നിരോധനം അറിയാതെ സതിഭായി സൂക്ഷിച്ചത് നാലു ലക്ഷം രൂപയുടെ നോട്ടുകള്‍ ; ഇനി കോടതിയിലേക്ക്

A system error occurred.

നിരോധനം അറിയാതെ സതിഭായി സൂക്ഷിച്ചത് നാലു ലക്ഷം രൂപയുടെ നോട്ടുകള്‍ ; ഇനി കോടതിയിലേക്ക്
നോട്ട് നിരോധനമറിയാതെ പഴയ നോട്ടുകള്‍ സൂക്ഷിച്ച വൃദ്ധയുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നാലു ലക്ഷം രൂപയുടെ നോട്ടുകള്‍ കണ്ടെത്തി.വരാപ്പുഴ ചിറയ്ക്കകം ഭഗവതിപറമ്പ് സതിഭായി(75)ന്റെ വീട്ടില്‍ നിന്ന് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ കണ്ടെത്തി.130 ആയിരത്തിന്റെ നോട്ടുകളും 540 അഞ്ഞൂറിന്റേ നോട്ടുകളുമാണ് ഉണ്ടായിരുന്നത് .പോലീസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച പണം കണ്ടെത്തുകയായിരുന്നു.ഇവരുടെ വീട്ടില്‍ പണം ഉണ്ടെന്നറിഞ്ഞ് പഞ്ചായത്ത് ഇടപെട്ടാണ് സഹായത്തിനെത്തിയത് .എന്നാല്‍ അധികൃതരെ ഇവര്‍ വീട്ടില്‍ കയറ്റാതെ നിന്നു.പണത്തിന്റെ കാര്യം ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു.ഒടുവില്‍ പോലീസ് സഹായത്തിനെത്തി.

നോട്ട് നിരോധനത്തിന് മുമ്പെടുത്ത അഞ്ഞൂറിന്റെ അമ്പതിനായിരം രൂപയുടെ ഒരു പുതിയ കെട്ടുമ്ടായിരുന്നു.പോലീസ് നോട്ട് എണ്ണിതിട്ടപ്പെടുത്തുമ്പോള്‍ സതീഭായി കരഞ്ഞുകൊണ്ട് താന്‍ സര്‍വീസില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പണമാണെന്ന് വ്യക്തമാക്കി.വരാപ്പുഴയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്തിരുന്ന ഇവര്‍ പിരിഞ്ഞുവന്നപ്പോള്‍ കിട്ടിയ പണം ബാങ്കിലിടാതെ സൂക്ഷിക്കുകയായിരുന്നു.പുലര്‍ച്ചെ ആവശ്യ സാധനങ്ങള്‍ വാങ്ങിയ ശേഷം വാതില്‍ അടച്ചാല്‍ ആരു വിളിച്ചാലും പിന്നെ വാതില്‍ തുറക്കില്ല.ഏക മകള്‍ അംബിക മരിച്ച ശേഷം ഇവര്‍ വീടു പൂട്ടി അകത്തു തന്നെ ഒതുങ്ങി കഴിയുകയാണ് .

Other News in this category4malayalees Recommends