World

സൈപ്രസില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഡെല്‍റ്റക്രോണ്‍ 25 പേരില്‍ സ്ഥിരീകരിച്ചു ; വ്യാപന ശേഷി അറിയാന്‍ കൂടുതല്‍ പരിശോധന വേണ്ടിവരും
സൈപ്രസില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞു. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ചേര്‍ന്ന പുതിയ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് സൈപ്രസ് സര്‍വകലാശാലയിലെ പ്രഫസര്‍ ലിയോണ്‍ഡിയോസ് കോസ്ട്രിക്കസ് പറഞ്ഞു. 25 ഡെല്‍റ്റക്രോണ്‍ കേസുകളാണ് കോസ്ട്രിക്കസും സഹപ്രവര്‍ത്തകരും സൈപ്രസില്‍ കണ്ടെത്തിയത്. ഈ വകഭേദം കൂടുതല്‍ ഗുരുതരമാണോ വ്യാപനശേഷി കൂടിയതാണോ എന്നെല്ലാമുള്ള വിലയിരുത്തല്‍ നടക്കുകയാണ്. 'നിലവില്‍ ഇവിടെ ഡെല്‍റ്റയും ഒമിക്രോണും വ്യാപിക്കുന്നുണ്ട്. ഇവ രണ്ടും ചേര്‍ന്നതാണ് പുതിയ വകഭേദം. ഡെല്‍റ്റ ജീനോമിനുള്ളില്‍ ഒമിക്രോണിന്റെ ജനറ്റിക് സിഗ്‌നേച്ചറുകള്‍ കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന പേരു നല്‍കിയത്' കോസ്ട്രിക്കസ് പറയുന്നു. കൂടുതല്‍

More »

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു; അവയവ ദൗര്‍ലഭ്യം പരിഹരിക്കുന്ന ചരിത്ര നേട്ടവുമായി വൈദ്യശാസ്ത്രം
ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ച് കൊണ്ട് വൈദ്യശാസ്ത്ര രംഗത്ത് പുതു ചരിത്രം സൃഷ്ടിച്ച് അമേരിക്കയിലെ ഡോക്ടര്‍മാര്‍. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതിയ ചുവടുവെപ്പ്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെന്നറ്റ് എന്ന 57 കാരനിലാണ് ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വെച്ചു

More »

ഒമിക്രോണ്‍ അവസാന വകഭേദമല്ല, മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലോകമെമ്പാടും ആശങ്ക സൃഷ്ടിക്കുന്ന ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന് കരുതി തള്ളിക്കളയരുതെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദം അതിവേഗം ആളുകളിലേക്ക് പടര്‍ന്ന് പിടിക്കുകയാണെന്നും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നതായും ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഡെല്‍റ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണിന് തീവ്രത കുറവാണെന്ന്

More »

ഇറ്റലിയില്‍ നിന്ന് അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇറ്റലിയില്‍ നിന്ന് അമൃത്സറില്‍ എത്തിയ 125 യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. യാത്രക്കാര്‍ക്ക് ഒമിക്രോണ്‍ ബാധയുണ്ടോ എന്നറിയാന്‍ വിശദമായ പരിശോധന നടത്തും. ആകെ 179 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അമൃത്സര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ യാത്രക്കാര്‍ തിരക്ക് കൂട്ടുന്നതിന്റെയും

More »

കുട്ടികള്‍ക്ക് പകരം അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥത ; മനുഷ്യത്വം തന്നെ ഇല്ലാതാകുന്നു ; ഫ്രാന്‍സിസ് മാര്‍പാപ്പ
കുട്ടികള്‍ക്ക് പകരം അരുമ മൃഗങ്ങളെ വളര്‍ത്തുന്നത് സ്വാര്‍ത്ഥതയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ വെച്ച് പിതൃത്വത്തെയും മാതൃത്വത്തെയും പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു തരത്തിലുള്ള സ്വാര്‍ത്ഥത നമ്മള്‍ കാണുന്നുണ്ട്. ചിലര്‍ക്ക് കുഞ്ഞുങ്ങളെ വേണ്ട. ചിലപ്പോള്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ടാവാം അത്ര മാത്രം. പക്ഷെ ഇവര്‍ക്കെല്ലാം കുട്ടികളുടെ

More »

കിമ്മിനെതിരെ ചീത്ത പറഞ്ഞുകൊണ്ടുള്ള ചുമരെഴുത്ത് : ആയിരക്കണക്കിന് പേരുടെ കയ്യക്ഷരം പരിശോധിക്കാന്‍ ഉത്തരകൊറിയ ; കയ്യക്ഷരത്തിന്റെ സാംപിളുമായി പൊലീസ് വീടുകള്‍ കയറി ഇറങ്ങുന്നതായി റിപ്പോര്‍ട്ട്
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെതിരെ തലസ്ഥാനമായ പ്യോങ്യാങില്‍ ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കയ്യക്ഷരം പരിശോധിക്കാനൊരുങ്ങി ഉത്തരകൊറിയ. നഗരവാസികളായ ആയിരക്കണക്കിന് പേരുടെ കയ്യക്ഷരമാണ് പരിശോധിക്കുക. പ്യോങ്യാങിലെ പ്യോങ്ചന്‍ ജില്ലയില്‍ ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ ചുവരിലാണ് ഡിസംബര്‍ 22ന് കിമ്മിനെതിരെ അസഭ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 'നീ കാരണം

More »

കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ 12 ഫ്രഞ്ച് പൗരന്മാര്‍ക്ക് ഒമിക്രോണിനേക്കാള്‍ വ്യാപന ശേഷിയുള്ള പുതിയ വകഭേദം സ്ഥിരീകരിച്ചു ; ഒമിക്രോണിന് പിന്നാലെ ആശങ്കയായി ' ഇഹു'
കോവിഡ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റൊരു വകഭേദം ഫ്രാന്‍സില്‍ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇഹു എന്നാണ് ഈ വകഭേദത്തിന് പേരിട്ടിരിക്കുന്നത്. ഇഹു(ഐ.എച്ച്.യു) മെഡിറ്ററാന്‍ ഇന്‍ഫെക്ഷന്‍ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് ബി.1.640.2 എന്ന പുതിയ വകഭേദത്തിന് ഇഹു എന്ന് പേര് നല്‍കിയിരിക്കുന്നത്. അതേ

More »

ഗാല്‍വന്‍ താഴ്‌വരയിലെ സൈനികരഹിത മേഖലയില്‍ ചൈന പതാക ഉയര്‍ത്തി
ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് പതാക ഉയര്‍ത്തിയതായി കാണിക്കുന്ന വീഡിയോ ഔദ്യോഗിക ചൈനീസ് മാധ്യമം ട്വിറ്ററിലൂടെ പുറത്തുവിട്ടു. എന്നാല്‍ ചൈനയുടെ പതാക ഉയര്‍ത്തല്‍ പ്രദേശത്ത് ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനികരഹിത മേഖല എന്ന കരാറിനെ ലംഘിക്കുന്നില്ലെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. തര്‍ക്കമില്ലാത്ത ചൈനീസ് അധീനതയിലുള്ള പ്രദേശങ്ങളിലാണ് പതാക ഉയര്‍ത്തിയിരിക്കുന്നത്

More »

മയക്കുമരുന്ന് പാക്കറ്റുകള്‍കൊണ്ട് ക്രിസ്മസ് ട്രീ അലങ്കരിച്ചു, ഡ്രഗ് ഡീലര്‍ പിടിയില്‍
ഒരു ക്രിസ്മസ് ട്രീ അലങ്കരിച്ചതിന് ആരെങ്കിലും ജയിലില്‍ പോയിട്ടുണ്ടാകുമോ ?യുകെയിലെ ഒരു ഡ്രഗ് ഡീലര്‍ തന്റെ ക്രിസ്മസ് ട്രീ അലങ്കരിച്ചത് മയക്കുമരുന്ന് കൊണ്ടാണ്. കുഞ്ഞ് കുഞ്ഞ് ഡ്രഗ്‌സ് പാക്കറ്റുകളും കറന്‍സികളുമാണ് മാര്‍വിന്‍ പൊര്‍സെല്ലിയുടെ ക്രിസ്മസ് ട്രീയില്‍ തൂക്കിയിട്ടിരുന്നത്. ഈ മയക്കുമരുന്ന് ട്രീയുടെ ചിത്രം പൊര്‍സെല്ലി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഈ

More »

ഹമാസിന്റെ അടിവേര് അറുത്ത് ഇസ്രയേല്‍; പരമോന്നത നേതാവ് യഹ്യ സിന്‍വറെയും വധിച്ചു

ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ പരമോന്നത നേതാവ് യഹ്യ സിന്‍വര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ യഹിയ സിന്‍വറും ഉണ്ടെന്നും ഇസ്രായേല്‍ സൈന്യം വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ

ടാങ്കര്‍ മറിഞ്ഞതോടെ ഇന്ധനം ശേഖരിക്കാന്‍ നെട്ടോട്ടം ; നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു

നൈജീരിയയില്‍ നടുറോഡില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 147ലേറെ പേര്‍ കൊല്ലപ്പെട്ടു. നൈജീരിയയിലെ ബോര്‍ണോ യിലെ മൈദുഗുരിയില്‍ ചൊവ്വാഴ്ചയാണ് വലിയ അപകടമുണ്ടായത്. മജിയ നഗരത്തില്‍ വച്ച് ഇന്ധന ടാങ്കറിന് നിയന്ത്രണം നഷ്ടമായതിന് പിന്നാലെയാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു

ഇസ്രയേലിന് തിരിച്ചടിച്ച് ഹിസ്ബുള്ള ; സൈനിക കേന്ദ്രത്തില്‍ ഡ്രോണ്‍ ആക്രമണം ; നാലു സൈനികര്‍ കൊല്ലപ്പെട്ടു, 60 ഓളം പേര്‍ക്ക് പരിക്ക്

ഇസ്രയേലിനെ തിരിച്ചടിച്ച് ഹിസ്ബുള്ള. മധ്യ വടക്കന്‍ ഇസ്രയേലിലെ സൈനിക കേന്ദ്രത്തില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. 60 ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലെബനന്‍ അതിര്‍ത്തിയില്‍ 40 മൈല്‍ അകലെയുള്ള ടെല്‍ അവീവിന് വടക്കുള്ള ബിന്യാമിനയിലെ സൈനിക താവളത്തിലാണ്

ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി; ഡാറ്റകള്‍ ചോര്‍ത്തി; ആണവ കേന്ദ്രങ്ങളെയും ബാധിച്ചു; പിന്നില്‍ ഇസ്രയേലെന്ന് സൂചന

ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ താറുമാറായി. ആണവ കേന്ദ്രങ്ങളെയും സര്‍ക്കാര്‍ ഓഫീസുകളെയും ആക്രമണം ബാധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍ക്കാരിന്റെ പ്രധാന ഡാറ്റകളെല്ലാം സൈബര്‍

തോക്കുമായി എത്തിയ സംഘം ഖനി തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്തു ; പാക്കിസ്ഥാനില്‍ 20 പേരെ കൂട്ടക്കൊല ചെയ്തു !

പാകിസ്ഥാനില്‍ ഉണ്ടായ വെടിവെപ്പില്‍ 20 ഖനിത്തൊഴിലാളികള്‍ കൊല്ലപ്പെട്ടു. തോക്കുമായി എത്തിയ ഒരുകൂട്ടം ആളുകള്‍ ഖനിത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ 7 പേര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം. തലസ്ഥാനത്ത് എസ് സി ഒ ഉച്ചകോടിക്ക്

ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന ഘട്ടങ്ങളില്‍ മോദി ' ടോട്ടല്‍ കില്ലറാകും' ; മഹാനായ സുഹൃത്തും ധൈര്യശാലിയായ ഭരണാധികാരിയുമാണ് അദ്ദേഹം ; പുകഴ്ത്തി ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മഹാനായ സുഹൃത്താണ് മോദിയെന്ന് ട്രംപ് പറഞ്ഞു. മോദി ധൈര്യശാലിയായ ഭരണാധികാരിയാണെന്നും ഇന്ത്യയ്ക്ക് എതിരെ ഭീഷണി ഉയരുന്ന