Bahrain
ബഹ്‌റൈന്‍ ലാല്‍കെയേഴ്‌സ് എല്ലാ മാസവും നടത്തി വരുന്ന പ്രതിമാസ സഹായത്തിന്റെ ഭാഗമായി നവംബര്‍ മാസം ലാല്‍ കെയെര്‍സ് മെമ്പര്‍ അമല്‍ജിത്തിന്റെ മകള്‍ 9 മാസം പ്രായമായ ആത്രേയ കൃഷ്ണയുടെ ശസ്ത്ര ക്രിയയ്ക്കായി സമാഹരിച്ച ധനസഹായം പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ ചാരിറ്റി കണ്‍വീനര്‍ തോമസ് ഫിലിപ്പിന് കൈമാറി. ബഹ്‌റൈന്‍ ലാല്‍ കെയേഴ്‌സ് കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍,സെക്രട്ടറി ഷൈജു കമ്പ്രത്ത് ,അനുകമല്‍, രതിന്‍ തിലക് എന്നിവര്‍ സന്നിഹിതരായിരുന്നു.
യു.എ.ഇയിലേക്കും ബഹ്‌റൈനിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി ഇസ്രയേല്‍. ഇറാനിലെ ആണവശാസ്ത്രജ്ഞന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേല്‍ പൗരന്മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയത്. യു.എ.ഇയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിന് പുറമെ ജോര്‍ജിയ, തുര്‍ക്കി, ഇറാഖിന്റെ കുര്‍ദിഷ് മേഖലകള്‍, അഫ്രിക്ക തുടങ്ങിയ ഇടങ്ങളിലെ യാത്ര
ബഹ്‌റൈനിലേക്ക് വിദേശത്ത് നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ ഫീസ് കുറച്ചു. നിരക്കില്‍ കുറവ് വരുത്തിയത് കേരളത്തില്‍ നിന്ന് ബഹ്‌റൈനിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് ആശ്വാസകരമാകും. ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള കോവിഡ് പരിശോധനാ നിരക്ക് 60 ദിനാറില്‍ നിന്ന് 40 ദിനാറായാണ് കുറച്ചത്. വിമാനത്താവളത്തില്‍ എത്തുമ്പോഴും 10 ദിവസം കഴിഞ്ഞും നടത്തേണ്ട കോവിഡ്
ഹല്‍വയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച പത്തു ഗ്രാം കഞ്ചാവ് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ സിഐഎസ്എഫ് പിടികൂടി. ഇന്നലെ ബഹ്‌റൈനിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്. ബാഗേജ് പരിശോധനക്കിടെ സംശയം തോന്നി ഹല്‍വപ്പൊതി തുറന്നുനോക്കുകയായിരുന്നു. ബഹ്‌റൈനിലുള്ള കൂട്ടുകാരന് നല്‍കാനായി ബന്ധുക്കള്‍ തന്നുവിട്ടതാണെന്നും പൊതിയില്‍
ദുരൂഹസാഹചര്യത്തില്‍ മൂന്ന് പ്രവാസി ഇന്ത്യക്കാരെ മാന്‍ഹോളില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ബഹ്‌റൈന്‍ സര്‍ക്കാര്‍. ബഹ്‌റൈനിലെ ബാനി ജമ്രാ മാലിന്യ പ്ലാന്റിന്റെ ഓടയിലാണ് പ്രവാസികളായ മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന നാലമത്തെയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വടക്കു
കോവിഡ് വാക്‌സിന്‍ 2021ന്റെ തുടക്കത്തില്‍തന്നെ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യകാര്യ സുപ്രീംകൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. അതുവരെ പാര്‍ലമെന്റ് സമ്മേളനം ഓണ്‍ലൈനായി നടക്കുന്നതാണ്. പാര്‍ലമെന്റ്, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ കോവിഡ് വാക്‌സിന്‍ എടുക്കുന്നവരുടെ മുന്‍നിരയിലുണ്ടാകുമെന്നും അദ്ദേഹം
ബഹ്‌റൈനില്‍ മാന്‍ഹോള്‍ അറ്റകുറ്റപണിക്കിടെ സംഭവിച്ച അപകടത്തില്‍ ഇന്ത്യക്കാരായ 3 തൊഴിലാളികള്‍ മരിച്ചു. ബുദയ്യയിലെ ബനീജംറയിലാണ് അപകടം നടന്നത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
റസ്റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കി ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ഉത്തരവിട്ടു. നിലവിലുള്ള സൗകര്യത്തിന്റെ 50 ശതമാനം ഉപയോഗിക്കാനാണ് അനുമതി. ഇതോടെ ഒരു ടേബിളില്‍ ആറ് പേര്‍ക്ക് വരെ ഇരു ഭാഗങ്ങളിലായി ഇരിക്കാന്‍ സാധിക്കും. നേരത്തെ ഒരു ടേബിളില്‍ പരമാവധി അഞ്ച് പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍, ഓരോ
അന്തരിച്ച പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ മൃതദേഹം സംസ്‌കരിച്ചു. റിഫയിലെ ഹുനൈനിയ ഖബര്‍സ്ഥാനിലായിരുന്നു സംസ്‌കാരം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയും രാജ കുടുംബത്തിലെ മുതര്‍ന്ന അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ശൈഖ് ഈസ ബിന്‍ സല്‍മാന്‍