അവിഹിത ബന്ധമുണ്ടെന്ന് സംശയം; അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച് സന്ദേശങ്ങള്‍ പകര്‍ത്തിയ യുവതിക്ക് 3000 ദിര്‍ഹം പിഴ വിധിച്ച് റാസല്‍ഖൈമ കോടതി

അവിഹിത ബന്ധമുണ്ടെന്ന് സംശയം; അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ച് സന്ദേശങ്ങള്‍ പകര്‍ത്തിയ യുവതിക്ക് 3000 ദിര്‍ഹം പിഴ വിധിച്ച് റാസല്‍ഖൈമ കോടതി

അനുവാദമില്ലാതെ ഭര്‍ത്താവിന്റെ ഫോണില്‍ നിന്ന് ടെക്‌സ്റ്റ് മെസേജുകള്‍ കൈമാറുകയും കോപ്പി ചെയ്യുകയും ചെയ്ത 3000 ദിര്‍ഹം പിഴ വിധിച്ച് റാസല്‍ഖൈമ കോടതി. യുവതിയില്‍ നിന്ന് 100 ദിര്‍ഹം അഭിഭാഷക തുകയായി സ്വീകരിക്കാനും കോടതി വിധിയുണ്ട്. അവിഹിത ബന്ധം സംശയിച്ചാണ് യുവതി ഭര്‍ത്താവിന്റെ ഫോണ്‍ പരിശോധിച്ചത്. തന്റെ സ്വകാര്യത ലംഘിച്ചുവെന്നും അനുവാദമില്ലാതെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ പകര്‍ത്തിയെന്നും ആരോപിച്ചാണ് യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയത്. റാസല്‍ഖൈമ പോലീസ് യുവതിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. കോടതിയില്‍ കുറ്റം സമ്മതിച്ച അവര്‍ എന്നാല്‍ തന്റെ ഭര്‍ത്താവിന് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ചു. സാമൂഹ്യ മാധ്യമത്തിലൂടെ ഭര്‍ത്താവ് നിരന്തരം ഒരു യുവതിയുമായി ചാറ്റ് ചെയ്തിരുന്നുവെന്നും ഇവര്‍ കോടതിയെ അറിയിച്ചു. സംശയമാണ് ഫോണ്‍ പരിശോധിക്കുന്നതിലേക്ക് തന്നെ നയിച്ചതെന്നും ഇവര്‍ പറഞ്ഞു.

ഒന്‍പത് വര്‍ഷമായി തന്റെ കക്ഷി സമാധാനപരമായ ഒരു കുടുംബജീവിത നയിക്കാന്‍ ശ്രമിച്ചു വരികയാണെന്നും എന്നാല്‍ അവര്‍ വഞ്ചിക്കപ്പെട്ടുവെന്നും പ്രതിഭാഗം വക്കീല്‍ വാദിച്ചു. ഭര്‍ത്താവിനെയോ മറ്റാരെയെങ്കിലുമോ അപായപ്പെടുത്തണമെന്ന ഉദ്ദേശം തന്റെ കക്ഷിക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിന് നിരന്തരമായി ഫോണ്‍കോളുകളും സന്ദേശങ്ങളും വരാന്‍ തുടങ്ങിയതോടുകൂടിയാണ് യുവതിയുടെ സംശയം വളര്‍ന്നത്. കോടതിയില്‍ നടന്ന 5 കൗണ്‍സിലിംഗ് സെഷനുകളിലൂടെ പ്രശ്‌നം പരിഹരിച്ചു.



Other News in this category



4malayalees Recommends