ട്രംപിന് റഷ്യയോട് ഇത്ര താല്‍പര്യമെന്ത് ? റഷ്യയില്‍ ട്രംപിനുള്ളത് വിപുലമായ സാമ്രാജ്യം ; ചില അശ്ലീല ദൃശ്യങ്ങളും റഷ്യയുടെ കൈയ്യിലുണ്ടെന്ന് ?ഇതുവച്ച് ബ്ലാക്ക്‌മെയ്ല്‍ നടക്കുന്നുണ്ടെന്ന്...

A system error occurred.

ട്രംപിന് റഷ്യയോട് ഇത്ര താല്‍പര്യമെന്ത് ? റഷ്യയില്‍ ട്രംപിനുള്ളത് വിപുലമായ സാമ്രാജ്യം ; ചില അശ്ലീല ദൃശ്യങ്ങളും റഷ്യയുടെ കൈയ്യിലുണ്ടെന്ന് ?ഇതുവച്ച് ബ്ലാക്ക്‌മെയ്ല്‍ നടക്കുന്നുണ്ടെന്ന്...
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് റഷ്യയോടുള്ള ' പ്രണയം' പലപ്പോഴും വിവാദമാകാറുണ്ട് .അമേരിക്കന്‍ വിരോധിയായ പുടിന്‍ ട്രംപിന്റെ ഇഷ്ടക്കാരനുമാണ് .എന്നാല്‍ ട്രംപിന് റഷ്യയെ പേടിയാണെന്ന് റിപ്പോര്‍ട്ട് .ട്രംപിന്റെ ചില അശ്ലീല ദൃശ്യങ്ങള്‍ റഷ്യയുടെ കൈയ്യിലുണ്ടെന്നും ഈ ദൃശ്യങ്ങള്‍ റഷ്യ പുറത്തുവിടുമെന്ന പേടിയാണ് ട്രംപിനുള്ളതെന്നും പ്രമുഖ ഇംഗ്ലീഷ് പ്ത്രം വെളിപ്പെടുത്തുന്നു.റഷ്യയില്‍ ട്രംപ് അനധികൃതമായി നടത്തിയ റിയല്‍എസ്റ്റേറ്റ് ക്രയ വിക്രയങ്ങളുടെ രേഖകളും റഷ്യയുടെ കൈയ്യിലുണ്ടെന്നാണ് റിപ്പോര്‍ട്ട് .റഷ്യയില്‍ ട്രംപിന്റെ ബിസിനസ് സാമ്രാജ്യം വളരെ വലുതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പോലും റഷ്യന്‍ പ്രസിഡന്റ് പുടിനെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.പുടിന്റെ ഹാക്കര്‍മാരുടേയും മറ്റും സഹായം ട്രംപിന് ലഭിച്ചു.ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യ നടത്തിയ ശ്രമങ്ങളുടെ തെളിവുകള്‍ പുറത്തുവിട്ടിരുന്നു.

ട്രംപ് നികുതിയിനത്തില്‍ വെട്ടിപ്പു നടത്തുന്നതായും വാര്‍ത്തയുണ്ടായി.ഏതായാലും പുടിന്റെ ഇഷ്ടത്തിന് അനുസരിച്ച് ട്രംപ് ഭരിക്കുമോ എന്ന ആശങ്ക അമേരിക്കയില്‍ ഒരു വിഭാഗത്തിനുണ്ട് .അധികാരത്തിലെത്തും മുമ്പേ ട്രംപിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധമുണ്ട് .

Other News in this category4malayalees Recommends