UAE

ഇത്തിഹാദില്‍ ന്യൂ ഇയര്‍ ഓഫര്‍; ജനുവരി 18വരെ ടിക്കറ്റ് ബുക്ക് ചെയ്യാം
പുതുവത്സര ഓഫറുമായി ഇത്തിഹാദ് എയര്‍വെയ്‌സ്. ജനുവരി 13 മുതല്‍ 18വരെ ടിക്കറ്റ് നിരക്കില്‍ ഓഫ!ര്‍ ലഭിക്കും. അബുദബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഇക്കണോമിക് ക്ലാസിന് 895 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ജനുവരി 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്. ക്വാലാലംപൂരിലേക്കും ബാങ്കോക്കിലേക്കും 2,495 ദിര്‍ഹം, ഒസാക്കയിലേക്ക് 4995 ദിര്‍ഹം, ബിസിനസ് ക്ലാസ് നിരക്ക് 8,995 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു. പ്രവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമെന്ന നിലയില്‍ ഇത്തിഹാദ് ജനുവരി ആദ്യവാരത്തില്‍ അബുദബിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കോഴിക്കോട്ടേക്കും പ്രതിദിന സര്‍വീസുകള്‍ നടത്തിയതിനു പിന്നാലെയാണ് പുതിയ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.      

More »

റോഡരികിലെ നിര്‍മ്മാണങ്ങള്‍ക്ക് ആര്‍ടിഎ അനുമതി നിര്‍ബന്ധം
പാര്‍പ്പിട കേന്ദ്രങ്ങള്‍ക്കു മുന്നിലെ റോഡുകളോടു ചേര്‍ന്നു താല്‍ക്കാലിക നിര്‍മ്മാണങ്ങള്‍, കൃഷി തുടങ്ങി സ്വകാര്യ വ്യക്തികള്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആര്‍ടിഎയുടെ മുന്‍കൂര്‍ അനുമതി വേണം. അനുമതിയില്ലാതെ ടെന്റുകള്‍ നിര്‍മിക്കുക, നോ പാര്‍ക്കിങ് ബോര്‍ഡിങ് സ്ഥാപിക്കുക, ടൈലുകള്‍ മാറ്റുക, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക തുടങ്ങിയവ നിരീക്ഷിച്ചു

More »

തണുപ്പേറുന്നു ; അല്‍ഐനില്‍ 5.3 ഡിഗ്രി രേഖപ്പെടുത്തി
രാജ്യത്ത് താപനില ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പുതുവര്‍ഷം പിറന്ന ശേഷം രാജ്യത്തെ കുറഞ്ഞ താപനില അല്‍ഐനിലെ റക്‌ന പ്രദേശത്ത് രേഖപ്പെടുത്തി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില ഒറ്റസംഖ്യയിലേക്ക് താഴ്ന്നതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റാസല്‍ഖൈമയിലെ പര്‍വത മേഖലയായ ജബല്‍ജൈസില്‍ കഴിഞ്ഞ ദിവസങ്ങളില്‍ 7.2 ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. വീണ്ടും തണുപ്പേറുമെന്നാണ്

More »

യുഎഇയില്‍ യൂസഫലിയ്ക്ക് ഗോള്‍ഡന്‍ ജൂബിലി നിറവ്; സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ചു
ലുലുഗ്രൂപ്പ് എംഡിയും ചെയര്‍മാനുമായ എം എ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്ക് ആദരവായി പ്രഖ്യാപിച്ച 50 കുട്ടികള്‍ക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ച് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്. ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ ഷംഷീര്‍ വയലിലാണ് 'ഗോള്‍ഡന്‍ ഹാര്‍ട്ട്' എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ

More »

ശൈത്യകാല ക്യാമ്പയിന് യുഎഇയില്‍ തുടക്കമായി
നാലമത് ശൈത്യകാല ക്യാമ്പയിന് യുഎഇയില്‍ തുടക്കമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് പ്രഖ്യാപനം നടത്തിയത്. ലോകത്തെ ഏറ്റവും മികച്ച ക്യാമ്പയിന്‍ എന്ന പേരിലാണ് ക്യാമ്പയിന്‍. എമിറേറ്റ്‌സിലുടനീളമുള്ള ദ്വീപുകള്‍, ബീച്ചുകള്‍, ബസാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാംസ്‌കാരിക ഹോട്ട്‌സ്‌പോട്ടുകളുടേയും ഒരു

More »

കാറിനു പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ ഒളിപ്പിച്ച് മനുഷ്യക്കടത്ത്; പിടിക്കൂടി ഷാര്‍ജ കസ്റ്റംസ്
എസ്യുവി കാറുകളുടെ പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ ചെറിയ പെട്ടികളിലാക്കി മനുഷ്യക്കടത്ത് നടത്താന്‍ ശ്രമിച്ച രണ്ട് പേരെ പിടിക്കൂടി. ഷാര്‍ജ കസ്റ്റംസ് അധികൃതര്‍ ആണ് ഇവരെ പിടിക്കൂടിയത്. റോഡുകളില്‍ എക്‌സ്‌റേ സ്‌കാനറുകള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ പരിശോധന നടത്തിയപ്പോള്‍ ആണ് ഇവരെ കണ്ടെത്തിയത്. ഇവരെ യുഎഇയിലേക്ക് ആണ് കടത്താന്‍ ശ്രമിച്ചത്. ആധുനിക രീതിയിലുള്ള

More »

യുഎഇയില്‍ മോട്ടോര്‍ സൈക്കിളില്‍ വാഹനമിടിച്ച് മലയാളി മരിച്ചു
മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ യുഎഇയിലെ അല്‍ഐനില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ വൈലത്തൂര്‍ സ്വദേശി സമീര്‍ (40) ആണ് മരിച്ചത്. സമീര്‍ ഓടിച്ചിരുന്ന ബൈക്കില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അല്‍ഐന്‍ അല്‍വഗാനില്‍ ഫെയ്മസ് ഫ്‌ളവര്‍ മില്‍ ജീവനക്കാരനായിരുന്നു. കുറ്റിപ്പാല കഴുങ്ങിലപ്പടി സ്വദേശി മായിന്‍ ഹാജി തടത്തിപറമ്പില്‍ മകനാണ്. തിത്തീമുവാണ് മാതാവ്. ഭാര്യ:

More »

പുതുവര്‍ഷത്തില്‍ ജബല്‍ അലിയിലെ ക്ഷേത്രത്തിലെത്തിയത് 40000 പേര്‍
പുതുവര്‍ഷ ദിനത്തില്‍ ജബല്‍ അലിയിലെ ഹിന്ദുക്ഷേത്രത്തിലെത്തിയത് 40000 പേര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12000 പേര്‍ അധികമായി എത്തിയെന്ന് ക്ഷേത്രം ഭാരാഹികള്‍ അറിയിച്ചു. മണിക്കൂറില്‍ 2000 പേര്‍ ദര്‍ശനം നടത്തി. വിശേഷ ദിവസങ്ങളില്‍ 25000 ല്‍ അധികം ഭക്തര്‍ ഇവിടെ എത്താറുണ്ട്. തിങ്കള്‍ മുതല്‍ വെള്ളിവരെ മൂവായിരം-നാലായിരം എന്നതാണ് കണക്ക്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഇത് ആറായിരം-എണ്ണായിരം ആയി

More »

യുഎഇയില്‍ കൂടുതല്‍ മഴ വരും? 2024-ലെ ആദ്യത്തെ ക്ലൗഡ് സീഡിംഗ് ദൗത്യത്തിന് തുടക്കമായി; ഹട്ടാ, അല്‍ എയിന്‍, ഫുജെയ്‌റ എന്നിവിടങ്ങളില്‍ നടപ്പാക്കി
2023 ഡിസംബറിന് സാധാരണയേക്കാള്‍ കുറഞ്ഞ മഴയാണ് യുഎഇയ്ക്ക് ലഭിച്ചത്. ഇത് ചെറിയ തോതിലുള്ള വിന്ററിലേക്ക് നയിക്കുകയും ചെയ്തു. എന്നിരുന്നാലും 2024 ആരംഭത്തില്‍ തന്നെ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ തുടക്കം കുറിച്ച് കൊണ്ട് കാലാവസ്ഥയില്‍ മാറ്റം വരുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു.  യുഎഇയില്‍ നടക്കുന്ന ക്ലൗഡ് സീഡിംഗിലൂടെ ഓരോ വര്‍ഷവും പെയ്യുന്ന മഴയില്‍ ചുരുങ്ങിയത് 15% വര്‍ദ്ധനവ് ലഭിക്കാറുണ്ട്.

More »

മഴക്കെടുതി; ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറെന്ന് യുഎഇ ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍

കഴിഞ്ഞ മാസം യുഎഇയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതിന് പിന്നാലെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാണെന്ന് യുഎഇ ഫെഡറല്‍ ബാങ്കുകള്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും ബാങ്കുകള്‍ സാമ്പത്തിക സഹായവും ദുരിതാശ്വാസ

പ്രധാന സ്ഥലങ്ങളില്‍ പത്തു മിനിറ്റിനുള്ളിലെത്താം ; ഒരാള്‍ക്ക് 350 ദിര്‍ഹം ; ദുബായില്‍ എയര്‍ ടാക്‌സിയില്‍ പറക്കാം

അടുത്തവര്‍ഷം അവസാനത്തോടെ ദുബായില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് കരുതുന്ന ആര്‍ടിഎ എയര്‍ടാക്‌സിയില്‍ ഒരാള്‍ക്ക് യാത്ര ചെയ്യാനുള്ള ചെലവ് 350 ദിര്‍ഹം . യുഎസ് ആസ്ഥാനമായുള്ള ഏവിയേഷന്‍ കമ്പനിയാണ് ഇതിനു പിന്നില്‍. യാത്രക്കാര്‍ക്ക് ആകാശത്ത് നിന്നുള്ള മനോഹരമായ നഗരക്കാഴ്ചകള്‍ ആസ്വദിക്കാനാകും

അജ്മാനില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആപ് പുറത്തിറക്കി

അജ്മാന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ടാക്‌സി ഡ്രൈവര്‍ക്കായി കാബി ആപ്ലിക്കേഷന്‍ നടപ്പാക്കുന്നു. ആദ്യ പരീക്ഷണ ഘട്ടമെന്ന നിലയില്‍ നടപ്പാക്കിയ ആപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യാത്ര വരുമാനം, പിരിഞ്ഞു കിട്ടുന്ന തുക, പ്രവര്‍ത്തന മികവിന്റെ തോത് എന്നിവയുടെ ട്രാക്കിങ് അടക്കം

ദുബായില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പദ്ധതി വരുന്നു

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സമഗ്ര പദ്ധതി വരുന്നു. പ്രത്യേകിച്ച് കുട്ടികള്‍ സ്‌കൂളിലേക്കും മുതിര്‍ന്നവര്‍ ഓഫീസുകളിലേക്കും പോവുകയും അവര്‍ തിരികെ വീടുകളിലേക്ക് വരികയും ചെയ്യുന്ന സമയങ്ങളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ഇതിന് പരിഹാരമായി പുതിയ നടപടികളുമായി

ജിസിസി ഏകീകൃത വീസ ; 30 ദിവസത്തിലേറെ അംഗ രാജ്യങ്ങളില്‍ തങ്ങാനായേക്കും

വര്‍ഷാവസാനത്തോടെ പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന ജിസിസി ഏകീകൃത വീസയില്‍ 30 ദിവസത്തിലേറെ അംഗരാജ്യങ്ങളില്‍ താങ്ങാമെന്ന് സൂചന. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൂഖാണ് ഇക്കാര്യം സൂചിപ്പിച്ചത്. സൗദി, യുഎഇ, കുവൈത്ത്, ഖത്തര്‍ ,ബഹ്‌റൈന്‍, ഒമാന്‍ എന്നീ അംഗരാജ്യങ്ങള്‍

യുഎഇയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

യുഎഇയുടെ തെക്ക് പടിഞ്ഞാറ് മേഖലകളില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ഷാര്‍ജയിലും ദുബായിലും നേരിയ ചാറ്റല്‍ മഴ പെയ്യാം. അറേബ്യന്‍ കടലിലെ ന്യൂന മര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. തീര പ്രദേശങ്ങളിലും