UAE
ജമാല്‍ അബ്ദുല്‍നാസര്‍ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തില്‍ അഗ്നിബാധ. താമസക്കാരെ ഒഴിപ്പിച്ചു. ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. 13 നിലയുള്ള കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. അവധി ദിവസമായതിനാല്‍ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു ഫയര്‍ അലാം കേട്ടതോടെ താമസക്കാര്‍ അയല്‍വാസികളേയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപ്പെട്ടു. പൊലീസെത്തി തീ കൊടുത്തി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മുഴുവന്‍ താമസക്കാരേയും ഒഴിപ്പിച്ചു.
മൊബൈല്‍ ഫോണിലെ വോയിസ് ചാറ്റ് കാണിച്ചുകൊടുക്കാത്തതിന് കാമുകനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച യുവതിയ്ക്ക് ആറുമാസം തടവ്. ദുബായ് മുറഖബാത്തിലെ ഇരുവരും ഷെയര്‍ ചെയ്തു താമസിക്കുന്ന ഫ്‌ളാറ്റില്‍ 2022 ആഗസ്ത് 20നായിരുന്നു സംഭവം. അടുക്കളയില്‍ മറ്റൊരു സ്ത്രീയുമായി വോയ്‌സ് ചാറ്റില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാമുകനെ യുവതി കാണുകയും ഇതേ കുറിച്ച് ചോദ്യം ചെയ്തപ്പോള്‍
താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നതോടെ, യുഎഇയിലെ പള്ളികളില്‍ വെള്ളിയാഴ്ച ജുമുഅ പ്രഭാഷണവും നമസ്‌ക്കാരവും 10 മിനുട്ടില്‍ പരിമിതപ്പെടുത്താന്‍ രാജ്യത്തുടനീളമുള്ള ഇമാമുകളോട് അധികൃതര്‍ ആഹ്വാനം ചെയ്തു. രാജ്യത്തെ പള്ളികള്‍ക്കകത്ത് എയര്‍കണ്ടീഷന്‍ ചെയ്തിട്ടുണ്ടെങ്കിലും പള്ളികള്‍ നിറഞ്ഞ് ജുമുഅ പ്രാര്‍ഥനയ്‌ക്കെത്തുന്ന വിശ്വാസികള്‍ പുറത്ത് വെയിലില്‍ പ്രാര്‍ഥന നടത്തുന്ന
ചൂടില്‍ ഉരുകി യുഎഇ. ഇന്നലെ ഉച്ചയ്ക്ക് 2ന് അല്‍ഐനിലെ ഉംഅസിമുല്‍ രേഖപ്പെടുത്തിയ താപനില 50.3 ഡിഗ്രി സെല്‍ഷ്യസ്. തിങ്കളാഴ്ച അബുദാബി ഷവാമഖില്‍ 50.6 രേഖപ്പെടുത്തിയത് 50.6 ഡിഗ്രി സെല്‍ഷ്യസ്. ഈ മാസം 21 ന് അല്‍ദഫ്ര മേഖലയിലെ മെസൈറയില്‍ 49.9 ഡിഗ്രി രേഖപ്പെടുത്തിയിരുന്നു. ജൂലൈ ആഗസ്ത് മാസങ്ങളില്‍ 45-50 ഡിഗ്രിക്കിടയില്‍ താപനില ഉയരുന്നത് യുഎഇയില്‍
യുഎഇ സന്ദര്‍ശനം നടത്തി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. യുഎഇ വിദേശകാര്യമന്ത്രി അബുദുള്ള ബിന്‍ സയിദ് അല്‍ നഹ്യാനുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകളാണ് നടന്നതെന്ന് ജയശങ്കര്‍ വ്യക്തമാക്കി. പ്രാദേശിക വിഷയങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ
യുഎഇ സന്ദര്‍ശിക്കുന്ന ഒരു ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് യുഎഇയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഷോപ്പിംഗ് നടത്താനും ഭക്ഷണം കഴിക്കാനും മറ്റുമായി നിലവിലുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ആപ്പ് വഴി പണം അടയ്ക്കാം ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് അവരുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന PhonePe അല്ലെങ്കില്‍ Google Pay പോലെയുള്ള ഇഷ്ടപ്പെട്ട UPI
ശക്തമായ മഴയില്‍ ദുബായ് നഗരം വെള്ളത്തിനടിയിലാവുന്ന സ്ഥിതിക്ക് ശാശ്വത പരിഹാരമാവുന്നു. എത്ര വലിയ മഴ പെയ്താലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള വിപുലമായ ഓഴുചാല്‍ പദ്ധതിയാണ് ദുബായ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. 3000 കോടി ദിര്‍ഹം ചെലവുവരുന്ന മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കുന്നതിനുള്ള സംയോജിത പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും
കടുത്ത വേനലില്‍ ചുട്ടുപൊള്ളുന്ന യുഎഇയില്‍ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോഡ് താപനില. 49.9 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ഈ വേനല്‍ക്കാലത്ത് അനുഭവപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3:15ന്, അല്‍ ദഫ്ര മേഖലയിലെ മെസൈറയിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി
യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വലിച്ചെറിഞ്ഞതോടെ വിമാനത്തിലെ കാര്‍പറ്റിന് തീ പിടിക്കുകയും ഉടന്‍ കെടുത്തുകയും ചെയ്തതായി എയര്‍ അറേബ്യ അധികൃതര്‍ അറിയിച്ചു. ഇന്നലെ അര്‍ധരാത്രി അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കു പുറപ്പെടാനൊരുങ്ങിയ എയര്‍ അബ്യേ അബുദാബി വിമാനത്തിലായിരുന്നു സംഭവം. ആളപായമോ പരുക്കോ വലിയ നാശനഷ്ടമോ