UAE

ഭക്ഷണത്തിന് ടിപ്പ് നല്‍കിയത് 20 ലക്ഷം രൂപ; ദുബായിലെ റെസ്റ്റോറന്റ് ജീവനക്കാര്‍ ഞെട്ടി
അത്താഴ ഭക്ഷണം കഴിച്ച ശേഷം 20 ലക്ഷം രൂപയിലധികം ടിപ്പ്.  ദുബായ് ജുമൈറയിലെ സാള്‍ട്ട് ബേ നുസ്‌റത്ത് സ്റ്റീക്ക് ഹൗസില്‍ ഭക്ഷണം കഴിച്ച ഉപഭോക്താവ് ജീവനക്കാര്‍ക്ക് പാരിതോഷികമായി നല്‍കിയത് 9,0000 ദിര്‍ഹം (20,36,375 രൂപ). റെസ്റ്റോറന്റ് ഉടമ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ബില്ല് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ 5.3 കോടി ഫോളോവേഴ്‌സുള്ള തുര്‍ക്കി ഷെഫും റെസറ്റോറന്റ് ഉടമയും നടത്തിപ്പുകാരനുമായ നുസ്‌റത്ത് ഗോക്‌സെ ആണ് ബില്ലിന്റെ ചിത്രം പങ്കുവച്ചത്. 'പണം വരും, പണം പോകും' എന്ന അടിക്കുറിപ്പോടെയാണ് 40 കാരന്റെ പോസ്റ്റ്. ഭക്ഷണത്തിനായി 3,98,630 ദിര്‍ഹവും (90,19,288 രൂപ) ടിപ്പായി 9,0000 ദിര്‍ഹവും (20,36,375 രൂപ) നല്‍കിയതായി ബില്ലില്‍ കാണിക്കുന്നു.  

More »

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി 7 മുതല്‍
13ാമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ (എസ്എല്‍എഫ്) ഫെബ്രുവരി ഏഴിന് ആരംഭിക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം 18 നാണ് സമാപിക്കുക. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഷാര്‍ജയിലെ സാംസ്‌കാരിക

More »

കൂടുതല്‍ ഇവി ചാര്‍ജിങ് സ്റ്റേഷനുകളുമായി ഷാര്‍ജ
പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ വ്യാപകമാക്കുന്ന ഷാര്‍ജയില്‍ നൂറുകണക്കിന് ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു. ബീ അയുമായി സഹകരിച്ച് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. നഗരത്തിലും ജനങ്ങള്‍ കൂടുതലെത്തുന്ന മറ്റു സ്ഥലങ്ങളിലും ഉള്‍പ്രദേശങ്ങളിലും ചാര്‍ജിങ്

More »

അഹ്ലന്‍ മോദി' ; അബുദബിയില്‍ പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങി
യുഎഇയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന 'അഹ് ലന്‍ മോദി' പരിപാടിയുടെ ഒരുക്കങ്ങള്‍ തുടങ്ങി. ഫെബ്രുവരി 13ന് ഷെയ്ഖ് സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രവാസി ഇന്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനമായി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. യുഎഇയിലെ 150 തില്‍ അധികം ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളുടെ

More »

ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ടു; രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍
എമിറേറ്റില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില്‍ കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികളെ ദുബായില്‍ അറസ്റ്റ് ചെയ്തു. അനില്‍ കുമാറിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. 'ടി സിങ് ട്രേഡിങ്' എന്ന സ്ഥാപനത്തിലെ പിആര്‍ഒ ആയിരുന്ന

More »

വാഹനം ഓഫാക്കാതെ പുറത്തുപോയാല്‍ അഞ്ഞൂറു ദിര്‍ഹം പിഴ
എന്‍ജിന്‍ ഓഫ് ആക്കാതെ വാഹനത്തില്‍ നിന്ന് പുറത്തുപോകുന്ന ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്. വാഹനം ഓഫ് ആക്കാതെ ഇന്ധനം നിറയ്ക്കുക, എടിഎം മെഷീനുകളില്‍ നിന്ന് പണം എടുക്കുക, പ്രാര്‍ത്ഥനയ്ക്ക് പോകുക എന്നീ കുറ്റങ്ങള്‍ക്കെല്ലാം പിഴ ഈടാക്കും. അതിന് അപകട സാധ്യത കൂടുതലായതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ പൊലീസ്

More »

അബുദബി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചിടുമെന്ന് യുഎഇ ഗതാഗത വകുപ്പ്
 ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍. ഇന്ന് രാത്രി 11 മണി മുതല്‍ ജനുവരി 22 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെയാണ് റോഡ് അടച്ചിടുക. റോഡ് ഭാഗികമായി അടച്ചുപൂട്ടുമെന്ന് എക്‌സിലൂടെയാണ് അധികൃതര്‍ അറിയിച്ചത്. ദുബായിലേക്കുള്ള രണ്ട് ഇടതു പാതകള്‍ അടച്ചിടും. ചുവപ്പ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകളാണ്

More »

നോള്‍ കാര്‍ഡിന്റെ മിനിമം ടോപ് അപ് ചാര്‍ജ് നിരക്ക് അഞ്ചു ദിര്‍ഹത്തില്‍ നിന്ന് 20 ദിര്‍ഹമായി ഉയര്‍ത്തി ദുബായ്
നോള്‍ കാര്‍ഡിന്റെ മിനിമം ടോപ് അപ് ചാര്‍ജ് നിരക്ക് അഞ്ചു ദിര്‍ഹത്തില്‍ നിന്ന് 20 ദിര്‍ഹമായി ഉയര്‍ത്തി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). കാര്‍ഡിലെ മിനിമം ബാലന്‍സ് 7.50ല്‍ നിന്ന് 15 ദിര്‍ഹമായും വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. ദുബായ് മെട്രോ, ബസുകള്‍, ട്രാമുകള്‍, വാട്ടര്‍ ബസുകള്‍, ടാക്‌സികള്‍ ഉള്‍പ്പടെയുള്ള

More »

5000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ എമിറേറ്റ്‌സ്
എമിറേറ്റ്‌സ് എയര്‍ലൈന്‍ 5000 കാബിന്‍ ക്രൂവിനെ റിക്രൂട്ട് ചെയ്യുന്നു. പുതുതായി ഓര്‍ഡര്‍ ചെയ്ത എ 350 വിമാനം ലഭിക്കുന്നതിനോട് അനുബന്ധിച്ചാണ് റിക്രൂട്ട്‌മെന്റ് ബോയിങ് 777 എക്‌സ് വിമാനം 2025 ലും ലഭ്യമാകും. ഒരു വര്‍ഷമെങ്കിലും ഹോസ്പിറ്റാലിറ്റി, കസ്റ്റമര്‍ സര്‍വീസ് രംഗത്ത് പരിചയമുള്ള ബിരുദധാരികളെയാണ് പരിഗണിക്കുക. പാര്‍ട് ടൈമായും ചേരാം. ആറ് ഉപഭൂഖണ്ഡങ്ങളിലെ 460 നഗരങ്ങളിലായി അഭിമുഖത്തിന്

More »

യുഎഇയില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് 10 വര്‍ഷ വിസ

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും വക്താക്കള്‍ക്കുമായി പുതിയ ദീര്‍ഘകാല റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ. 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന വിസ 'ബ്ലൂ റെസിഡന്‍സി' എന്ന പേരിലാണ് അറിയപ്പെടുക. പരിസ്ഥിതി സംരക്ഷണ രംഗത്ത് അസാധാരണമായ പരിശ്രമങ്ങള്‍ നടത്തുകയും സംഭാവനകള്‍ നല്‍കുകയും ചെയ്ത

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും

അജ്മാനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആപ് പുറത്തിറക്കി

അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി ഡ്രൈവര്‍ക്കായി കാബി ആപ്ലിക്കേഷന്‍ നടപ്പാക്കുന്നു. ആദ്യ പരീക്ഷണ ഘട്ടമെന്ന നിലയില്‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്ന തുക, പ്രവര്‍ത്തന മികവിന്റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം

ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി വരുന്നു

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി

ജിസിസി ഏകീകൃത വീസ ; 30 ദിവസത്തിലേറെ അംഗ രാജ്യങ്ങളില്‍ തങ്ങാനായേക്കും

വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയില്‍ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളില്‍ താങ്ങാമെന്ന് സൂചന. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍ ,ബഹ്‌റൈന്‍, ഒമാന്‍ എന്നീ അംഗരാജ്യങ്ങള്‍