ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബെര്‍ട്ടോ വിടവാങ്ങി

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കാര്‍ലോസ് ആല്‍ബെര്‍ട്ടോ വിടവാങ്ങി
ബ്രസീല്‍ ഫുട്‌ബോളിലെ മറക്കാനാകാത്ത നേതൃനായകനായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോ (72) അന്തരിച്ചു. റിയോ ഡെ ജനീറോയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1970 ലോകകപ്പ് ചാമ്പ്യന്‍ ടീമിന്റെ നായകനായിരുന്ന കാര്‍ലോസ് ആല്‍ബര്‍ട്ടോയെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നിന്റെ ഉടമയെന്ന നിലയിലാണ് ഫുട്ബാള്‍ ലോകം ഇന്നും ഓര്‍ക്കുന്നത്.ഇറ്റലിക്കെതിരായ കലാശപ്പോരാട്ടത്തിന്റെ 86ാം മിനിറ്റില്‍ പെലെയുടെ ക്രോസില്‍ പിറന്നതായിരുന്നു ആ ചരിത്ര ഗോള്‍. പെലെ, ബ്രിട്ടോ, ജെഴ്‌സീന്യോ, റിവലിന്യോ എന്നിവരടങ്ങിയ സുവര്‍ണ നിരയുടെ നായകനായിരുന്നു ഇദ്ദേഹം. റൈറ്റ്ബാക്കായി 13 വര്‍ഷം ബ്രസീല്‍ കുപ്പായമണിഞ്ഞ താരത്തെ ഇന്നും ലോകഫുട്ബാളിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരില്‍ ഒരാളെന്ന് തന്നെയാണ് അറിയപ്പെടുന്നത്.53 മത്സരങ്ങളില്‍ എട്ടു ഗോള്‍ നേടി. 1963ല്‍ ഫഌമിനിസെയിലൂടെയാണ് പ്രഫഷനല്‍ ഫുട്ബാളിന്റെ തുടക്കം.

1966ല്‍ സാന്റോസിലത്തെി, എട്ടുവര്‍ഷം വരെ തുടര്‍ന്നു. 1977ല്‍ ബ്രസീല്‍ ജഴ്‌സി അഴിച്ച ശേഷം ന്യൂയോര്‍ക് കോസ്‌മോസ്, കാലിഫോര്‍ണിയ സര്‍ഫ് തുടങ്ങിയ കഌിലും പന്തുതട്ടി. 1983ല്‍ പരിശീലക വേഷമണിഞ്ഞശേഷം ഫഌമെങ്കോ, കൊറിന്ത്യന്‍സ് തുടങ്ങി 14ഓളം കഌുകളുടെയും ഒമാന്‍, അസര്‍ബൈജാന്‍ ദേശീയ ടീമുകളുടെയും പരിശീലകനായി. 20ാം നൂറ്റാണ്ടിലെ ലോക ടീമില്‍ ഇടംനേടിയ കാര്‍ലോസ് ആല്‍ബര്‍ട്ടോ, 2004ല്‍ ഫിഫയുടെ മികച്ച 100 ഫുട്ബാളര്‍മാരുടെ പട്ടികയിലും ഇടം നേടിയിരുന്നു.

Other News in this category4malayalees Recommends