UAE

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് നാളെ തറക്കല്ലിടും ; എഴുന്നൂറു കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രം 2020ല്‍ പൂര്‍ത്തിയാക്കും
അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന് നാളെ തറക്കല്ലിടും. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. അബുദാബിദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം ഉയരുന്നത്. ബാപ്‌സ് സ്വാമിനാരായണ്‍ സന്‍സ്ഥയുടെ ആത്മീയാചാര്യന്‍ സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ രാവിലെ എട്ടു മണിക്ക് ചടങ്ങു തുടങ്ങും.ശിലാസ്ഥാപന ചടങ്ങിന് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശില അബുദാബിയില്‍ എത്തിച്ചിട്ടുണ്ട്. യുഎഇ വിദേശകാര്യരാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി തുടങ്ങി പ്രമുഖര്‍ ചടങ്ങിന്റെ ഭാഗമാകും. അബു മുറൈഖയിലെ നിര്‍മാണ മേഖലയില്‍ പ്രത്യേകം

More »

വാടക ഗര്‍ഭ ധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യുഎഇയില്‍ വിലക്ക്
വാടക ഗര്‍ഭധാരണത്തിനും അണ്ഡ, ബീജ ദാനത്തിനും യുഎഇയില്‍ വിലക്കേര്‍പ്പെടുത്തി ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ കരട് നിയമം പുറത്തിറക്കി. എന്നാല്‍ ഭ്രൂണവും അണ്ഡവും ബീജവും ശീതീകരിച്ച് സൂക്ഷിക്കാന്‍ അനുമതിയുണ്ട്. കുട്ടികളുണ്ടാകുന്നതിന് ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യത നിലനിര്‍ത്തി പ്രതീക്ഷ നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ

More »

ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഇക്കുറി ലഭിച്ചത് 9 വയസ്സുകാരിയ്ക്ക്
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണ ജാക്ക്‌പോട്ട് അടിച്ചത് 9 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ്ക്ക്. മുംബൈയില്‍ നിന്നുള്ള എലിസയ്ക്ക് ലഭിച്ചത് പത്തുലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 36 ലക്ഷം ദിര്‍ഹം. മകളുടെ ഭാഗ്യ നമ്പറായ ഒമ്പതു വരുന്ന 0333 എന്ന ടിക്കറ്റ് മ്പര്‍ എലിസയുടെ പിതാവാണ് തിരഞ്ഞെടുത്തത്.  19 വര്‍ഷമായി എലിസയുടെ മാതാപിതാക്കള്‍ ദുബായിലെ താമസക്കാരാണ് . പലപ്പോഴും

More »

മാര്‍പ്പാപ്പയുടെ കുര്‍ബാന ; യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി നല്‍കും ; സൗജന്യ യാത്രാ സൗകര്യവും ഒരുക്കി
ഫെബ്രുവരി 5ന് വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവ് പ്രമാണിച്ച് അബുദബിയില്‍ വന്‍ തയ്യാറെടുപ്പ്. സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ 140000 ത്തില്‍ അധികമാളുകള്‍ എത്തുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചു. മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഉത്തരവിറക്കിയത്.

More »

മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും ; ആവേശം വിതറി രാഹുല്‍ഗാന്ധി യുഎഇയില്‍
മരണം വരെ എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രവാസികളുടെകൂടി വിയര്‍പ്പാണ് ഇന്ത്യയെന്നും രാഹുല്‍ യുഎഇയില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കേള്‍ക്കാന്‍ ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കശ്മീര്‍ മുതല്‍ കേരളം വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഇരച്ചെത്തിയത്. യുഎഇയിലെ 7

More »

ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ച സംഭവം ; വീട്ടുജോലിക്കാരിയ്‌ക്കെതിരെ കേസ്
ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി കുറ്റക്കാരിയെന്ന് അപ്പീല്‍ കോടതിയുടെ കണ്ടെത്തല്‍. വീട്ടില്‍ എ സി പൊട്ടിത്തെറിച്ച് തീപിടിച്ചതാണ് അപകട കാരണം. മൂന്ന് വയസും ഏഴ് മാസവും പ്രായമുള്ള രണ്ട് കുട്ടികളും വീട്ടുജോലിക്കാരിയും മാത്രമാണ് അപകടം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ മുകള്‍ നിലയിലെ എ സിയാണ് പൊട്ടിത്തെറിച്ചത്. ഏഴ് മാസം

More »

സുഹൃത്തുക്കളെ കളിയാക്കിയാലും ശിക്ഷ ; യുഎഇയില്‍ സുഹൃത്തുക്കളെ പരിഹസിച്ചതിന്റെ പേരില്‍ വിചാരണ !
മോശമായ വാക്കുകള്‍ മാത്രമല്ല തമാശയ്ക്ക് പറയുന്ന ചില പദങ്ങള്‍ പോലും യുഎഇയില്‍ ആളുകളെ ജയിലാക്കും. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാളെ നിസാരണെന്നും (silly) വങ്കനെന്നും (stupid ) വിളിക്കുന്നതും ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങളാണ്. കഴിഞ്ഞ മാസം മാത്രം രണ്ടു പേര്‍ സുഹൃത്തുക്കളെ പരിഹസിച്ചതിന് രാജ്യത്ത് വിചാരണ നേരിടുകയാണ് കഴിഞ്ഞ ഒക്ടോബറില്‍ താന്‍

More »

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്

പ്രളയ പുനരധിവാസം; വീടുകള്‍ നന്നാക്കുന്നതിന് 200 കോടി ദിര്‍ഹം വകയിരുത്തി യുഎഇ

ദുബായ് ഉള്‍പ്പെടെയുള്ള നഗര കേന്ദ്രങ്ങളില്‍ ജനജീവിതത്തിന്റെ താളം തെറ്റിച്ച് കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീടുകള്‍ നന്നാക്കാന്‍ പൗരന്മാരെ സഹായിക്കുന്നതിന് 200 കോടി ദിര്‍ഹമിന്റെ പുനരധിവാസ ഫണ്ട് പ്രഖ്യാപിച്ച് യുഎഇ. മിന്നല്‍ പ്രളയത്തെ

വെള്ളക്കെട്ട് നീക്കാന്‍ നൂറോളം ടാങ്കറുകള്‍ ; ഗതാഗതം പലയിടത്തും പുനസ്ഥാപിച്ചു

മലിന ജലം നീക്കുന്ന പ്രവൃത്തി ഷാര്‍ജയില്‍ ഊര്‍ജിതമാക്കിയതോടെ ഒരാഴ്ചയായി വെള്ളക്കെട്ടില്‍ പൊറുതിമുട്ടിയിരുന്ന അല്‍മജാസ്, അല്‍ഖാസിമിയ, കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റ്, കിങ് ഫൈസല്‍ സ്ട്രീറ്റ്, ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു തുടങ്ങി. ഓരോ

വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ

യുഎഇയില്‍ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക കെടുതി നേരിട്ടവര്‍ക്ക് ആശ്വാസ നടപടികളുമായി യുഎഇ കേന്ദ്രബാങ്ക്. വെള്ളപ്പൊക്ക കെടുതി നേരിട്ട ഉപഭോക്താക്കളുടെ വ്യക്തിഗത, കാര്‍ വായ്പകളുടെ തിരിച്ചടവിന് സമയം നീട്ടി നല്‍കാന്‍ ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും