ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി 7 മുതല്‍

ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ ഫെബ്രുവരി 7 മുതല്‍
13ാമത് ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവല്‍ (എസ്എല്‍എഫ്) ഫെബ്രുവരി ഏഴിന് ആരംഭിക്കും. 12 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷം 18 നാണ് സമാപിക്കുക. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഷാര്‍ജയിലെ സാംസ്‌കാരിക ഇടങ്ങളും പ്രകൃതിദത്തമായ കേന്ദ്രങ്ങളും പ്രധാന ലാന്‍ഡ്മാര്‍ക്കുകളും ദീപാലംകൃതമാവും. ലോകപ്രശസ്ത കലാകാരന്മാരാണ് വൈദ്യുത ദീപങ്ങള്‍ കൊണ്ട് വിസ്മയിപ്പിക്കുന്ന കലാപരമായ പ്രദര്‍ശനങ്ങള്‍ തയ്യാറാക്കുക. അന്താരാഷ്ട്ര കലാകാരന്മാര്‍ സൂക്ഷ്മമായി രൂപകല്പന ചെയ്ത പതിനഞ്ചിലധികം അതിമനോഹരമായ ലൈറ്റ് ഷോകള്‍ ഫെസ്റ്റിവലില്‍ അവതരിപ്പിക്കും. 12 പ്രധാന സ്ഥലങ്ങളില്‍ തുടര്‍ച്ചയായി 12 ദിവസങ്ങളിലും ഇത് കാണാം. വൈകിട്ട് 6 മണി മുതല്‍ 11 മണി വരെയാണ് പ്രദര്‍ശനങ്ങള്‍. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ തുടരും.

Other News in this category



4malayalees Recommends