ഭക്ഷണത്തിന് ടിപ്പ് നല്‍കിയത് 20 ലക്ഷം രൂപ; ദുബായിലെ റെസ്റ്റോറന്റ് ജീവനക്കാര്‍ ഞെട്ടി

ഭക്ഷണത്തിന് ടിപ്പ് നല്‍കിയത് 20 ലക്ഷം രൂപ; ദുബായിലെ റെസ്റ്റോറന്റ് ജീവനക്കാര്‍ ഞെട്ടി
അത്താഴ ഭക്ഷണം കഴിച്ച ശേഷം 20 ലക്ഷം രൂപയിലധികം ടിപ്പ്. ദുബായ് ജുമൈറയിലെ സാള്‍ട്ട് ബേ നുസ്‌റത്ത് സ്റ്റീക്ക് ഹൗസില്‍ ഭക്ഷണം കഴിച്ച ഉപഭോക്താവ് ജീവനക്കാര്‍ക്ക് പാരിതോഷികമായി നല്‍കിയത് 9,0000 ദിര്‍ഹം (20,36,375 രൂപ). റെസ്റ്റോറന്റ് ഉടമ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ബില്ല് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ 5.3 കോടി ഫോളോവേഴ്‌സുള്ള തുര്‍ക്കി ഷെഫും റെസറ്റോറന്റ് ഉടമയും നടത്തിപ്പുകാരനുമായ നുസ്‌റത്ത് ഗോക്‌സെ ആണ് ബില്ലിന്റെ ചിത്രം പങ്കുവച്ചത്. 'പണം വരും, പണം പോകും' എന്ന അടിക്കുറിപ്പോടെയാണ് 40 കാരന്റെ പോസ്റ്റ്. ഭക്ഷണത്തിനായി 3,98,630 ദിര്‍ഹവും (90,19,288 രൂപ) ടിപ്പായി 9,0000 ദിര്‍ഹവും (20,36,375 രൂപ) നല്‍കിയതായി ബില്ലില്‍ കാണിക്കുന്നു.

Other News in this category



4malayalees Recommends