വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ വരുന്ന 10ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ

വല്‍താംസ്റ്റോയിലെ  ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ വരുന്ന 10ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ
വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) ഈ വരുന്ന 10ാം തീയതി ബുധനാഴ്ച മരിയന്‍ ദിന ശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്.

യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ദീര്‍ഘദൂരം യാത്ര ചെയ്ത് എത്തുന്നവര്‍ വിശുദ്ധ കുര്‍ബ്ബാന, നിത്യസഹായ മാതാവിന്റെ നോവേന, എണ്ണ നേര്‍ച്ച, പരിശുദ്ധ പരമ ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുത്ത് ഈശോയില്‍ നിന്നും ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു.

തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.

6.30pm പരി.ജപമാല , 7 pm ആഘോഷമായ വി.കുര്‍ബ്ബാന

തുടര്‍ന്നു് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, പരി.പരമ ദിവ്യകാരുണ്യ

ആരാധന.

പള്ളിയുടെ വിലാസം:

Our Lady and St.George Church,132 Shernhall tSreet, Walthamstow, E17. 9HU

തിരുക്കര്‍മ്മളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സീറോ മലബാര്‍ സഭ ബ്രന്‍ഡ് വുഡ് രൂപത ചാപ്‌ളിന്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.

Other News in this category



4malayalees Recommends