'തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെകുറിച്ച് എം വി ഗോവിന്ദന്‍

'തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെകുറിച്ച് എം വി ഗോവിന്ദന്‍
മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാന്‍ കണ്ടെത്തിയ വഴിയെന്നും സ്വന്തം ചെലവിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍ നിന്ന് ഒരു ഇടവേള ആരാണ് ആഗ്രഹിക്കാത്തതെന്നും അങ്ങനെ ഒരു ഇടവേളയ്ക്ക് കേന്ദ്ര ഗവണ്‍മെന്റിന്റെ സമ്മതം വാങ്ങിയാണ് മുഖ്യമന്ത്രി പോയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്വകാര്യ യാത്ര പോയാലും കേന്ദ്രസര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും അനുമതി വാങ്ങണം. ഇത് രണ്ടും വാങ്ങിയാണ് മുഖ്യമന്ത്രി പോയതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇത് വലിയ വാര്‍ത്തയാക്കി, ഇതുവരെ സംഭവിക്കാത്ത ഒരു കാര്യം പോലെ ചര്‍ച്ചയാക്കുകയാണ്. ഇതിനു പിന്നില്‍ ഒറ്റ കാരണമെയുള്ളുവെന്നും അത് രാഷ്ട്രിയ വിരോധമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ വിദേശയാത്ര ചര്‍ച്ചയാക്കുന്നത് കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഇടതുപക്ഷ വിരുദ്ധതയും ആണെന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends