അബുദബി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചിടുമെന്ന് യുഎഇ ഗതാഗത വകുപ്പ്

അബുദബി ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചിടുമെന്ന് യുഎഇ ഗതാഗത വകുപ്പ്
ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ റോഡ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍. ഇന്ന് രാത്രി 11 മണി മുതല്‍ ജനുവരി 22 തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിവരെയാണ് റോഡ് അടച്ചിടുക. റോഡ് ഭാഗികമായി അടച്ചുപൂട്ടുമെന്ന് എക്‌സിലൂടെയാണ് അധികൃതര്‍ അറിയിച്ചത്.

ദുബായിലേക്കുള്ള രണ്ട് ഇടതു പാതകള്‍ അടച്ചിടും. ചുവപ്പ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്ന പാതകളാണ് അടച്ചിടുന്നത്. പച്ച നിറത്തിലുള്ളവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends