ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ജീവനോടെ കത്തിച്ച പ്രതിയെ അഭിനന്ദിച്ച് ബിജെപി: ലൗ ജിഹാദികള്‍ സൂക്ഷിച്ചുകൊള്ളൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം..

ലൗ ജിഹാദ് ആരോപിച്ച് മുസ്ലീം യുവാവിനെ ജീവനോടെ കത്തിച്ച പ്രതിയെ അഭിനന്ദിച്ച് ബിജെപി: ലൗ ജിഹാദികള്‍ സൂക്ഷിച്ചുകൊള്ളൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം..
കഴിഞ്ഞ ദിവസം ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ കത്തിച്ച സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. സംഭവത്തില്‍ പ്രതി ശംഭുലാല്‍ റൈഗാറിനെ അഭിനന്ദിച്ച് ബിജെപി എംപിയും എംഎല്‍എയും അംഗമായ വാട്‌സ്ആപ്പ് ഗ്രൂപ്പ്.

രാജ്‌സമന്ദില്‍ നിന്നുള്ള ബിജെപി എംപിയായ ഹരിഓം സിങ് റാത്തോഡ്, എംഎല്‍എ കിരണ്‍ മഹേശ്വരി എന്നിവരുള്‍പ്പെട്ട ഗ്രൂപ്പിലാണ് കൊലപാതകിയെ പ്രശംസിച്ച് കൊണ്ടുള്ള സന്ദേശങ്ങള്‍ വന്നത്.

'ലൗ ജിഹാദികള്‍ സൂക്ഷിച്ചുകൊള്ളൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം' എന്നായിരുന്നു സന്ദേശം. പിന്നീട് ശംഭുലാലിനു വേണ്ടി കോടതിയില്‍ ഹാജരാകുന്ന വക്കീലിനെ പ്രശംസിച്ചും ഗ്രൂപ്പില്‍ സന്ദേശങ്ങള്‍ നിറയുകയായിരുന്നു.


Other News in this category



4malayalees Recommends