ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഇക്കുറി ലഭിച്ചത് 9 വയസ്സുകാരിയ്ക്ക്

ദുബായ് ഡ്യൂട്ടി ഫ്രീയിലെ കോടികളുടെ ഭാഗ്യം ഇക്കുറി ലഭിച്ചത് 9 വയസ്സുകാരിയ്ക്ക്
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണ ജാക്ക്‌പോട്ട് അടിച്ചത് 9 വയസ്സുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയ്ക്ക്. മുംബൈയില്‍ നിന്നുള്ള എലിസയ്ക്ക് ലഭിച്ചത് പത്തുലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 36 ലക്ഷം ദിര്‍ഹം. മകളുടെ ഭാഗ്യ നമ്പറായ ഒമ്പതു വരുന്ന 0333 എന്ന ടിക്കറ്റ് മ്പര്‍ എലിസയുടെ പിതാവാണ് തിരഞ്ഞെടുത്തത്.

19 വര്‍ഷമായി എലിസയുടെ മാതാപിതാക്കള്‍ ദുബായിലെ താമസക്കാരാണ് . പലപ്പോഴും ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുത്തിട്ടുണ്ട്.

എലിയ്കക്ക് ആറു വര്‍ഷം മുമ്പ് ഡ്യൂട്ടി ഫ്രീയുടെ 268000 യുഎസ് ഡോളര്‍ വിലയുള്ള ആഡംബര വാഹനം സമ്മാനമായി കിട്ടിയിരുന്നു. 1999 ല്‍ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് തുടങ്ങിയ ശേഷം ജാക്ക്‌പോട്ട് സമ്മാനം ലഭിക്കുന്ന 140ാമത് ഇന്ത്യന്‍ പ്രവാസിയാണ് എലിസ.

Other News in this category



4malayalees Recommends