നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് ജീവന്‍വെടിഞ്ഞ ലിനിയുടെ കുടുംബത്തിന് കനേഡിയന്‍ മലയാളി അസോസിയേഷന്റെ കൈത്താങ്ങ്

നിപ്പ വൈറസ് ബാധിതരെ പരിചരിച്ച് ജീവന്‍വെടിഞ്ഞ ലിനിയുടെ കുടുംബത്തിന് കനേഡിയന്‍ മലയാളി അസോസിയേഷന്റെ കൈത്താങ്ങ്

മിസ്സിസാഗാ: കേരളത്തില്‍ ഭീതി പടര്‍ത്തിവരുന്ന നിപ്പ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനി സജീഷിന്റെ ആത്മാര്‍ത്ഥ സേവനം ലോകത്താകമാനമുള്ള നഴ്‌സുമാര്‍ക്ക് പ്രചോദനം നല്‍കുന്നു. സ്വന്തം ജീവനും, തന്റെ കുട്ടികളുടെ സുരക്ഷപോലും അവഗണിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി പൊരുതിയ ലിനി മലയാളി സമൂഹത്തിന്റെ ദൃഷ്ടിയില്‍ എന്നും ഒരു സ്‌നേഹത്തിന്റെ മാലാഖയായി നിലകൊള്ളുമെന്നതില്‍ സംശയമില്ല.


കനേഡിയന്‍ മലയാളികളുടെ ഇടയില്‍ ചിരപ്രതിഷ്ഠ നേടിയ കനേഡിയന്‍ മലയാളി അസോസിയേഷന്‍ (സി.എം.എന്‍.എ) നടത്തിവരുന്ന കലാസാമൂഹികസാംസ്‌കാരികആരോഗ്യ സാമ്പത്തിക ആതുരസേവന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. കനേഡിയന്‍ ബ്ലഡ് സര്‍വീസുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷന്‍ ഡ്രൈവ്, ഇന്‍ഫര്‍മേഷന്‍ സെഷന്‍സ് ഓണ്‍ ഡിഫറന്റ് ഹെല്‍ത്ത് റിലേറ്റഡ് സബ്‌ജെക്ട്‌സ്, ഇന്‍ഫര്‍മേഷന്‍ സെഷന്‍സ് ഓണ്‍ ഓര്‍ഗന്‍ ഡൊണേഷന്‍സ്, ഇന്റര്‍നാഷണല്‍ മലയാളി നഴ്‌സിംഗ് സ്റ്റുഡന്റ്‌സിനായി നടത്തുന്ന ഇന്‍ഫര്‍മേഷന്‍ സെഷന്‍സ് ആന്‍ഡ് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവ ഇതില്‍ ചിലതുമാത്രമാണ്. സാമ്പത്തികമായി കനേഡിയന്‍ മലയാളി സമൂഹത്തെ സഹായിക്കുന്നതിനായി ഹോംലൈഫ് മിറക്കിള്‍ റിയാലിറ്റിയുമായി സഹകരിച്ച് ഹോം ബയേഴ്‌സിനായി നടപ്പാക്കുന്ന ഗിഫ്റ്റ് ചെക്ക് ഫോര്‍ ബയേഴ്‌സ് ടു. ഫര്‍ണിഷ് ഹോം, നോര്‍ത്ത് വുഡ് മോര്‍ട്ട്‌ഗേജുമായി സഹകരിച്ച് കുറഞ്ഞ പലിശനിരക്കില്‍ മോര്‍ട്ട്‌ഗേജുകള്‍ തരപ്പെടുത്തുക എന്നിവ ഇതില്‍ ചിലതുമാത്രമാണ്.

കനേഡിയന്‍ മലയാളി സമൂഹത്തിനു ഏറ്റവും പ്രയോജനം കിട്ടത്തക്ക രീതിയില്‍ കനേഡിയന്‍ ബിസിനസുകാരെ കോര്‍ത്തിണക്കി 'കനേഡിയന്‍ മലയാളി ബിസിനസ് നെറ്റ് വര്‍ക്കിംഗ്' സി.എം.എന്‍.എയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നു. ഇതുമൂലം പ്രത്യേക ഡിസ്‌കൗണ്ടുകള്‍ മലയാളി കസ്റ്റമേഴ്‌സിനു ലഭിക്കും.

ഈവര്‍ഷത്തെ സി.എം.എന്‍.എയുടെ ഓണാഘോഷം സെപ്റ്റംബര്‍ എട്ടാംതീയതി ശനിയാഴ്ച വൈകുന്നേരം 5.30നു സെന്റ് ഗ്രിഗോറിയോസ് ഓഫ് പരുമല പാരീഷ് ഹാളില്‍ (6890 Professional Court, Mississauga) വച്ചു നടക്കും.

പൊതു സമൂഹവും നഴ്‌സുമാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന നിരവധി കലാപരിപാടികള്‍ അരങ്ങേറും. 'ഒരുമിക്കാം ഒന്നാകാം കൈകോര്‍ക്കാം കൈത്താങ്ങായി' എന്ന മുദ്രാവാക്യവുമായി മുന്നേറുന്ന സി.എം.എന്‍.എ മെമ്പര്‍ഷിപ്പ് ഫീസ് ഇല്ലാതെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.

ലിനി സജീഷിന്റെ കുടുംബത്തിനുള്ള സഹായനിധി അഞ്ജലി നാരായണന്‍, സി.എം.എന്‍.എ ജോയിന്റ് സെക്രട്ടറി ഫിബി ജേക്കബിനു കൈമാറി.


Other News in this category4malayalees Recommends