UAE

ചൊവ്വയെ തൊടാന്‍ യുഎഇയുടെ ' ഹോപ്പ്' ; ചൊവ്വാ ദൗത്യം ഒരു വര്‍ഷത്തിനുള്ളിലെന്ന് രാജ്യം; 2020 ജൂലൈ പകുതിയോടെ വിക്ഷേപണം
യുഎഇയുടെ എമിറേറ്റ്‌സ് മാര്‍സ് മിഷന്റെ ഹോപ്പ് എന്നു പേരിട്ടിട്ടുള്ള ചൊവ്വാ പര്യവേഷണ വാഹനം 2020 ജൂലൈ പകുതിയോടെ ബഹിരാകാശത്തേക്ക് കുതിക്കും. യുഎഇ സ്‌പേസ് ഏജന്‍സിയും (യുഎഇഎസ്എ) മൊഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററും (എംബിആര്‍എസ്‌സി)ഇക്കാര്യം സ്ഥിരീകരിച്ചു. അടുത്ത വര്‍ഷം ജൂലൈ പകുതിയോടെ വിക്ഷേപിക്കുന്ന ഹോപ്പ് 2021ന്റെ ആദ്യ പാദത്തില്‍ ചൊവ്വയുടെ ഭ്രമണ പദത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. യുഎഇ രൂപീകൃതമായതിന്റെ 50ാം വര്‍ഷമാണ് 2021 എന്ന പ്രത്യേകതയും ഉണ്ട്.  ഹോപ്പ്, യാത്രയ്ക്കുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണെന്ന് യു.എ.ഇ. സ്പേസ് ഏജന്‍സി ചെയര്‍മാന്‍ അഹ്മദ് അല്‍ ഫലസി പറഞ്ഞു. ബഹിരാകാശ പര്യവേക്ഷണത്തില്‍ യു.എ.ഇ. പുതിയ ഉയരങ്ങള്‍ താണ്ടുന്നതിന്റെ തെളിവു കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയം നോക്കിയാണ് വിക്ഷേപണം

More »

ചികിത്സയ്ക്കിടയില്‍ തനിക്ക് എന്തോ പ്രശ്‌നം സംഭവിച്ചുവെന്ന് മരണത്തിന് മുന്‍പ് അമ്മയോട് വെളിപ്പെടുത്തി നഴ്‌സ് കൂടിയായ സന്ധ്യ; മരണം അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവ് കാരണം തന്നെയെന്ന് ഉറച്ച് ബന്ധുക്കള്‍; മരണം ഉള്‍ക്കൊള്ളാനാവാതെ അബുദാബിയിലെ സുഹൃത്തുക്കളും
സന്ധ്യയുടെ വിയോഗം ഇപ്പോഴും അബുദാബിയിലെ സുഹൃത്തുക്കള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പ്രസവം നിര്‍ത്തുന്നതിനുളള ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച സന്ധ്യ എന്ന യുവതി  കുത്തിവയ്പിനെ തുടര്‍ന്നു മരിച്ചത് കുറച്ചൊന്നുമല്ല അബുദാബിയിലെ അവരുടെ സുഹൃത്തുക്കളെ തളര്‍ത്തിയത്. അബുദാബിയില്‍ താമസിക്കുന്ന സന്ധ്യയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യ

More »

ഇന്നുതൊട്ട് ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് എളുപ്പം എത്താം; ട്രിപോളി റോഡ് ഇന്ന് തുറക്കും;യാത്രാ സമയം എട്ട് മിനുട്ടായി കുറയും
നവീകരിച്ച ട്രിപോളി സ്ട്രീറ്റ് തുറക്കുന്നതോടെ ദുബായ്ക്കും ഷാര്‍ജയ്ക്കുമിടയിലുള്ള യാത്രാ സമയം കുറയുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 12 കിലോമീറ്ററിലുള്ള ട്രാഫിക് കോറിഡോര്‍ വഴി ഷേഖ് മൊഹമ്മദ് ബിന്‍ സയദ് റോഡിനും എമിറേറ്റ്‌സ് റോഡിനുമിടയിലുള്ള യാത്രാ സമയം എട്ട് മിനുട്ട് വരെ കുറയും. ഷേഖ് മൊഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ റോഡിനും ഷേഖ് മൊഹമ്മദ് ബിന്‍

More »

യുഎഇ വിസ അസ്സലാണോ വ്യാജനാണോ എന്ന് ഓണ്‍ലൈന്‍ വഴി അറിയാം; യാത്രയ്ക്കു മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്ന് അധികൃതര്‍
യുഎഇ വിസ അസ്സലാണോ വ്യാജനാണോ എന്ന് ഇനി ഓണ്‍ലൈന്‍ വഴി പരിശോധിച്ച് അറിയാം. ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. യാത്രയ്ക്ക് മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന് തിരിച്ചറിയാന്‍ പുതിയ സംവിധാനം വഴി സാധിക്കും. യാത്രയ്ക്കു മുന്‍പ് വിസ വ്യാജനാണോ അസ്സലാണോ എന്ന കാര്യം ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിനുപകരം സമൂഹ മാധ്യമങ്ങളിലൂടെ

More »

പാസ്‌പോര്‍ട്ടും,തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാം; സ്മാര്‍ട്ട് ടണല്‍ സംവിധാനം സൂപ്പര്‍ ഹിറ്റ്
പാസ്‌പോര്‍ട്ടും  തിരിച്ചറിയല്‍ രേഖയും കാണിക്കാതെ ദുബായ് വിമാനത്താവളത്തിലൂടെ യാത്രചെയ്യാം. യാത്ര രേഖകളോ, മനുഷ്യസഹായമോ ഒന്നുമില്ലാതെ തന്നെ യാത്രാ നടപടികള്‍ പൂര്‍ത്തികരിക്കാന്‍ അനുവദിക്കുന്ന സ്മാര്‍ട്ട് ടണല്‍  സംവിധാനത്തിലൂടെയുള്ള എമിഗ്രേഷന്‍ നടപടിയാണ് ഇപ്പോള്‍ ശ്രദ്ധായാകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ

More »

ഗ്രാന്‍ഡ് മോസ്‌കിന് അംഗീകാരം; ലോകത്തിലെ മികച്ച 10 ലാന്‍ഡ്മാര്‍ക്കുകളില്‍ അബുദാബിയിലെ ഷെയ്ഖ് സയദ് ഗ്രാന്‍ഡ് മോസ്‌കിന് മൂന്നാം സ്ഥാനം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 ലാന്‍ഡ്മാര്‍ക്കുകളില്‍ മൂന്നാം സ്ഥാനത്തെത്തി അബുദാബിയിലെ ഷെയ്ഖ് സയദ് ഗ്രാന്‍ഡ് മോസ്‌ക്. ഗ്ലോബല്‍ ട്രിപ്പ് അഡൈ്വസറായ ട്രിപ്പ് അഡൈ്വസറിന്റെ വിലയിരുത്തല്‍ പ്രകാരമാണിത്. ട്രിപ്പ്അഡൈ്വസറിന്റെ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ് പ്രകാരമാണ് വിലയിരുത്തല്‍. 68 രാജ്യങ്ങളില്‍ നിന്നുള്ള 759 ലാന്‍ഡ്മാര്‍ക്കുകളാണ് ഇവര്‍ പരിഗണിച്ചിട്ടുള്ളത്. ഷെയ്ഖ് സയദ്

More »

അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് ഉടന്‍ തുറക്കും; യാത്രക്കാരുടെ ശേഷി വര്‍ഷത്തില്‍ 4.5 കോടിയായി ഉയരും
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ലക്‌സ് (എംടിസി) ഉടന്‍ തന്നെ തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഇവിടെ പരിശീലന പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. രണ്ട് എത്തിഹാദ് വിമാനങ്ങളും  800 വളണ്ടിയര്‍മാരുമാണ് പരിശീലന പറക്കലിന്റെ ഭാഗമായത്. 1910 കോടി ദിര്‍ഹം മുതല്‍ മുടക്കിലാണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ സജ്ജമാക്കിയത്.ജനങ്ങളെ സ്വീകരിക്കുകയും

More »

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയിലെ ഇന്ത്യന്‍ നാവികനെ കടലില്‍ വീണ് കാണാതായി; കാണാതായത് ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍; സഹായാഭ്യര്‍ത്ഥനയുമായി കുടുംബം
ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഷിപ്പിംഗ് കമ്പനിയിലെ നാവികനെ ഇറാന്‍ ജലാതിര്‍ത്തിക്കുള്ളില്‍ കാണാതായി. നോയിഡ സ്വദേശി ആയുഷ് ചൗധരി (22) യെയാണ് ഈ മാസം 15 മുതല്‍ കാണാതായത്. കപ്പലില്‍ നിന്നു കടലില്‍ വീണ ആയുഷ് തിരകളില്‍ അകപ്പെടുകയായിരുന്നുവെന്നാണ് കമ്പനി അറിയിച്ചതെന്ന് സഹോദരി പ്രിയങ്ക ചൗധരി പറഞ്ഞു.  യുഎഇയിലെയും ഇന്ത്യയിലെയും അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും

More »

അവിഹിത ബന്ധമുണ്ടെന്ന് സംശയം; അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച് സന്ദേശങ്ങള്‍ പകര്‍ത്തിയ യുവതിക്ക് 3000 ദിര്‍ഹം പിഴ വിധിച്ച് റാസല്‍ഖൈമ കോടതി
അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് ടെക്‌സ്റ്റ് മെസേജുകള്‍ കൈമാറുകയും കോപ്പി ചെയ്യുകയും ചെയ്ത 3000 ദിര്‍ഹം പിഴ വിധിച്ച് റാസല്‍ഖൈമ കോടതി. യുവതിയില്‍ നിന്ന് 100 ദിര്‍ഹം അഭിഭാഷക തുകയായി സ്വീകരിക്കാനും കോടതി വിധിയുണ്ട്. അവിഹിത ബന്ധം സംശയിച്ചാണ് യുവതി ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചത്. തന്റെ സ്വകാര്യത ലംഘിച്ചുവെന്നും അനുവാദമില്ലാതെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍

More »

ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി വരുന്നു

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി

ജിസിസി ഏകീകൃത വീസ ; 30 ദിവസത്തിലേറെ അംഗ രാജ്യങ്ങളില്‍ തങ്ങാനായേക്കും

വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയില്‍ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളില്‍ താങ്ങാമെന്ന് സൂചന. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍ ,ബഹ്‌റൈന്‍, ഒമാന്‍ എന്നീ അംഗരാജ്യങ്ങള്‍

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച ശക്തമായ മഴ ലഭിച്ചു. റാസല്‍ഖൈമ, ഫുജൈറ എമിറേറ്റുകളിലാണ് കനത്ത മഴ പെയ്തത്. അജ്മാന്‍, ഷാര്‍ജ എമിറേറ്റുകളിലെ വിവിധയിടങ്ങളിലും മഴ ലഭിച്ചു. റാസല്‍ഖൈമയുടെ ചില പ്രദേശങ്ങളില്‍ തിങ്കളാഴ്ച ആലിപ്പഴ വര്‍ഷവുമുണ്ടായി. ഖോര്‍ഫക്കാന്‍, അല്‍ അരയ്ന്‍, മുവൈല,

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം

ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി ദുബായ് ഭരണകൂടം. ദുബായ് സ്ഥാപക നേതാവിന്റെ പേരിനോട് ചേര്‍ത്ത് അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ വിമാനത്താവളത്തിന്റെ യാത്രാ ടെര്‍മിനലിനായി തയ്യാറാക്കിയ രൂപരേഖയ്ക്ക് യുഎഇ വൈസ്

പ്രളയവേളയില്‍ ദുബായില്‍ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല

കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായ സമയത്ത് വാഹനമോടിക്കുമ്പോള്‍ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയുണ്ടാവില്ല. ഈ സമയത്തുണ്ടായ എല്ലാ ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പിഴകളും ഒഴിവാക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു. ദുബായ്