ജിഷ വധക്കേസ് ; ഇന്ന് വിധി പറയും ; തൂക്കുകയര്‍ നല്‍കണമെന്ന് ശക്തമായ വാദവുമായി പ്രോസിക്യൂഷന്‍

ജിഷ വധക്കേസ് ; ഇന്ന് വിധി പറയും ; തൂക്കുകയര്‍ നല്‍കണമെന്ന് ശക്തമായ വാദവുമായി പ്രോസിക്യൂഷന്‍
മനസാക്ഷിയെ ഞെട്ടിച്ച ജിഷ വധ കേസില്‍ ഇന്ന് വിധി .9 മാസത്തെ വിചാരണയ്ക്ക് ശേഷം കേസിലെ പ്രതിയായ അസം സ്വദേശി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.ഇന്നലെ കുറ്റക്കാരനെന്ന് വിധിച്ച കോടതി ഇന്ന് വിധി പറയും.എറണാകുളം സെഷന്‍സ് കോടതിയാണ് ഇന്ന് വിധി പറയുക.

വീട്ടില്‍ അതിക്രമിച്ചുകയറി ജിഷയെ ക്രൂരമായി മുറിവേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ പ്രതിക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍.ഭവനഭേദനം, ബലാത്സംഗം, കൊലപാതകം കുറ്റങ്ങള്‍ അമീറിനെതിരേ തെളിഞ്ഞതായി കോടതി വ്യക്തമാക്കി.

അമീറുല്‍ ഇസ്ലാമിനെതിരേ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടുകളാണ് പ്രോസിക്യൂഷന്‍ വാദത്തില്‍ നിര്‍ണായകമായി കോടതി സ്വീകരിച്ചത്. പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നാണ് ജിഷയുടെ മാതാവ് രാജേശ്വരിയും വ്യക്തമാക്കിയിരുന്നു.

ദളിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും, അതിക്രമിച്ചു കടക്കല്‍, അന്യായമായി തടഞ്ഞുവെക്കല്‍ ,കൊലപാതകത്തിനു ശേഷം തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ പ്രതിയായ അമീറുല്‍ ഇസ്ലാമിനെതിരേ ചുമത്തിയിരുന്നത്.2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരിലെ കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടില്‍ അതിക്രമിച്ചു കയറുകയും നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്.Other News in this category4malayalees Recommends