അതിഥികള്‍ക്കുമുന്നില്‍ വധൂവരന്മാരെക്കൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു, ഒപ്പം വിമര്‍ശനങ്ങളും

A system error occurred.

അതിഥികള്‍ക്കുമുന്നില്‍ വധൂവരന്മാരെക്കൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്ന ദൃശ്യങ്ങള്‍  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു, ഒപ്പം വിമര്‍ശനങ്ങളും

ഇപ്പോള്‍ സര്‍വ്വസാധാരണമാണ് വിവാഹം കഴിഞ്ഞ വധൂവരന്മാരെക്കൊണ്ട് രസകരമായ ഓരോ കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നത്. ചൈനയില്‍ വിവാഹിതരാകുന്ന വധൂവരന്മാര്‍ ക്രൂരമായ വിവാഹ കളികള്‍ക്ക് ഇരയാകാറുണ്ട്. വധൂവരന്മാരെ കൊണ്ട് പലകാര്യങ്ങളും അതിഥികള്‍ ചെയ്യിപ്പിക്കാറുണ്ട്. എന്നാല്‍ ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വധൂവരന്മാരെക്കൊണ്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്ന അതിഥികളുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ചുവന്ന പുതപ്പിനുള്ളില്‍ വധൂവരന്മാര്‍ കിടക്കുന്നതായാണ് വീഡിയോ ആരംഭിക്കുന്നത്. ഇവരുടെ മണിയറ നിറയെ ചുവന്ന പൂക്കള്‍ കൊണ്ടും ആഭരണങ്ങള്‍ കൊണ്ടും ഒരുക്കിയിട്ടുണ്ട്. ചുവപ്പ് ചൈനയുടെ ഭാഗ്യനിറമാണ്. അതിഥികള്‍ വധൂവരന്മാരുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെടുന്നു. വധുവിന്റെ അടുത്ത സുഹൃത്തെന്ന് തോന്നിക്കുന്ന പെണ്‍കുട്ടിയാണ് ഇവരെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നത്. പെണ്‍കുട്ടി ഇരുവരുടെയും വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി വാങ്ങുന്നു. തുടര്‍ന്ന് വധൂവരന്മാരോട് പരസ്പരം ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇരുവരും മടിച്ച് നില്‍ക്കുന്നതും, അതിഥികളുടെ നിര്‍ബന്ധം മൂലം നിവൃത്തിയില്ലാതെ ഇരുവര്‍ക്കും ആലിംഗനം ചെയ്യേണ്ടി വരികയും ചെയ്യുന്നു. എന്നാല്‍ ഇത് കൊണ്ടൊന്നും അതിഥികള്‍ തൃപ്തരാകുന്നില്ല. വധൂവരന്മാരോട് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയാണ് അതിഥികള്‍ ചെയ്യുന്നത്. എന്നാല്‍ ഇരുവരും മടിച്ച് നില്‍ക്കുന്നതും വീഡീയോയില്‍ കാണാം. തുടര്‍ന്ന് ഇരുവരുടെയും ശരീര മൂടിയിരിക്കുന്ന പുതപ്പ് വലിച്ചഴിക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്. വധൂവിന്റെ വസ്ത്രം നിര്‍ബന്ധിപ്പിച്ച് അഴിയ്ക്കുന്ന അതിഥികളുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വൈറലായ സംഭവത്തിന് പിന്നാലെയാണ് പുതിയവീഡിയോ എത്തിയിരിക്കുന്നത്. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് ചൈനീസ് വിവാഹ കളിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുന്നത്.

Other News in this category4malayalees Recommends