മൂന്നു കുട്ടികള്‍ ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി സൗജന്യമായി ലഭിക്കും, ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഇങ്ങനെയും പദ്ധതികള്‍

മൂന്നു കുട്ടികള്‍ ജനിച്ചാല്‍ ആ കുടുംബത്തിന് കൃഷിഭൂമി സൗജന്യമായി ലഭിക്കും, ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ ഇങ്ങനെയും പദ്ധതികള്‍

ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ ജനിക്കുകയാണെങ്കില്‍ ആ കുടുംബത്തിന് കൃഷിഭൂമി സൗജന്യമായി നല്‍കും. ഇറ്റലിയിലാണ് ഇങ്ങനെയൊരു സംഭവം. രാജ്യത്തെ ജനസംഖ്യ നിലവാരം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് പദ്ധതി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. 2019നും 2021നുമിടയ്ക്ക് ജനിക്കുന്ന മൂന്നാമത്തെ കുട്ടിക്കു മാത്രമായിരിക്കും ഈ ആനുകൂല്യത്തിന് അവകാശം.


അതേസമയം വിവാഹിതരായ ദമ്ബതികള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത. പത്തുവര്‍ഷമായി ഇറ്റലിയില്‍ താമസിക്കുന്ന വിദേശികളായ ദമ്പതികള്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.

കഴിഞ്ഞ വര്‍ഷം നാലരലക്ഷം കുഞ്ഞുങ്ങള്‍ മാത്രമാണ് ഇറ്റലിയില്‍ പിറന്നുവീണത്. ഇനിയുള്ള വര്‍ഷങ്ങളില്‍ വന്‍തോതില്‍ ജനസംഖ്യ കുറഞ്ഞേക്കുമെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആകര്‍ഷകമായ ജനസംഖ്യ ഓഫറുകള്‍ നടപ്പാക്കിയത്.




Other News in this category



4malayalees Recommends