നോള്‍ കാര്‍ഡിന്റെ മിനിമം ടോപ് അപ് ചാര്‍ജ് നിരക്ക് അഞ്ചു ദിര്‍ഹത്തില്‍ നിന്ന് 20 ദിര്‍ഹമായി ഉയര്‍ത്തി ദുബായ്

നോള്‍ കാര്‍ഡിന്റെ മിനിമം ടോപ് അപ് ചാര്‍ജ് നിരക്ക് അഞ്ചു ദിര്‍ഹത്തില്‍ നിന്ന് 20 ദിര്‍ഹമായി ഉയര്‍ത്തി ദുബായ്
നോള്‍ കാര്‍ഡിന്റെ മിനിമം ടോപ് അപ് ചാര്‍ജ് നിരക്ക് അഞ്ചു ദിര്‍ഹത്തില്‍ നിന്ന് 20 ദിര്‍ഹമായി ഉയര്‍ത്തി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ). കാര്‍ഡിലെ മിനിമം ബാലന്‍സ് 7.50ല്‍ നിന്ന് 15 ദിര്‍ഹമായും വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു.

ദുബായ് മെട്രോ, ബസുകള്‍, ട്രാമുകള്‍, വാട്ടര്‍ ബസുകള്‍, ടാക്‌സികള്‍ ഉള്‍പ്പടെയുള്ള പൊതുഗതാഗതങ്ങളില്‍ യാത്ര ചെയ്യാനായി പ്രീപെയ്ഡ് സ്മാര്‍ട്ട് കാര്‍ഡ് എന്ന നിലയിലാണ് നോള്‍ കാര്‍ഡ് ഉപയോഗിക്കുന്നത്. പാര്‍ക്കിംഗ്, ദുബായ് പബ്ലിക് പാര്‍ക്കുകളിലേക്കുള്ള പ്രവേശനം, ഇത്തിഹാദ് മ്യൂസിയം, നഗരത്തിന് ചുറ്റുമുള്ള 2,000ലധികം ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, സ്റ്റോറുകളിലും നോള്‍ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.

നഗരത്തിലെ വിവിധ ഇടങ്ങളില്‍ സ്ഥാപിച്ചിട്ടുളള ആര്‍ടിഎയുടെ ടിക്കറ്റ് വെന്‍ഡിങ് മെഷീന്‍, സോളാര്‍ ടോപ് അപ് മെഷീന്‍, നോള്‍ പേ ആപ്പ് എന്നിവയിലൂടെ നോള്‍ കാര്‍ഡ് റീ ചാര്‍ജ് ചെയ്യാനുളള സൗകര്യമുണ്ട്. ഈ കാര്‍ഡ് ഉപയോ?ഗിച്ച് ഷോപ്പിംഗ് നടത്തുമ്പോള്‍ പ്രത്യേക ഓഫറുകള്‍ ലഭിക്കും. കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഇളവുകളും ആര്‍ടിഎ നല്‍കാറുണ്ട്.

Other News in this category



4malayalees Recommends