ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ടു; രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍

ദുബായില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ടു; രണ്ട് പാക് സ്വദേശികള്‍ അറസ്റ്റില്‍
എമിറേറ്റില്‍ മലയാളിയെ കൊന്ന് കുഴിച്ചിട്ടു. തിരുവനന്തപുരം മുട്ടട സ്വദേശി അനില്‍ കുമാര്‍ വിന്‍സന്റ് (60) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില്‍ കുമാര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജീവനക്കാരനടക്കം രണ്ട് പാക് സ്വദേശികളെ ദുബായില്‍ അറസ്റ്റ് ചെയ്തു. അനില്‍ കുമാറിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.

'ടി സിങ് ട്രേഡിങ്' എന്ന സ്ഥാപനത്തിലെ പിആര്‍ഒ ആയിരുന്ന അനില്‍കുമാറിനെ ഈ മാസം രണ്ട് മുതല്‍ കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അനില്‍ കുമാറിനെ കഴുത്ത് ഞെരിച്ച് കൊന്ന് ഷാര്‍ജയിലെ മരുഭൂമിയില്‍ കുഴിച്ചുമൂടി എന്ന വിവരം ലഭിച്ചത്. ജനുവരി 12ന് മൃതദേഹം പൊലീസ് കണ്ടെടുത്തുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

36 വര്‍ഷമായി ഈ കമ്പനിയിലെ ജീവനക്കാരനാണ് അനില്‍കുമാര്‍. ഇദ്ദേ?ഹം ശാസിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചെതെന്നാണ് വിവരം. അതേസമയം, കേസിലെ പ്രതിയായ മറ്റൊരു പാക് സ്വദേശി നാടുവിട്ടതായാണ് ലഭിക്കുന്ന വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച ശേഷം നാളെ മുട്ടട ഹോളിക്രോസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കുമെന്ന് സഹോദരന്‍ അശോക് കുമാര്‍ അറിയിച്ചു. ദുബായില്‍ അനില്‍ കുമാര്‍ ജോലിചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് അനില്‍കുമാറിന്റെ ജേഷ്ഠ സഹോദന്‍ അശോക് കുമാര്‍.

Other News in this category



4malayalees Recommends