് ചെയ്യിച്ച എഎസ്‌ഐ ക്യാമറയില്‍ കുടുങ്ങി

വനിതാ ഹോംഗാര്‍ഡിനെ കൊണ്ട് മസാജ് ചെയ്യിച്ച എഎസ്‌ഐ ക്യാമറയില്‍ കുടുങ്ങി

വനിതാ ഹോംഗാര്‍ഡിനെ കൊണ്ട് മസാജ് ചെയ്യിച്ച എഎസ്‌ഐ ക്യാമറയില്‍ കുടുങ്ങി.തെലങ്കാനയിലെ ഗദ്വാല്‍ ജില്ലയിലെ ഒരു എഎസ്‌ഐയാണ് ക്യാമറയില്‍ കുടുങ്ങിയത് .മൂന്നു ദിവസം മുമ്പ് നടന്ന സംഭവം തിങ്കളാഴ്ചയാണ് പുറത്തുവന്നത് .ആഡം ഫോഴ്‌സ് പോലീസ് റിസര്‍വിലെ ഹസന്‍ എഎസ്‌ഐയാണ് വനിതാ ഗാര്‍ഡിനെ കൊണ്ട് മസാജ് ചെയ്യിച്ച് വിവാദത്തില്‍ അകപ്പെട്ടത്.

സംഭവത്തില്‍ എഎസ്‌ഐയ്‌ക്കെതിരെ എസ് പി അന്വേഷണം പ്രഖ്യാപിച്ചു.കിടക്കയില്‍ കിടക്കുന്ന എഎസ്‌ഐയെ വനിതാ ഗാര്‍ഡ് മസാജ് ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.

കുറച്ചുകാലം മുമ്പ് ഹൈദരാബാദിലെ സരൂര്‍ നഗറില്‍ നിന്ന് സമാന സംഭവമുണ്ടായി.സരൂര്‍ നഗറിലും ഇന്‍സ്‌പെക്ടര്‍ ഹോംഗാര്‍ഡിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച് വിവാദമായിരുന്നു.


Other News in this category4malayalees Recommends