UAE

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈവര്‍ഷം ഇതുവരെ യാത്രചെയ്തത് 41.3 ദശലക്ഷം പേര്‍; വിമാനത്താവളം വഴി കൂടുതലാളുകള്‍ യാത്രചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നില്‍
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി ഈവര്‍ഷം ഇതുവരെ യാത്രചെയ്തത് 41.3 ദശലക്ഷം ആളുകള്‍. അറ്റകുറ്റപ്പണികള്‍ക്കായി വിമാനത്താവളത്തിന്റെ റണ്‍വേകളില്‍ ഒരെണ്ണം ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ അടച്ചിട്ടതുമൂലം യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.6 ശതമാനം കുറവുണ്ടായതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി.  ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കൂടുതലാളുകള്‍ യാത്രചെയ്തിരിക്കുന്ന രാജ്യങ്ങളുടെ കണക്കെടുത്താല്‍ ഇന്ത്യയാണ് മുന്നില്‍. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്കാണ് ഏറ്റവും കൂടുതല്‍പേര്‍ യാത്ര ചെയ്തത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യയിലേയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ യാത്രക്കാര്‍. കഴിഞ്ഞ വര്‍ഷവും ഇന്ത്യയിലേയ്ക്കായിരുന്നു ഏറ്റവും കൂടുതല്‍ യാത്രക്കാര്‍-ഏകദേശം 5.7 ദശലക്ഷം പേര്‍.

More »

നാട് ദുരിതത്തില്‍ കഴിയുമ്പോള്‍ പൊലിമയില്ലാതെ ഈദ് ആഘോഷിച്ച് യുഎഇയിലെ പ്രവാസി മലയാളികള്‍; സഹായിക്കാന്‍ തല്‍പ്പരരെന്നും ആഘോഷങ്ങള്‍ക്കു വേണ്ടി മാറ്റിവച്ച തുക ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ സഹായിക്കാന്‍ സംഭാവന നല്‍കുമെന്നും പ്രവാസികള്‍
യുഎഇയിലെ മിക്ക ഇന്ത്യന്‍ മുസ്ലിംങ്ങളും ഇന്നലെ പെരുന്നാള്‍ ആഘോഷിച്ചത് പൊലിമ കുറച്ച്. കനത്ത മഴയും പ്രളയവും പിടിച്ചുലച്ച തങ്ങളുടെ നാടിനേക്കുറിച്ച് ഓര്‍ത്തുകൊണ്ടായിരുന്നു ഇവരുടെ പെരുന്നാള്‍ ആഘോഷം. ഓര്‍ക്കുക മാത്രമല്ല തങ്ങളാലാകും വിധം സഹായങ്ങള്‍ ചെയ്യാനും ഇവര്‍ സജ്ജരായി മുന്നോട്ട് വന്നു. മതിയാകു വരെ ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത തങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടിയുള്ള

More »

കുട്ടിപ്പട്ടാളത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; കുടുംബത്തോടൊപ്പം പങ്കുവെച്ച വീഡിയോ വൈറല്‍
ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വലിയപെരുന്നാള്‍ ദിനത്തില്‍ സമയം ചെലവിട്ടത് മരുമക്കള്‍ക്കും കുടുംബത്തിലെ കുട്ടികള്‍ക്കും ഒപ്പം. തന്റെ രാജകീയ ചുമതലകള്‍ക്കു ശേഷമാണ് അദ്ദേഹം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ സമയം കണ്ടെത്തിയത്. കുടുംബത്തിലെ കൊച്ചുകുട്ടികള്‍ക്കൊപ്പം സന്തോഷം

More »

മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസുകളുമായി എയര്‍ വിസ്താര; ഓഗസ്റ്റ് 21 മുതല്‍ എല്ലാ ദിവസവും നേരിട്ടുള്ള സര്‍വീസുകള്‍
ടാറ്റാ ഗ്രൂപ്പിന്റെയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെയും സംയുക്ത സംരംഭമായ എയര്‍ വിസ്താര മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ എല്ലാ ദിവസവും നേരിട്ടുള്ള സര്‍വീസുകളുണ്ടാകും. മുംബൈയില്‍ നിന്ന് വൈകുന്നേരം 4.25ന് പുറപ്പെടും. തിരികെ വൈകുന്നേരം 7.15നാണ് സര്‍വീസ്. 17820 രൂപ മുതലാണ് ടിക്കറ്റ് നിരക്കെന്ന് കമ്പനി സോഷ്യല്‍ മീഡിയയില്‍

More »

യുഎഇയിലെവിടെയും മുസ്ലിം ഇതര മതക്കാര്‍ക്കു വില്‍പത്രം തയ്യാറാക്കാം; വിവിധ എമിറേറ്റുകളിലെയും രാജ്യത്തിനു പുറത്തെയും എല്ലാ സ്വത്തുവകകളും ഇനി ഒറ്റ വില്‍പത്രത്തില്‍ റജിസ്റ്റര്‍ ചെയ്യാം
യുഎഇയിലെവിടെയും മുസ്ലിം ഇതര മതക്കാര്‍ക്കു വില്‍പത്രം തയ്യാറാക്കാനും റജിസ്റ്റര്‍ ചെയ്യാനും ഉദാരവ്യവസ്ഥകളോടെ സംവിധാനമൊരുങ്ങി. ഇതുവരെ ദുബായിലെയും റാസല്‍ഖൈമയിലെയും സ്വത്തുവകകള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. ഇനി യുഎഇയിലെ വിവിധ എമിറേറ്റുകളിലെയും രാജ്യത്തിനു പുറത്തെയും എല്ലാ സ്വത്തുവകകളും ഒറ്റ വില്‍പത്രത്തില്‍ റജിസ്റ്റര്‍ ചെയ്യാം. ദുബായ്

More »

യുഎഇയില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധി
യുഎഇയിലെ പൊതു-സ്വകാര്യ മേഖലകള്‍ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് പ്രഖ്യാപിച്ചിരിക്കുന്നത്. അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ 12 വരെയാണ് യുഎഇയിലെ ബലിപെരുന്നാള്‍ അവധി. വ്യാഴാഴ്ച വൈകുന്നേരം സൗദിയില്‍ മാസപ്പിറവി

More »

സൗദിയില്‍ മാസപ്പിറവി; യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആഗസ്ത് 11ന് ബലി പെരുന്നാള്‍ ആഘോഷിക്കും
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബലി പെരുന്നാള്‍ ഈ മാസം 11ന് ആഘോഷിക്കും. സൗദിയിലെ സുദൈര്‍ മജ്മഅ യൂണിവേഴ്സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് ഇന്നലെ മാസപ്പിറവി ദൃശ്യമായത്. ഇതിനെ തുടര്‍ന്ന് സൗദി സുപ്രിം കോടതി ഇന്ന് ദുല്‍ഹജ്ജ് ഒന്നാം ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രകാരം ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ആഗസ്ത് പത്തിന് ശനിയാഴ്ച നടക്കും. ലോകത്തെ ഇരുപത്

More »

ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകളില്ലാത്ത സിഗരറ്റുകള്‍ക്ക് യുഎഇയില്‍ നിരോധനം; ഇത്തര സിഗരറ്റുകള്‍ വാങ്ങുകയ കൈവശം വെക്കുകയോ അരുത്
ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകളില്ലാത്ത എല്ലാത്തരം സിഗരറ്റുകള്‍ക്കും ഓഗസ്റ്റ് ഒന്നുമുതല്‍ യു.എ.ഇ. വിപണിയില്‍ നിരോധനം. ഇത്തരം സിഗരറ്റുകള്‍ വില്‍ക്കുകയോ കൈവശം വെക്കുകയോ ചെയ്യരുതെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്.ടി.എ.) അറിയിച്ചു. രണ്ട് തരത്തിലുള്ള ഡിജിറ്റല്‍ ടാക്‌സ് സ്റ്റാമ്പുകളാണ് അതോറിറ്റി അംഗീകരിച്ചിരിക്കുന്നത്. അതില്‍ ആദ്യത്തേത് എല്ലാ പ്രാദേശിക വിപണികളിലും

More »

തീര്‍ത്ഥാടന കാലം; ഹജ്ജ് തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ എമിറേറ്റ്‌സും ഇത്തിഹാദും
ഹജ്ജ് തീര്‍ത്ഥാടന കാലത്തെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കാനുള്ള തയാറെടുപ്പില്‍ യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും. ഹജ്ജ് തീര്‍ത്ഥാടകരെ കണക്കിലെടുത്ത് അബുദാബിയിലെ ഇത്തിഹാദ് എയര്‍വേസ് ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 25 വരെ 15 അധിക വിമാനങ്ങള്‍ മദീന സര്‍വീസിനിറക്കും. ഇത്തവണ 25000 ഹജ്ജ് തീര്‍ത്ഥാടകര്‍ ഇത്തിഹാദ് വിമാന സര്‍വീസുകള്‍

More »

അടുത്ത വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന് യുഎഇയില്‍ തുടക്കമായി

യുഎഇയില്‍ അടുത്ത വര്‍ഷത്തെ ഹജ്ജ് രജിസ്ട്രേഷന് ഇന്ന് മുതല്‍ തുടക്കമായി. യുഎഇയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോവാന്‍ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാര്‍ക്ക് ഈ മാസം 30 വരെ റജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. സ്മാര്‍ട്ട് ആപ് വഴിയോ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്,

റാസല്‍ഖൈമയില്‍ ഡ്രൈവിങ് ടെസ്റ്റ് ബുക്കിങ്ങിന് പുതിയ സംവിധാനം

ഡ്രൈവിങ് ടെസ്റ്റിന് പുതിയ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്തി റാസല്‍ഖൈമ പൊലീസ്. നടപടികള്‍ ലഘൂകരിച്ചതിനാല്‍ എളുപ്പം ബുക്ക് ചെയ്യാനും കാത്തിരിപ്പ് സമയം കുറയ്ക്കാനും സാധിക്കും. ഡ്രൈവിങ് ടെസ്റ്റ് കുറ്റമറ്റതാക്കാന്‍ നൂതന വാഹനങ്ങളും പുറത്തിറക്കി. സേവന നിലവാരം മെച്ചപ്പെടുത്താന്‍ ഇതുവഴി

കള്ളപ്പണം വെളുപ്പിക്കല്‍ ; ബാങ്കിന് 50 ലക്ഷം ദിര്‍ഹം പിഴയിട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക്

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചതിന് യുഎഇയിലെ ഒരു ബാങ്കിന് സെന്‍ട്രല്‍ ബാങ്ക് 50 ലക്ഷം ദിര്‍ഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കുക, തീവ്രവാദത്തിനും നിയമ വിരുദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്കെതിരെയാണ് നടപടി. തീരുമാനം ബാങ്കിന്റെ വിദേശ

ദുബായില്‍ യുവതി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

ദുബായില്‍ യുവതിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഷെയ്ഖ് സായിദ് റോഡിലെ ബഹുനില കെട്ടിടമായ എസ്‌കേപ് ടവറില്‍ നിന്നാണ് യുവതി താഴേയ്ക്ക് പതിച്ചത്. ഇന്നു പുലര്‍ച്ചെ 5നാണ് സംഭവം. മരിച്ച യുവതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍

വിവാഹത്തിന് മുമ്പ് യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം ; 14 ദിവസത്തിനകം ഫലം

ഒക്ടോബര്‍ ഒന്നു മുതല്‍ അബുദാബിയില്‍ വിവാഹിതരാകുന്ന യുഎഇ പൗരന്മാര്‍ക്ക് ജനിതക പരിശോധന നിര്‍ബന്ധം. വിവാഹത്തിന് മുമ്പ് ഈ പരിശോധന നടത്തിയിരിക്കണം. ഇതിനായി അബുദാബി, അല്‍ദഫ്ര, അല്‍ഐന്‍ എന്നിവിടങ്ങളിലായി 22 പ്രാഥമിക പരിചരണ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയെന്ന് അബുദാബി ആരോഗ്യവകുപ്പ്

ഗാര്‍ഡന്‍ ഗ്ലോ സന്ദര്‍ശകര്‍ക്കായി ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും

ദുബൈ ഗാര്‍ഡന്‍ ഗ്ലോയുടെ പത്താം പതിപ്പ് ബുധനാഴ്ച ആരംഭിക്കും. 78.75 ദിര്‍ഹമാണ് പ്രവേശന നിരക്ക്. മൂന്നു വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഗാര്‍ഡന്‍ ഗ്ലോ ടിക്കറ്റെടുത്താല്‍ സബീല്‍ പാര്‍ക്കിലെ ദിനോസര്‍ പാര്‍ക്കും സന്ദര്‍സിക്കാം. എല്‍ഇഡി ലൈറ്റുകളില്‍ നിറങ്ങള്‍