Saudi Arabia

ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്
ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവര്‍ക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ത്യ, യുഎഇ, അമേരിക്ക, ജര്‍മനി, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, ലെബനോന്‍, ഈജിപ്ത്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് . എന്നാല്‍ ഈ രാജ്യങ്ങളില്‍നിന്നുള്ള  സൗദി പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് പ്രവേശനം നല്‍കും. കോവിഡ് വൈറസ് പടരാതിരിക്കാനുള്ള രാജ്യത്തിന്റെ മുന്‍കരുതല്‍ നടപടികളുടെ

More »

സൗദിയില്‍ ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് തൊഴില്‍ മന്ത്രാലയം
ഓണ്‍ലൈന്‍ വഴിയുള്ള കസ്റ്റമര്‍ സര്‍വീസ് ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി നിശ്ചയിച്ച് തൊഴില്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത്തരം ജോലികളില്‍ ഇനി വിദേശികളെ നിയമിക്കാന്‍ പാടില്ല. ഫോണ്‍, ഇമെയില്‍, സോഷ്യല്‍ മീഡിയ വഴിയുള്ള സേവനങ്ങളിലെല്ലാം സൗദികള്‍ മാത്രമേ ഇനി പാടുള്ളൂ. സൗദിയിലെ വിവിധ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ വഴി ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്ന ജോലികളുണ്ട്. ഇതാണ്

More »

കടുത്ത നടപടികളുമായി സൗദി ; കോവിഡ് പ്രതിരോധം ശക്തമാക്കി ; ലംഘിച്ചാല്‍ വന്‍ തുക പിഴ
സൗദി അറേബ്യയില്‍ കോവിഡ് രോഗികള്‍ വര്‍ധിച്ച് തുടങ്ങിയതോടെ ആരോഗ്യ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി തുടങ്ങി. പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടുതല്‍ മേഖലകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി അധികൃതര്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കിഴക്കന്‍

More »

അന്താരാഷ്ട്ര സര്‍വീസിനൊരുങ്ങി സൗദി എയര്‍ലൈന്‍സ്
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീങ്ങാനിരിക്കെ യാത്രക്ക് സജ്ജമായി സൗദി എയര്‍ലൈന്‍സ്. സിവില്‍ ഏവിയേഷന്‍ അതോരിറ്റിയുമായി സഹകരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. യാത്രാവിലക്ക് നേരിടുന്ന രാജ്യങ്ങളിലേക്കുള്ള സര്‍വീസ് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ നിന്നുള്ള സര്‍വീസ് സംബന്ധിച്ച് മാര്‍ച്ചിന് മുന്നോടിയായി അനുകൂല

More »

സൗദിയില്‍ ഇഖാമ മൂന്ന് മാസത്തേക്കും പുതുക്കാം
സൗദിയില്‍ ജീവനക്കാരുടെ ഇഖാമയും ലെവിയും വര്‍ക്ക് പെര്‍മിറ്റും മൂന്നു മാസത്തേക്ക് മാത്രമായി പുതുക്കാം. ജീവനക്കാരുടെ ലെവി മൂന്ന് മാസത്തേക്ക് വീതം ഗഡുക്കളായി അടക്കാന്‍ അനുവദിക്കും. സ്ഥാപനങ്ങള്‍ക്കാണ് തീരുമാനം ഗുണകരമാവുക. സൗദി മന്ത്രിസഭയാണ് തീരുമാനമെടുത്തത്. സൗദിയില്‍ ഒരു വര്‍ഷത്തേക്കാണ് ഇഖാമ ഫീസും ലെവിയും അടക്കേണ്ടത്. നിലവില്‍ ഒരു വിദേശി ജീവനക്കാരന്റെ ലെവിയും

More »

സൗദിയില്‍ തൊഴില്‍ വിസയില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്
സൗദിയില്‍ കഴിഞ്ഞ വര്‍ഷം വിദേശികള്‍ക്കനുവദിച്ച തൊഴില്‍ വിസയില്‍ വന്‍ കുറവ് വന്നതായി റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയും സൗദിവത്കരണവും വിസകള്‍ കുറയാന്‍ കാരണമായി. അനുവദിച്ച പല വിസകളും പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2020ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ അനുവദിച്ച തൊഴില്‍ വിസകളില്‍ 57.8 ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കുകള്‍

More »

സൗദിയില്‍ നാല് ലക്ഷത്തോളം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം
സൗദിയില്‍ ഇതുവരെ നാല് ലക്ഷത്തോളം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടുതല്‍ കമ്പനികളുടെ വാക്‌സിന്‍ സൗദിയില്‍ എത്തിതുടങ്ങുന്നതോടെ വാക്‌സിനേഷന്‍ പദ്ധതി വേഗത്തിലാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം സെപ്തംബറോടെ സൗദി അറേബ്യ കോവിഡിനെതിരെ സാമൂഹിക പ്രതിരോധശേഷി കൈവരിച്ചേക്കുമെന്ന് പൊതുജനാരോഗ്യ അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജുഖ്ദാര്‍

More »

സൗദിയില്‍ മൂന്ന് മാസത്തിനിടെ രണ്ടര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു ; സ്വദേശിവല്‍ക്കരണം ആശങ്കയാകുന്നു
സൗദിയില്‍ മൂന്ന് മാസത്തിനിടെ രണ്ടര ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. എന്നാല്‍ ഇതേ കാലയളവില്‍ സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. വിവിധ മേഖലകളില്‍ സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 10.46 ദശലക്ഷം വിദേശ തൊഴിലാളികളാണ്

More »

ഓണ്‍ലൈനിലൂടെ ക്ലാസെടുക്കാന്‍ ആരംഭിക്കുന്നതിനിടെ യുവ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു
ഓണ്‍ലൈനിലൂടെ ക്ലാസെടുക്കാന്‍ ആരംഭിക്കുന്നതിനിടെ സൗദി അറേബ്യയില്‍ യുവ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു. ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കാന്‍ തുടങ്ങുന്നതിനിടെയാണ് അധ്യാപകന്‍ മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ അബൂസുഫിയാന്‍ അല്‍ഹാരിഥ് സെക്കന്ററി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സഅദ് അല്‍നാസറാണ് മരിച്ചത്. നെഞ്ചുവേദന ഉണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ

More »

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു

വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ വഴുതിവീണ് യാത്രക്കാരി മരിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ലയണ്‍ എയര്‍ വിമാനത്തിലെ യാത്രക്കാരിയാണ് മരിച്ചത്. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിനിടെ സ്റ്റെപ്പ് ലാഡറില്‍ നിന്ന്

സൗദിയില്‍ ടാക്‌സിയായി ഹൈഡ്രജന്‍ കാര്‍

സൗദിയില്‍ ആദ്യമായി സ്വകാര്യ ടാക്‌സി രംഗത്ത് ഹൈഡ്രജന്‍ കാറിന്റെ ട്രയല്‍ ഘട്ടം പൊതുഗതാഗത അതോറിറ്റി ആരംഭിച്ചു. ശുദ്ധമായ ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് ഹൈഡ്രജന്‍ കാറിന്റെ സവിശേഷത. കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് പൂജ്യമാണ്. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാണ്. കൂടാതെ ഉയര്‍ന്ന പ്രകടനവും

മരുന്നുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ സൗദി

മരുന്ന് സുരക്ഷ കൈവരിക്കുന്നതിന്റെ ഭാഗമായി മരുന്നുകള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. പ്രാധാന്യമനുസരിച്ച് സൗദി അറേബ്യയില്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കേണ്ട ഏകദേശം 200 മരുന്നുകള്‍ മന്ത്രാലയം കണ്ടെത്തിയതായി വ്യവസായ, ധാതു വിഭവശേഷി മന്ത്രി

ഡെലിവറി ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ യൂണിഫോം ധരിക്കണം

ഡെലിവറി മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി സൗദി അറേബ്യ. ഡെലിവറി മേഖലാ ജീവനക്കാരുടെ സുരക്ഷയും പ്രൊഫഷണലിസവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഹോം ഡെലിവറി തൊഴിലാളികള്‍ യൂണിഫോം ധരിക്കണമെന്ന് സൗദി അറേബ്യയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്

സൗദിയില്‍ ഇത്തവണ കടുത്ത തണുപ്പ് ഉണ്ടാകില്ല

സൗദിയില്‍ ഇത്തവണ ശൈത്യകാലത്ത് കടുത്ത തണുപ്പ് അനുഭവപ്പെടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് കൊടും തണുപ്പ് ഉണ്ടാകില്ലെന്ന് കാലാവസ്ഥ കേന്ദ്ര വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി വ്യക്തമാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രം പിന്നീട് ശൈത്യ കാലത്തെ

വന്‍ മയക്കുമരുന്ന് വേട്ട നടത്തി സൗദി അധികൃതര്‍; പിടിച്ചെടുത്തത് മാര്‍ബിള്‍ മിക്‌സ്ചറില്‍ ഒളിപ്പിച്ച 1.2 മില്ല്യണ്‍ ഡോളറിന്റെ ആംഫെറ്റമിന്‍ ഗുളികകള്‍

1.2 മില്ല്യണ്‍ കാപ്‌റ്റോജെന്‍ ഗുളികകള്‍ പിടിച്ചെടുത്ത് സൗദി അധികൃതര്‍.ഹലാത് അമ്മാര്‍ അതിര്‍ത്തിയില്‍ വെച്ചാണ് കസ്റ്റംസ് അധികൃതര്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയത്. എക്‌സ് റേയും, സ്‌നിഫര്‍ ഡോഗുകളുടെയും സഹായത്തോടെയാണ് മയക്കുമരുന്ന് പിടിച്ചത്. ഗുളികകള്‍ മാര്‍ബിള്‍