ഹീത്രു മലയാളി അസോസിയേഷന്റെ ഉദയം 2018 മെഗാ ഷോ അവസാന ഒരുക്കങ്ങളിലേക്ക്

ഹീത്രു മലയാളി അസോസിയേഷന്റെ ഉദയം 2018 മെഗാ ഷോ അവസാന ഒരുക്കങ്ങളിലേക്ക്
ലണ്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്റെ ഉദയം 2018 ന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉദയം 2017 ന്റെ തുടര്‍ച്ചയാണ് ഉദയം 2018, മുന്‍ വര്‍ഷത്തെ വിജയ ചരിത്രം ആവര്‍ത്തിക്കും എന്നാണ് സംഘാടകര്‍ പറയുന്നത്.

ഹാസ്യ സാമ്രാട്ടായ സാജു കൊടിയനും സംഘവും അവതരിപ്പിക്കുന്ന പുതുമയുള്ള സ്‌കിറ്റുകള്‍ പ്രേക്ഷകര്‍ക്ക് ചിരിക്കാനുള്ള വക തരും. ജനുവരി 13, ശനിയാഴ്ച വൈകുന്നേരം നാലു മണിക്ക് സ്പ്രിങ് വെസ്റ്റ് അക്കാദമി ഹാളില്‍ മെഗാഷോ അരങ്ങേറും. കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും.

ഹീത്രു മലയാളി അസോസിയേഷന്റെ ഹെല്‍പ്പ് ദി നീഡി എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് മെഗാഷോ നടത്തപ്പെടുന്നത്. ഇതില്‍ നിന്നും കിട്ടുന്ന തുകയുടെ ഒരു ഭാഗം കേരളത്തില്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ്.സംഘടനാ മാതൃകാപരമായ ചാരിറ്റി സേവനങ്ങള്‍ കേരളത്തിന് വേണ്ടി നടത്തിയിരുന്നു.

നാടന്‍ രുചി ഭേദങ്ങളുടെ വിഭവങ്ങളുമായി കേരള ഫുഡ് കോര്‍ണറും ഉണ്ടായിരിക്കുന്നതാണ്.

ഫോര്‍ ഓള്‍ എന്റര്‍ടെയ്ന്‍മെന്റ് എന്ന ബോളിവുഡ് ഡാന്‍സ് കാണികള്‍ക്ക് ഹരം പകരുന്ന ഐറ്റം ആയിരിക്കും. നൃത്ത പ്രേമികള്‍ക്ക് ചുവടുകള്‍ വയ്ക്കാനും പാടാനും അവസരമൊരുക്കും.

ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് നിങ്ങളുടെ സീറ്റുകള്‍ ഉറപ്പു വരുത്തുക. 700 ലധികം കാണികളെ പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറയുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ബിജു ബേബി; 07903732621

നിക്‌സണ്‍ ; 07411539198

വിനോദ് ; 007727638616

Other News in this category4malayalees Recommends